പൊട്ടന്‍‌ഷ്യല്‍ റേപ്പിസ്റ്റുകള്‍

ഇതൊരു പ്രതികരണക്കുറിപ്പാണ്‌.

റേപ്പ് നടക്കുന്നത് സ്ത്രീകള്‍ മാന്യമായി വസ്ത്രം ധരിക്കാത്തതുമൂലമുള്ള പ്രലോഭനങ്ങള്‍ക്കൊണ്ടാണെന്നുള്ള ധാരണകള്‍, കുറ്റം റേപ്പ് ചെയ്തവനില്‍ നിന്നും റേപ്പ് ചെയ്യപ്പെട്ടവളിലേക്കു തന്ത്രപൂര്‍‌വ്വം മാറ്റിയെടുക്കുന്നു. സ്ത്രീയുടെ ശരീരം കണ്ടാല്‍ ഉടനെ തന്നെ അതൊരു വസ്തുവാണെന്നും ആ വസ്തുവിനു ജീവനോ, അവകാശങ്ങളോ ഇല്ലാത്തതുകൊണ്ട് അതിനെ അവകാശപ്പെടാനും, സം‌രക്ഷിക്കാനും, ഉപയോഗിക്കുവാനുള്ള അവസരമായി കണക്കാക്കുന്ന ധാരണകളുമായി നടക്കുന്ന ഓരോ പുരുഷനും ഒരു പൊട്ടന്‍‌ഷ്യല്‍ റേപ്പിസ്റ്റ് തന്നെയാണു. അത്തരമൊരു പൊട്ടന്‍‌ഷ്യല്‍ റേപ്പിസ്റ്റിനെ പരിചയപ്പെടുത്തുന്നു.

ശ്രീമാന്‍ ബഷീര്‍ വള്ളിക്കുന്നിന്റെ കുറിപ്പ്

http://www.vallikkunnu.com/2012/12/please-rape-me.html

വള്ളിക്കുന്നു പറയുന്നു..

“സമൂഹത്തില്‍ കള്ളന്മാരുണ്ട്‌ എന്ന് തിരിച്ചറിയുന്നത്‌ കൊണ്ടാണ് കിടന്നുറങ്ങുമ്പോള്‍ വാതില്‍ കുറ്റിയിടാന്‍ നാം മറന്നു പോകാത്തത്. കള്ളന്മാരേ നിങ്ങള്‍ നല്ല മനുഷ്യരാവൂ ഞങ്ങള്‍ വാതില്‍ തുറന്നിടാം എന്ന് പറയുന്നത് വിവരക്കേടാണ്. കള്ളന്മാരെ കൂടുതല്‍ പ്രലോഭിപ്പിക്കുന്ന സമീപനമാവുമത്. അത്തരം സമീപനങ്ങള്‍ ഉണ്ടാവാതിരിക്കുക എന്നതും കള്ളന്മാരെക്കെതിരെയുള്ള ശിക്ഷാ നടപടികളോളം തന്നെ പ്രധാനമാണ്. തങ്ങള്‍ പ്രദര്‍ശന വസ്തുക്കളല്ല എന്ന് ആദ്യം തിരിച്ചറിയേണ്ടതും സ്വയം പ്രദര്‍ശന വസ്തുക്കളാകാതിരിക്കാന്‍ ശ്രമിക്കേണ്ടതും സ്ത്രീകള്‍ തന്നെയാണ്.”

വീടിന്റെ വാതില്‍ കുറ്റിയിട്ടാല്‍ കള്ളന്മാരെ പ്രലോഭിപ്പിക്കാതിരിക്കാം, അതുപോലെ സ്ത്രീകള്‍ മാന്യമായി വസ്ത്രം ധരിച്ചാല്‍ റെപ്പിസ്റ്റുകളെ പ്രലോഭിപ്പിക്കാതിരിക്കാമെന്നു. അതായത് സ്ത്രീയെന്നു പറയുന്നത് ജീവനില്ലാത്ത വീടു പോലൊരു വസ്തു മാത്രമാണെന്നു പറഞ്ഞു വച്ചാല്‍ പിന്നെ കാര്യങ്ങളൊക്കെ എളുപ്പമായി. വസ്തുക്കള്‍ക്കെന്ത് അവകാശം?, അതിന്മേലാണു അവകാശം. വസ്തുക്കള്‍ക്കളെയാകുമ്പോള്‍ സം‌രക്ഷിക്കുകയും വേണം.
ഇയാള്‍ വെറുമൊരു മരക്കിഴങ്ങനൊന്നുമല്ല ഒന്നാന്തരം പൊട്ടന്‍ഷ്യല്‍ റേപ്പിസ്റ്റ് തന്നെയാണ്.
ദേ കിടക്കുന്നു പൊട്ടെന്‍‌ഷ്യല്‍ റേപ്പിസ്റ്റിന്റെ മറ്റൊരു പീസ്

