ഐന്സ്റ്റീന് ഞെട്ടിയത്..
ജൂലൈ 14, 2006 16അഭിപ്രായങ്ങള്‍
ഉമേഷ്ജിയുടെ ബ്ലോഗിലെ ജ്യോതിഷ ചര്‍ച്ച വായിച്ചപ്പോള്‍ കുറച്ചുകാര്യങ്ങള്‍ പറയാനുണ്ടെന്നു തോന്നി..
ജ്യോതിഷവും അതിന്റെ തലതൊട്ടപ്പനായ വിധിയും മുന്നോട്ടു വയ്ക്കുന്ന വിധേയത്വത്തിന്റെ തത്വശാസ്ത്രം ഇന്നും നിലനിര്ത്തിപ്പോരേണ്ടതും ജാതിവ്യവസ്ഥ ന്യായീകരിക്കാനുള്ള ശ്രമങ്ങളും ചേര്‍ത്തു വായിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
മഹത്തായ ഭാരതീയ സംസ്കാരം എന്നു തിരുത്തി മഹത്തായ ഭാരതീയ സംസ്കാരമില്ലായ്മ എന്നു തിരുത്തിപ്പറയേണ്ടി വരുന്നു!.
ഇവിടെ തോല്‍ക്കുന്ന മനുഷ്യത്വത്തിന്റെ മറ്റൊരു മുഖമാണു കാണിക്കാനുദ്ദേശിച്ചിട്ടുള്ളത്..
കഥ പോലെഴുതുന്നതാണുചിതമെന്നു തോന്നി. കഥയല്ലെന്നുള്ള മുന്‍കൂര്‍ ജാമ്യത്തില്‍ നിന്നും സംഭരിച്ച ധൈര്യം!!
ഐന്സ്റ്റീന് ഞെട്ടിയത്..
സ്വര്‍ഗ്ഗത്തെപ്പറ്റിയുള്ള തന്റെ മുന്‍ധാരണകളൊക്കെ അബദ്ധങ്ങളായിരുന്നുവെന്നു തിരിച്ചറിഞ്ഞപ്പോഴൊന്നും ഞെട്ടാതിരുന്ന ഐന്സ്റ്റീന് പക്ഷെ ആദ്യമായി ഞെട്ടിയത് സാക്ഷാല്‍ ദൈവത്തിന്റെ തിരുരൂപം കണ്ടപ്പോഴാണു്. കൈയ്യും, കാലും , തലയും, ഉടലും ഒന്നുചേര്‍ന്ന് ഊതിവീര്‍പ്പിച്ച ബലൂണ്‍ പോലൊരു രൂപം.
‘ഓ മൈ ഗോഡ് ‘ വാക്കുകള്‍ അറിയാതെ പുറത്തുവന്നു.
ഐന്സ്റ്റീന് രണ്ടാമത് ഞെട്ടിയത് ചിന്തായന്ത്രത്തെ പരിചയപ്പെട്ടപ്പോഴാണു്.
ഇതിലൂടെയാണു് മനുഷ്യമസ്തിഷ്കത്തിലേക്ക് ചിന്തകള്‍ കടത്തിവിടുന്നത് ‘ ദൈവം വിശദീകരിച്ചു.
ചിന്തായന്ത്രം? യൂ മീന്‍… ചോദിക്കാനൊരുങ്ങിയപ്പോഴേയ്ക്കും ഐന്‍സ്റ്റീന്റെ ശ്രദ്ധ വിധിയുടെ അലമാരയിലേക്കു ദൈവം തിരിച്ചുവിട്ടു.
ചിട്ടയായ് അടുക്കി വയ്ക്കപ്പെട്ട മൂന്നോ നാലോ ചെറിയ പുസ്തകങ്ങള്‍ അടങ്ങിയ ഒരു കൊച്ചലമാര.
ഭാവിയുടെ സ്ക്രിപ്റ്റ് മുഴുവന്‍ ആ കൊച്ചു അലമാരയിലെ വിരലിലെണ്ണാവുന്ന കൊച്ചുപുസ്തകങ്ങളില്‍? കൌതുകം കൂറി വന്നതൊരു ഞെട്ടലായി മാറുന്നതദ്ദേഹം തിരിച്ചറിഞ്ഞു.
റിലറ്റിവിറ്റി തിയറിയുള്പ്പടെ താന്‍ ചിന്തിച്ചുകൂട്ടിയെന്നു കരുതിയതൊക്കെ ഈ പുസ്തകങ്ങളില്‍ നിന്നും ചിന്തായന്ത്രത്തിലൂടെ തന്റെ മസ്തിഷ്കത്തിലേക്കു കടത്തിവിടപ്പെട്ടതാണെന്ന തിരിച്ചറിവ് അദ്ദേഹത്തെ വീണ്ടും വീണ്ടും ഞെട്ടിച്ചു.
