മനുഷ്യാവകാശ ലംഘനത്തിനെ പിന്തുണയ്ക്കാനും സമരം !!
ജൂണ്‍ 28, 2008 3അഭിപ്രായങ്ങള്‍
പണ്ട് ഭൂമി ഉരുണ്ടതാനെന്നു പറഞ്ഞപ്പോള്‍ ഉറഞ്ഞുതുള്ളിയ മതാധികാരികളൊക്കെ ഇന്നു മറ്റൊരു സത്യം കേട്ടപ്പോള്‍ വീണ്ടു തുള്ളുകയാണു, കൂടെ തുള്ളാന്‍ കുറേ ഏമ്പോക്കികളും.
സ്വന്തം മതം തിരഞ്ഞെടുകാനുള്ള അവകാശം ഒരു പൌരന്റെ ജനാധിപത്യ അവകാശമാണു, ഏതൊരു ജനാധിപത്യ സംവിധാനവും ഉറപ്പുവരുത്തേണ്ട ഒന്ന്. ഇതിന്മേലുള്ള കുതിരകയറ്റം വ്യക്തമായ മനുഷ്യാവകാശ ലംഘനം തന്നെയാണു. മനുഷ്യാവകാശലംഘനത്തെ പ്രോത്സാഹിപ്പിക്കാനും തെരുവിലിറങ്ങുന്ന വിചിത്രമായ കാഴ്ചയാണു നമ്മുടെ നാട്ടില്‍ ഏഴാ ക്ലാസിലെ സാമൂഹ്യ പാഠപുസ്തകത്തിന്റെ പേരില്‍ ഇപ്പോഴരങ്ങേറിക്കൊണ്ടിരിക്കുന്നത്.
സഭാധികാരികള്‍ ഇതു പറയുന്നത് മനസ്സിലാക്കാം. മനുഷ്യനു സ്വാതന്ത്ര്യം നല്‍കുന്നത് സഭയെങ്ങനെ സഹിക്കും, അതും സ്വാതന്ത്ര്യത്തെ മുട്ടുതല്ലിയൊടിച്ച് ‘മുടന്തന്‍ സ്വാതന്ത്ര്യത്തെ‘ കുഞ്ഞാടുകള്‍ക്കു വലിയൊരു ഔദാര്യമെന്ന മട്ടില്‍ കൊടുത്തു ശീലിച്ച സഭാധികാരികള്‍ക്ക് യഥാര്‍ത്ഥ സ്വാതന്ത്ര്യം പേടിസ്വപ്നമാകുന്നതില്‍ അത്ഭുതപ്പേടേണ്ടതില്ല. ഒലിച്ചു പോകുന്നത് അധികാരമാകുമ്പോള്‍ പ്രത്യേകിച്ചും.
മനുഷ്യാവകാശങ്ങളെയോ ജനാധിപത്യ അവകാശങ്ങളെയോ അംഗീകരിക്കാത്തവര്‍ക്ക് ആ സംവിധാനങ്ങളെ ഉപയോഗിക്കാനുള്ള അവകാശമില്ല. സഭയ്ക്കു ഇതംഗീകരിക്കാത്ത കുഞ്ഞാടുകളുമായി ഇന്ത്യ വിട്ടുപോകാനുള്ള അവകാശമുണ്ട്, കാട്ടിലേക്കോ, വത്തിക്കാനിലേക്കോ..
ഇതിനെ പിന്തുണച്ചുകൊണ്ട് കെ.എസ്.യു. കോമാളികളും തെരുവിലിറങ്ങിയിരിക്കുന്നു. ജനാധിപത്യത്തെക്കുറിച്ചു വാതോരാതെ പ്രസംഗിക്കുന്ന യു.ഡി.എഫ്. നേതാക്കള്‍ക്കും പെട്ടെന്നു ജനാധിപത്യവും, മനുഷ്യാവകാശങ്ങളും ഹറാമായിരിക്കുന്നു. വരാനിരിക്കുന്ന ലോക് സഭാ തെരഞ്ഞെടുപ്പിനു കുരുതികൊടുക്കാന്‍ ഇവര്‍ക്കു ‘മനുഷ്യാവകാശങ്ങളെ’ മാത്രമേ കിട്ടിയുള്ളോ? എരണം കെട്ട വര്‍ഗ്ഗം.
മനുഷ്യാവകാശങ്ങള്‍ക്കു നേരെയുള്ള കുതിരകയറ്റത്തിനുനേരെയുള്ള പ്രതിഷേധംകൂടിയാണീ കുറിപ്പ്.
പുതിയ അഭിപ്രായങ്ങള്‍