രതിഷേധ ജ്വാലകള്‍ക്കിടയില്‍ മുംബെയില്‍ നിന്നുള്ള ഒരു വാര്‍ത്തയും ചിത്രങ്ങളും ശ്രദ്ധയിലുടക്കി. മുംബൈയിലെ ചില മോഡലുകള്‍ ഡല്‍ഹി പീഢനത്തിനെതിരെ പ്രതികരിക്കുന്നതിനു വേണ്ടി ഒരു ഫോട്ടോ ഷൂട്ട്‌ നടത്തി. ബിക്കിനി മാത്രം ധരിച്ചാണ് ഫോട്ടോ ഷൂട്ട്‌.. കാമോദ്ധീപകമായ വ്യത്യസ്ത പോസുകളില്‍ അവര്‍ ക്യാമറകള്‍ക്ക് വിരുന്നേകി. ‘സ്റ്റോപ്പ്‌ റേപ്പ്’ എന്ന് ശരീരത്തില്‍ വെണ്ടയ്ക്ക അക്ഷരത്തില്‍ എഴുതി വെച്ചിട്ടുണ്ട്. ശരീരത്തിന്റെ നഗ്നമായ വടിവുകള്‍ക്കിടയില്‍ വളരെ പ്രയാസപ്പെട്ടാണ് ആ അക്ഷരങ്ങള്‍ എഴുതിച്ചേര്‍ത്തിട്ടുള്ളത്. ഒട്ടും സംശയമില്ലാതെ പറയാം ‘സ്റ്റോപ്പ്‌ റേപ്പ്’ എന്നല്ല ‘പ്ലീസ് റേപ്പ് മി’ എന്നാണ് ഇത്തരം പേക്കൂത്തുകള്‍ വിളിച്ചു പറയുന്നത്!! (ആ ഫോട്ടോ ഇവിടെ നല്‍കി ഹിറ്റ് കൂട്ടാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല).

നഗ്നശരീരം കണ്ടാല്‍ ഉടനെ റേപ്പ് മീ റേപ്പ് മീ എന്നാണു അതു പറയുന്നത് എന്നു സ്ത്രീയെ വസ്തുവായു മാത്രം കാണുന്ന റേപ്പിസ്റ്റുകള്‍ക്കു തോന്നിയാല്‍ അവരെ കുറ്റം പറയാനാവില്ല.

ഇത്തരം മരക്കിഴങ്ങന്മാരായ ഫാസിസ്റ്റുകളെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തിക്കളയാം എന്ന വ്യാമോഹമൊന്നുമില്ല. വളരെ ഓബ്‌വ്യസ്സായ കാര്യങ്ങളാണ്‌ എങ്കിലും പറയാതെ വയ്യ.

ഒരു സ്ത്രീ നഗ്നയാകുമ്പോള്‍ അത് വെറുമൊരു നഗ്ന ശരീരം മാത്രമാകുന്നില്ല, എല്ലാ അവകാശങ്ങളും ഉള്ള സ്ത്രീ തന്നെയാണ്‌ . അവളുടെ അനുവാദമില്ലാതെ ഒന്നും തന്നെ സാധ്യമല്ലെന്നു തിരിച്ചറിയാന്‍ അല്പം ജനാധിപത്യബോധം മാത്രം മതി. അതിലുപരി നഗ്നത എന്നത് ലൈം‌ഗീക വേഴ്ചയ്ക്കുള്ള ഇന്‍‌വിറ്റേഷനാണെന്ന തെറ്റിദ്ധാരണ തന്നെ വരുന്നത് ഇവിടെ ഉപയോഗിക്കപ്പെടാനായി സന്നദ്ധപ്പെട്ടുവരുന്ന ഒരു വസ്തുവായിമാത്രം നഗ്നതയെ മനസ്സിലാക്കിയിരിക്കുന്ന പട്രിയാര്‍ക്കല്‍ വാല്യൂ സിസ്റ്റത്തില്‍ നിന്നുമാണു്‌. ഈ പട്രിയാര്‍ക്കല്‍ വാല്യൂ സിസ്റ്റത്തെ താങ്ങി നിര്‍ത്തുന്നത് മതങ്ങളും.

റേപ്പ് ചെയ്യപ്പെട്ട സ്ത്രീയെ മോശമായിക്കാണുന്നതും ഈ പട്രിയാര്‍ക്കല്‍ വാല്യൂ സിസ്റ്റത്തിന്റെ ഭാഗമായിട്ടാണ്‌. ഉപയോഗിക്കപ്പെട്ട വസ്തുവെന്ന നിലയ്ക്ക് വീണ്ടും സ്ത്രീയുടെ വസ്തുവല്‍ക്കരണം തന്നെയാണിത്. മറ്റൊന്നു ‘ചാരിത്ര്യം നഷ്ടപ്പെട്ട’ എന്ന പ്രയോഗം, ഇവിടെയും ഉപയോഗിക്കപ്പെട്ട വസ്തുവെന്ന പാട്രിയാര്‍ക്കല്‍ വാല്യൂ തന്നെയാണു പ്രവര്‍ത്തിക്കുന്നത്.
പരസ്പര അനുവാദത്തോടുകൂടിയ ലൈംഗീകതയില്‍പ്പോലും തുല്യത നമ്മുടെ വാല്യൂ സിസ്റ്റം സ്ത്രീക്ക് കൊടുക്കുന്നില്ല. ലൈംഗീകതയ്ക്കൊടുവില്‍ അതു പുരുഷന്റെ വിജയമായാണു കാഴ്ചപ്പെടുന്നത്.