താന്‍ സ്വന്തമായിട്ടൊന്നും ചിന്തിച്ചിട്ടില്ലെ?,
സ്വാതന്ത്ര്യം ?, ഇച്ഛാശക്തി? സര്‍ഗ്ഗശക്തി? എല്ലാം തോന്നല്‍ മാത്രമായിരുന്നോ? വെറും കബളിപ്പിക്കല്‍.
നേരത്തേ തീരുമാനിക്കപ്പെട്ട സാഹിത്യസൃഷ്ടി, നേരത്തേ തീരുമാനിക്കപ്പെട്ട വായന, ആസ്വാദനം, വിമര്‍ശനം അങ്ങനെയെല്ലാം നേരത്തേകൂട്ടി നിശ്ചയിക്കപ്പെട്ടിരിക്കുന്നു.
ബട്ട് വൈ?
ബലൂണ്‍ പോലത്തെ രൂപത്തിനൊരു കുലുക്കം. ദൈവം മന്ദഹസിച്ചുവൊ? അതോ ചിരിച്ചതാണൊ ?
സ്ക്രിപ്റ്റില്‍ നിന്നുള്ള നേരിയ വ്യതിചലനം പോലും മറ്റൊരു ഭാവിയിലായിരിക്കും എത്തിക്കുക, മറ്റൊരു വിധിയില്‍. അങ്ങനെവന്നാല്‍ സ്ക്രിപ്റ്റ് തകരാറിലാകും വിധി നടപ്പിലാക്കാന്‍ ഇതേ വഴിയുള്ളൂ.
ദൈവത്തിന്റെ എക്സ്പ്ലനേഷന്‍ അയാളെ തളര്‍ത്തി.
ദാറ്റ്സാള്‍ ഫോര്‍ നൌ. വി വില്‍ മീറ്റ് എഗൈന്‍. ദൈവം ഐന്‍സ്റ്റീനെ പിരിച്ചുവിട്ടു.
ഹൌ ഡിഡ് ഇറ്റ് ഗോ മിസ്റ്റര്‍ ഐന്സ്റ്റീന്?
ഒരുവിധപ്പെട്ട ഞെട്ടലെല്ലാം കഴിഞ്ഞുവെന്നു തീരുമാനിച്ച് തിരിഞ്ഞുനോക്കിയപ്പോള്‍ കണ്ടത് ഒരാപ്പിളും ചവച്ചു നില്ക്കുന്ന തന്നെപ്പോലത്തെയൊരു രൂപത്തെയാണു. എങ്ങോ കണ്ടുമറന്ന പരിചയമുള്ള മുഖഛായ.
ന്യൂട്ടണ്‍ !!! ഐസക് ന്യൂട്ടണ്‍!!. ഗുരുത്വാകര്‍ഷണ സിദ്ധാന്തത്തിന്റെ പിതാവ് ! ഐന്സ്റ്റീന് ആശ്ചര്യം പൂണ്ടു.
ഗുരുത്വാകര്‍ഷണം..? ചവയ്ക്കല് നിര്‍ത്താതെ ന്യൂട്ടണ്‍ പൊട്ടിച്ചിരിച്ചു. ദേര്‍ ഈസ് നത്തിംഗ് കാള്‍ഡ് ഗ്രാവിറ്റി മൈ ഫ്രണ്ട്!!.
ഐന്സ്റ്റീന് വീണ്ടും ആശയക്കുഴപ്പത്തിലായി. ആപ്പിള്‍ തലയില്‍ വീണ കഥ വെറും കെട്ടുകഥയായിരുന്നോ?
നോ , …അത് …കെട്ടുകഥയൊന്നുമല്ലന്നേ. ….പക്ഷെ ….ഗുരുത്വാകര്‍ഷണം ……കൊണ്ടല്ലെന്നുമാത്രം, …..എന്റെ…… തലയില്‍ വീഴാനായിരുന്നു………….. ആപ്പിളിന്റെ വിധി. …..ഗുരുത്വാകര്‍ഷണം…. മൂലമെന്നു ………ചിന്തിക്കാനെന്റേയും. …………………..ആസ് സിംപിള്‍ ആസ് ദാറ്റ്.
പറഞ്ഞുനിര്‍ത്തിയപ്പോഴേക്കും ചവയ്ക്കലിന്റെ വേഗത അസാമാന്യമായി കൂടിയിരുന്നു.
_________________________________________________________________
കഥ പോലെഴുതുന്നതാണുചിതമെന്നു തോന്നി, എന്നാലും ചോദ്യങ്ങള്‍ ബാക്കി.
പുതിയ അഭിപ്രായങ്ങള്‍