മാറേണ്ടത് പാട്രിയാര്‍ക്കല്‍ വാല്യൂ സിസ്റ്റമാണ്‌. അല്ലാത്തിടത്തോളം ഇത്തരം പൊട്ടന്‍‌ഷ്യല്‍ റേപ്പെസ്റ്റുകള്‍ പെറ്റുപെരുകിക്കൊണ്ടിരിക്കും.

ആമുഖം nalanz
ആം ആദ്മി അല്ല

29 Responses to പൊട്ടന്‍‌ഷ്യല്‍ റേപ്പിസ്റ്റുകള്‍

  1. Roshan PM says:

    നൂറ് ലൈക്ക് ഈ പോസ്റ്റിന്
    സസ്നേഹം
    തെറ്റെന്ന് ബോധ്യമുണ്ടായിട്ടും സ്ത്രീയെ പലപ്പോഴും വസ്തുവായി മാത്രം കാണുന്നൊരു പൊട്ടന്‍ഷ്യല്‍ റേയ്പിസ്റ്റ്‌

  2. സ്ത്രീകള്‍ ലൈഗികമായി ആക്രമിക്കപ്പെടാന്‍ ഉള്ള പ്രധാന കാരണം “തെറ്റായ” വസ്ത്രധാരണ രീതികള്‍ ആണെന്ന് ഇവിടെ വള്ളിക്കുന്ന് പറയുന്നു. നാല് വയസ്സുള്ള കുഞ്ഞുങ്ങള്‍ മുതല്‍ എഴുപതുവയസ്സുള്ള വൃദ്ധകള്‍ വരെ നിരന്തരം ലൈഗികാതിക്രമത്തിന് ഇരയാകുന്നതിനുള്ള കാരണവും വസ്ത്രധാരണത്തിലെ അപാകതകള്‍ ആവുമല്ലേ?! കണക്കുകള്‍ പ്രകാരം സ്വീഡനും, ഡെന്മാര്‍ക്കും ഉള്‍പ്പെടുന്ന സ്കാന്‍ഡിനേവിയന്‍ രാഷ്ട്രങ്ങള്‍ ആണ് സ്ത്രീ സുരക്ഷയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നത്. യൂറോപ്പും, അമേരിക്കയും, ആസ്ട്രേലിയയും ഭേദപ്പെട്ട നിലയില്‍ ആണെങ്കില്‍ ആഫ്രിക്കന്‍, ഏഷ്യന്‍ ഭൂഖണ്ഡങ്ങളില്‍ സ്ത്രീകള്‍ സുരക്ഷിതരല്ല. ശരീരം മുഴുവന്‍ മൂടികെട്ടി നടന്നില്ലെങ്കില്‍ സ്ത്രീകള്‍ പീഡിപ്പിക്കപ്പെടും. ആണുങ്ങള്‍ക്ക് കാമോദ്ധീപനം സംഭവിക്കും. പിന്നെ പറഞ്ഞിട്ട് കാര്യം ഉണ്ടാവില്ല.. പീഡിപ്പിക്കും എന്ന് പറഞ്ഞാല്‍ പീഡിപ്പിക്കും.. സിനിമ താരങ്ങളും മോഡലുകളും എല്ലാം ഞങ്ങളെ പീഡിപ്പിച്ചോളൂ എന്നും പറഞ്ഞാണ് നടക്കുന്നത് എന്നും കണ്ടെത്തുന്നുണ്ട് ലേഹകന്‍. സ്ത്രീ വിരുദ്ധം മാത്രമല്ല, പുരുഷവിരുദ്ധവുമാണ് ഇത്തരം പ്രസ്താവനകള്‍. എല്ലാ ആണുങ്ങളും വികാരജീവികളായി സ്ത്രീകളെ പിന്നാലെ നടക്കുന്നു എന്നൊരു ധ്വനിയും ഉണ്ടല്ലോ ഇതില്‍. സ്ത്രീകളോട് മൂടി പുതച്ചു നടക്കാന്‍ പറയുന്നതിന് മുന്‍പ് ഞരമ്പ് രോഗത്തിന്‍റെ അസ്ക്യത കലശലായി ഉള്ളവര്‍ക്ക് തിളപ്പിച്ചാറ്റിയ ഓരോ ഗ്ലാസ് കടുക്ക വെള്ളം കൊടുക്കൂ. അതല്ലേ എളുപ്പം. കാഴ്ചയെ മൂടിവെക്കാന്‍ കല്‍പ്പിക്കുന്നതിനു മുന്‍പ് ദുഷിച്ച കണ്ണുകള്‍ മൂടിക്കെട്ടിവെയ്ക്കുക. അല്ലെങ്കില്‍ അങ്ങ് കുത്തിപ്പൊട്ടിക്കുക. ..!!

  3. Arjun says:

    ഒരുമ്പെട്ടിറങ്ങുന്ന ഒരു പെണ്ണുങ്ങളും ഇവിടെ പീഡനത്തിനിരയാകാറില്ല.മാന്യമായി ജീവിക്കുന്ന സാധാരണസ്ത്രീകൾക്കെ ഈ അതിക്രമങ്ങൾ നേരിടേണ്ടി വരാറുള്ളൂ.
    വസ്ത്രധാരണം ആണ്‌ പീഡനത്തിനു പിന്നിൽ എങ്കിൽ ജനനേന്ദ്രിയത്തിലൂടെ സ്റ്റീൽ കമ്പി തുളച്ചു കയറ്റി ഗർഭപാത്രവും, ഡയഫ്രവുമടക്കം പൊട്ടിച്ചു കളഞ്ഞ ക്രൂരത എന്തിൽ നിന്നും ഉടലെടുത്തു?
    ഇരുപത്തിരണ്ടു വർഷങ്ങളായി മകളെ അച്ഛനു ബലാൽസംഗം ചെയ്യാനായി ഒരമ്മ മയക്കുപാനീയം നൽകിയിരുന്നത്‌ ഇന്നലെ പത്രത്തിൽ വായിച്ചു. അതോ?
    രണ്ടും മൂന്നും വയസുള്ള കുഞ്ഞുങ്ങൾ അടിവസ്ത്രം മാത്രം ധരിച്ചു നിൽക്കുന്നത്‌ കണ്ടാൽ ബലാൽസംഗം ചെയ്യാൻ മുട്ടിനിൽക്കുന്നവരാണോ ആണുങ്ങൾ?
    ചുരുക്കത്തിൽ ബഷീർ സർ..കഷ്ടം ഈ ലേഖനം

  4. പോസ്റ്റ് കൊള്ളാം… പക്ഷേ ഈ “പാട്രിയാർക്കൽ വാല്യൂ” എന്താണെന്ന് മനസ്സിലായില്ല.

    നഗ്നയായി നടക്കാൻ ആഗ്രഹിക്കുന്ന സ്ത്രീക്ക് അവൾ അവളുടെ അവകാശം അനുവദിച്ചു കൊടുക്കാമെന്ന ജനാധിപത്യ ബോധം കൊള്ളാം… അത് ആസ്വദിക്കാനുള്ള “അവകാശം: അനുവദിച്ചു കൊടുക്കാനുള്ള അതേ ജനാധിപത്യ് ബോധം പാടില്ല… ഒരാൾ (ആണായാലും പെണ്ണായാലും) സ്വയം നഗ്നമായി അതല്ലെങ്കിൽ അല്പവസ്ത്രധാരിയായി നടക്കാൻ ഇഷ്ടപ്പെടുന്നത് അത് അവന്റെ / അവളുടെ മാനസിക വൈകല്യമല്ല (!!) മറിച്ച് അത് അനുവദിച്ചു കൊടുക്കാത്ത “പൊട്ടൻഷ്യൽ റേപിസ്റ്റു”കളാണു മാനസിക രോഗികൾ !!!

    പരസ്പര ധാരണപ്രകാരം നടത്തപ്പെടുന്ന ലൈംഗിക വേഴ്ചകളിൽ പോലും വിജയം പുരുഷനവകാശപ്പെടുന്നു എന്നത് മഹാൽഭുതം ആയി കണക്കാക്കപ്പെടേണ്ടതു തന്നെ (!!!) ഇനി ആ വാല്യൂ സിസ്റ്റം എന്താണാവോ?? ആ ധാരണ (പരസ്പര) എന്നത് ആപേക്ഷികമാണോ ആവോ??

    താങ്കളുടെ അഭിപ്രായത്തിൽ മനുഷ്യ മനസ്സിനെ പ്രലോഭിപ്പിക്കാൻ യാതൊന്നിനും സാധിക്കില്ല എന്ന് മനസ്സിലാവുന്നു. അത് ഏതവസ്ഥയിലും ഏതവസരത്തിലും… (കളവായാലും, ഈ പറയപ്പെട്ട റേപ്പ് ആയാലും) അങ്ങിനെയെങ്കിൽ പ്രചോദനം പ്രലോഭനം എന്ന വാക്കു തന്നെ അനാവശ്യമാണു താനും !!!

    • nalanz says:

      നഗ്നയായി നടക്കാൻ ആഗ്രഹിക്കുന്ന സ്ത്രീക്ക് അവൾ അവളുടെ അവകാശം അനുവദിച്ചു കൊടുക്കാമെന്ന ജനാധിപത്യ ബോധം കൊള്ളാം… അത് ആസ്വദിക്കാനുള്ള “അവകാശം: അനുവദിച്ചു കൊടുക്കാനുള്ള അതേ ജനാധിപത്യ് ബോധം പാടില്ല… ഒരാൾ (ആണായാലും പെണ്ണായാലും) സ്വയം നഗ്നമായി അതല്ലെങ്കിൽ അല്പവസ്ത്രധാരിയായി നടക്കാൻ ഇഷ്ടപ്പെടുന്നത് അത് അവന്റെ / അവളുടെ മാനസിക വൈകല്യമല്ല (!!) മറിച്ച് അത് അനുവദിച്ചു കൊടുക്കാത്ത “പൊട്ടൻഷ്യൽ റേപിസ്റ്റു”കളാണു മാനസിക രോഗികൾ !!!

      നഗ്നയായി നടക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീയെപറ്റി ഇവിടെ പരാമര്‍ശിച്ചിട്ടില്ല. മലയാളം മനസ്സിലാവാത്തതിന്റെ കുഴപ്പമായിരിക്കും.
      നഗ്നത ആസ്വദിക്കാനുള്ള അവകാശം എന്നൊക്കെ പറയുന്നത് ഈ ആസ്വാദനം എവിടം വരെ പോകും എന്നതിനെ ആശ്രയിച്ചിരിക്കും. സൈടില്‍ മാറിനിന്നും വെള്ളമിറക്കാനുള്ള അവകാശമാണെങ്കില്‍ അതിനെ ആരും ഇവിടെ നിഷേധിക്കുന്നില്ല. അതിനപ്പുറം അതിലേക്ക് കൈ കടത്തിയുള്ള ആസ്വാദനമാണെങ്കില്‍ നിഷേധിക്കുകയും ചെയ്യുന്നു.

      റോഡിലൂടെ നഗ്നയായി നടക്കാനുള്ള അവകാശം ഈ പോസ്റ്റിലെ വിഷയുമല്ല, ഇനി ഇത്തരം മണ്ടന്‍ വാദങ്ങള്‍ എഴുന്നള്ളിച്ചുകൊണ്ടു വരരുത്.

  5. ലൈംഗിക ചോധന തീര്‍ക്കല്‍ എന്നതിലുപരി സ്ത്രീയുടെ മേല്‍ തനിക്ക് അധികാരം ഉണ്ട് എന്ന പുരുഷന്‍റെ പൊതു ബോധത്തിന്റെ മനിഫെസ്ട്ടെഷന്‍ കൂടി ആണ് റേപ് . . സ്ത്രീയുടെ വേഷവിധാനത്തില്‍ കുറ്റം ആരോപിച്ചു റേപ് എന്ന പ്രവര്‍ത്തിക്കു എന്തെങ്കിലും ന്യായം നിരത്തുമ്പോ വീണ്ടും ഇതേ അധികാര ബോധത്തെ ഊട്ടിയുറപ്പിക്കള്‍ കൂടി ആകും അത്. . . പൊട്ടന്‍ഷ്യല്‍ റെപ്പിസ്റ്റ്‌ തന്നെ ആവുന്നു അവര്‍ സംശയമില്ല

  6. രാജീവ് ചേലനാട്ട് says:

    നളന്‍, പൊട്ടന്‍ഷ്യല്‍ റേപ്പിസ്റ്റിന്റെ ഗീര്‍വ്വാണം വായിച്ചിരുന്നു ഇന്നലെ. ഇന്നലത്തെ വാര്‍ത്തകളില്‍ സ്വാസിലാണ്ടില്‍നിന്നുള്ള ഒരു ഐറ്റമുണ്ട്. അവിടെയും ഒരുത്തി പറഞ്ഞിരിക്കുന്നത് ഇതു തന്നെയാണ്. മിനിസ്ക്കര്‍ട്ടുകളും മറ്റും സ്ത്രീകള്‍ ഉപയോഗിക്കാതിരിക്കുക എന്ന്. ഇന്ത്യ (കേരളം) സ്വാസിലാന്റോളം വളര്‍ന്നുവന്നതില്‍ നമുക്ക് അഭി(പ)മാനിക്കാം..വള്ളിക്കുന്നിനെ പറഞ്ഞിട്ടും കാര്യമില്ല. അവന്റെ മൈന്‍ഡ് സെറ്റപ്പ് തന്നെ ഇരുളടഞ്ഞതാണ്.

  7. hachin says:

    വീട്ടിലുള്ള പെണ്ണുങ്ങളുടെ തുണിയൊന്ന് മാറിയാൽ പോലും കണ്ട്രോളു പോകുന്നവരോട് എന്ത് പറയാൻ ??

  8. Rashid says:

    I am Rashid Thekkeveettil, a potential rapist. Please penocide me.

  9. Muhammed Kutty says:

    അസംബന്ധം!
    പല സാഹചര്യങ്ങള്‍ ഒന്നിച്ചു വരുമ്പോഴാണ് ഒരു ബലാല്‍സംഗം നടക്കുന്നത്. അതില്‍ വസ്ത്ര്‍ ധാരണത്തിനും പങ്കുണ്ട്. പെണ്ണുങ്ങളുടെ നഗ്നശരീരം ദൂരെ നിന്ന് കണ്ടു ആസ്വദിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടത്രേ! നാണമുണ്ടോ ഇത് പറയാന്‍? ആരാണ് ഇവിടെ സ്ത്രീയെ വെറും വസ്തുവായി കണക്കാക്കുന്നത്? സ്ത്രീക്ക് വ്യക്തിത്വം ഉള്ളത് കൊണ്ട് തന്നെയാണ് അവളുടെ നഗ്നത നാട്ടുകാര്‍ക്ക് കാണിച്ചു കൊടുക്കാനുള്ളതല്ല എന്ന് പറയുന്നത്. വസ്ത്രം ധരിക്കാന്‍ ആവശ്യപ്പെടുന്നത് അവളും പുരുഷനെ പോലെ വ്യക്തിത്വം ഉള്ളവളായതു കൊണ്ടാണ്. പുരുഷന്‍ വസ്ത്രം ധരിക്കുന്നത് വ്യക്തിത്വം, സ്ത്രീ വസ്ത്രം ധരിക്കാത്തതും വ്യക്തിത്വം!! ഇരട്ടത്താപ്പോഴിവാക്കൂ.

    • nalanz says:

      തനിക്ക് ജനാധിപത്യം എന്നൊക്കെ പറഞ്ഞാല്‍ വല്ലോം മനസ്സിലാകുമോ ആവോ…ആവുമായിരുന്നെങ്കില്‍ ഈ ചോദ്യം വരില്ലായിരുന്നു..ആദ്യം അതുപോയി പഠിച്ചിട്ട് വാ. സ്ത്രീയുടെ വ്യക്തിത്വം അവളുടെ ശരീരത്തിലും നഗ്നതിയിലുമാണെന്നൊക്കെ കണ്ടുപിടിച്ച തല വെയിലു കൊള്ളാതെ സൂക്ഷിക്കണം..അപ്പോ ശരി.

    • Syam Kumar says:

      സ്ത്രീകള്‍ക്ക് വ്യക്തിത്വം ഉണ്ട്. പക്ഷേ അതെന്താണെന്നും എങ്ങനെയാകണമെന്നും മുഹമ്മദ് കുട്ടിയെപ്പോലുള്ളവര്‍ തീരുമാനിക്കും! വ്യക്തിത്വം എന്നതിന്റെ അര്‍ത്ഥം അടുത്തകാലത്ത് ഇവര്‍ മാറ്റിയെഴുതിയത്രേ!

  10. Muhammed Kutty says:

    @ശ്രീജിത്ത്‌ കൊണ്ടോട്ടി;
    കണക്കുകളുടെ അടിസ്ഥാനത്തിലാനെങ്കില്‍ കണക്കിന്‍റെ ഉറവിടം കാണിക്കൂ സുഹൃത്തെ. വെറുതെ വാചകം അടിക്കാതെ. ഇതാ പിടിച്ചോ കണക്ക്:

    എന്നിട്ട് താങ്കളുടെ സ്കാണ്ടിനെവിയന്‍ രാജ്യങ്ങള്‍ എവിടെ എന്നും മറ്റുള്ളവര്‍ എവിടെ എന്നും കാണൂ….

    Crime Statistics > Rapes (most recent) by country

    VIEW DATA: Totals Per capita
    Definition Source Printable version
    Bar Graph Map

    Showing latest available data. Select another time period:

    Rank Countries Amount Date
    # 1 France: 10,277 2009
    # 2 Germany: 7,292 2009
    # 3 Russia: 6,208 2009
    # 4 Sweden: 4,901 2009
    # 5 Argentina: 3,276 2008
    # 6 Belgium: 2,786 2009
    # 7 Philippines: 2,585 2009
    # 8 Spain: 2,437 2009
    # 9 Chile: 2,233 2009
    # 10 Lesotho: 1,878 2009
    # 11 Poland: 1,611 2009
    # 12 Japan: 1,582 2009
    # 13 New Zealand: 1,308 2009
    # 14 Kazakhstan: 1,298 2009
    # 15 Israel: 1,243 2009
    # 16 Sudan: 1,189 2009
    # 17 Morocco: 1,130 2009
    # 18 Romania: 1,016 2009
    # 19 Norway: 944 2009
    # 20 Finland: 915 2009
    # 21 Kenya: 735 2009
    # 22 Czech Republic: 529 2009
    # 23 Canada: 491 2009
    # 24 Hungary: 489 2009
    # 25 Cameroon: 447 2008
    = 26 Ireland: 396 2009
    = 26 Denmark: 396 2009
    # 28 Mongolia: 354 2009
    # 29 Portugal: 317 2009
    # 30 Kyrgyzstan: 303 2009
    = 31 Moldova: 262 2009
    = 31 Bulgaria: 262 2009
    # 33 Belarus: 240 2009
    # 34 Greece: 218 2008
    # 35 Croatia: 188 2009
    # 36 Oman: 183 2009
    # 37 Lithuania: 164 2009
    # 38 Estonia: 160 2009
    # 39 Slovakia: 152 2009
    # 40 South Africa: 113.5 2002
    # 41 Latvia: 100 2009
    # 42 Guinea: 92 2008
    # 43 Australia: 91.6 2003
    # 44 Egypt: 87 2009
    # 45 Sierra Leone: 79 2009
    # 46 Swaziland: 76.1 2004
    # 47 Mauritius: 69 2009
    # 48 Iceland: 68 2009
    = 49 Luxembourg: 57 2009
    = 49 Slovenia: 57 2009
    # 51 Solomon Islands: 56 2009
    # 52 Jamaica: 50.8 2000
    # 53 Suriname: 45.2 2004
    # 54 Zimbabwe: 40 2006
    # 55 Bahrain: 36 2009
    # 56 Cyprus: 34 2009
    # 57 United States: 30.2 2006
    # 58 Nicaragua: 27.6 2006
    # 59 Barbados: 27 2000
    # 60 Azerbaijan: 25 2009
    # 61 Panama: 24.1 2006
    # 62 Papua New Guinea: 24 2000
    # 63 Peru: 20.8 2006
    = 64 Armenia: 19 2009
    = 64 Malta: 19 2009
    # 66 El Salvador: 18.7 2006
    # 67 Belize: 15.3 2006
    # 68 Namibia: 15.1 2002
    # 69 Korea, South: 13.3 2006
    # 70 Mexico: 12.8 2006
    # 71 Ecuador: 11.2 2006
    # 72 Costa Rica: 11 2006
    # 73 Uruguay: 9.8 2000
    # 74 Maldives: 9 2009
    # 75 Netherlands: 8.7 2006
    = 76 Austria: 8.5 2006
    = 76 Switzerland: 8.5 2006
    # 78 Thailand: 8 2006
    # 79 Bolivia: 7.8 2006
    # 80 Italy: 7.7 2006
    # 81 Bangladesh: 7.5 2006
    = 82 Brunei: 7.4 2006
    = 82 Sri Lanka: 7.4 2006
    # 84 Paraguay: 6 2006
    # 85 Malaysia: 5.2 2000
    # 86 Macedonia, Republic of: 5.1 2006
    # 87 Colombia: 4.7 2000
    # 88 Georgia: 3.8 2006
    # 89 Guatemala: 3.3 2000
    # 90 Tunisia: 3.2 2002
    # 91 Liechtenstein: 3 2009
    # 92 Zambia: 2.9 2000
    # 93 China: 2.8 2000
    # 94 Singapore: 2.7 2006
    # 95 Turkey: 2.5 2006
    # 96 Ukraine: 2.1 2006
    # 97 Uganda: 2 2004
    = 98 Jordan: 1.9 2006
    = 98 Côte d’Ivoire: 1.9 2000
    = 100 India: 1.7 2006
    = 100 United Arab Emirates: 1.7 2006
    # 102 Qatar: 1.6 2004
    = 103 Albania: 1.5 2006
    = 103 Algeria: 1.5 2006
    = 105 Serbia and Montenegro: 1.1 2006
    = 105 Tajikistan: 1.1 2006
    = 105 Bosnia and Herzegovina: 1.1 2006
    # 108 Nepal: 0.8 2006
    # 109 Indonesia: 0.7 2000
    # 110 Syria: 0.6 2006
    = 111 Burma: 0.5 2002
    = 111 Lebanon: 0.5 2006
    = 111 Turkmenistan: 0.5 2006
    Crime in Turkmenistan

    # 114 Yemen: 0.4 2000
    # 115 Saudi Arabia: 0.3 2002
    # 116 Pakistan: 0 2000

  11. Muhammed Kutty says:

    http://www.nationmaster.com/graph/cri_rap_percap-crime-rapes-per-capita

    Rank Countries Amount Date
    # 1 Lesotho: 0.844 per 1,000 people 2008
    # 2 New Zealand: 0.315 per 1,000 people 2008
    # 3 Belgium: 0.299 per 1,000 people 2008
    # 4 Iceland: 0.286 per 1,000 people 2008
    # 5 Norway: 0.203 per 1,000 people 2008
    # 6 Israel: 0.166 per 1,000 people 2009
    # 7 Finland: 0.141 per 1,000 people 2008
    # 8 Chile: 0.12 per 1,000 people 2008
    # 9 Mongolia: 0.118 per 1,000 people 2008
    # 10 Ireland: 0.102 per 1,000 people 2008
    # 11 Kazakhstan: 0.099 per 1,000 people 2008
    # 12 Estonia: 0.093 per 1,000 people 2008
    # 13 Luxembourg: 0.091 per 1,000 people 2008
    # 14 Denmark: 0.09 per 1,000 people 2008
    # 15 Germany: 0.089 per 1,000 people 2009
    # 16 Argentina: 0.081 per 1,000 people 2008
    # 17 Czech Republic: 0.062 per 1,000 people 2008
    # 18 Mauritius: 0.06 per 1,000 people 2008
    = 19 Lithuania: 0.056 per 1,000 people 2008
    = 19 Kyrgyzstan: 0.056 per 1,000 people 2008
    # 21 Moldova: 0.053 per 1,000 people 2008
    # 22 Russia: 0.05 per 1,000 people 2008
    # 23 Slovenia: 0.048 per 1,000 people 2008
    = 24 Hungary: 0.047 per 1,000 people 2008
    = 24 Romania: 0.047 per 1,000 people 2008
    = 24 Poland: 0.047 per 1,000 people 2008
    # 27 Latvia: 0.041 per 1,000 people 2008
    # 28 Oman: 0.04 per 1,000 people 2008
    # 29 Croatia: 0.036 per 1,000 people 2008
    = 30 Belarus: 0.035 per 1,000 people 2008
    = 30 Morocco: 0.035 per 1,000 people 2008
    # 32 Slovakia: 0.033 per 1,000 people 2008
    # 33 Bulgaria: 0.031 per 1,000 people 2008
    = 34 Portugal: 0.029 per 1,000 people 2008
    = 34 Bahrain: 0.029 per 1,000 people 2008
    = 34 Liechtenstein: 0.029 per 1,000 people 2008
    = 37 Malta: 0.025 per 1,000 people 2008
    = 37 Philippines: 0.025 per 1,000 people 2008
    = 39 Cameroon: 0.024 per 1,000 people 2008
    = 39 Cyprus: 0.024 per 1,000 people 2008
    # 41 Sierra Leone: 0.021 per 1,000 people 2008
    # 42 Greece: 0.02 per 1,000 people 2008
    # 43 Kenya: 0.019 per 1,000 people 2009
    # 44 Canada: 0.016 per 1,000 people 2008
    # 45 Japan: 0.014 per 1,000 people 2008
    # 46 Maldives: 0.013 per 1,000 people 2008
    # 47 Guinea: 0.009 per 1,000 people 2008
    # 48 Azerbaijan: 0.004 per 1,000 people 2008
    # 49 Armenia: 0.003 per 1,000 people 2008
    # 50 Egypt: 0.001 per 1,000 people 2008

  12. nalanz says:

    https://plus.google.com/u/0/109976698719627847127/posts/KtrYMdqCQtg

    ഒരു പൂര്‍ണ്ണതയ്ക്കു വേണ്‍റ്റി ഇതൂടി ഇരിക്കട്ടെ

  13. praveen karoth says:

    എല്ലാ പുരുഷന്മാരും പൊട്ടന്‍ഷ്യല്‍ റെപിസ്റ്റ്കള്‍ തന്നെയാണ്, ലോകത്ത് കള്ളന്മാര്‍ ആകെ കുറച്ചേ ഉള്ളൂ, എന്ന് വച്ച് നമ്മള്‍ വീട് മലര്‍ക്കെ തുറന്നിടാരില്ലല്ലോ?. നമ്മള്‍ ശ്രദ്ധിക്കണം, മറ്റുള്ളവരുടെ മനസ്സില്‍ എന്താണെന്ന് അറിയാന്‍ കഴിവില്ലാത്ത കാലത്തോളം നമ്മള്‍ ശ്രദ്ദിക്കുക തന്നെ വേണം! അതില്‍ വസ്ത്രം ഒരു സുപ്രധാന പങ്കു വഹിക്കുന്നു എന്നത് സത്യം പക്ഷെ വേറെയും കാര്യങ്ങളുണ്ട്. ഇത് സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്മാര്‍ക്കും ബാധകമാണ്, നിറയെ പണവും ആഭരണങ്ങളും അണിയുക, രാത്രികളില്‍ അനാവശ്യമായി ഇറങ്ങി നടക്കുക എന്നിവയൊക്കെ പണ്ടും ആളുകള്‍ ഒഴിവാക്കിയിരുന്നത് തന്നെയാണ്!

    • nalanz says:

      പ്രവീണ്‍ ഒരു പൊട്ടെന്‍ഷ്യല്‍ റേപ്പിസ്റ്റാണെന്നു ഭീതിപൂര്‍‌വ്വം മനസ്സിലാക്കുന്നു, അതുകൊണ്ട് ലോകത്ത് ബാക്കിയുള്ള പുരുഷന്മാരെല്ലാം (ഞാനുള്‍പ്പടെ) അങ്ങിനെയല്ലെന്നെങ്കിലും മനസ്സിലാക്കുക. വീടുമായി സ്ത്രീയെ ഉപമിക്കാതിരിക്കുക..വീടു ജീവനില്ലാത്ത ഒരു വസ്തുവാണ്‌. സ്ത്രീ അങ്ങിനെയൊരു വസ്തുവേയല്ല. ഇങ്ങനൊരു താരതമ്യത്തിനു മുതിരുന്നത് മന്ദബുദ്ധിത്തരത്തിന്റെ ലക്ഷണം മാത്രമല്ല, ഫാസിസത്തിന്റെകൂടിയാണെന്നാണു പോസ്റ്റില്‍ വിശദീകരിക്കാന്‍ ശ്രമിച്ചത്.

  14. വായന അടയാളപ്പെടുത്തുന്നു. ഇത്തരം സ്ത്രീ വിരുദ്ധത പാരമ്പര്യമായി വേരുറച്ച ഒന്നാണ്. വള്ളിക്കുന്നിനെ മാത്രം കുറ്റം പറയേണ്ട. പുരോഗമന വാദികളിൽ ചിലർ പോലും ഇത്തരം സ്ത്രീ വിരുദ്ധ നിലപാടുകൾ കൊണ്ടാടാറുണ്ട്. ഈ വസ്ത്രധാരണശാസനയൊക്കെ മതപരമായ താല്പര്യങ്ങളിൽ ഊന്നി വരുന്നതാണ്.

  15. Murali says:

    പൊട്ടൻഷ്യൽ റോബർ, പൊട്ടൻഷ്യൽ ഹൗസ്ബ്രേക്കർ, പൊട്ടൻഷ്യൽ പിക്പോക്കറ്റ് എന്നിവരുടെ ക്മന്റുകൾ വായിച്ചു. നന്നായിട്ടുണ്ട്.

    PS: സ്വകാര്യ സ്വത്തവകാശത്തെ (ചുരുങ്ങിയപക്ഷം മറ്റുള്ളവരുടെ) മാനിക്കാത്തവരാണല്ലോ കമ്മ്യൂണിസ്റ്റുകാർ. ലതുകൊണ്ട് അവരെയെല്ലാം പൊട്ടൻഷ്യൽ തീവെട്ടിക്കള്ളൻ/ഭവനഭേദകൻ/പോക്കറ്റടിക്കാരൻ എല്ലാം ആയിക്കാണണം.

    • nalanz says:

      സ്വകാര്യ സ്വത്തവകാശത്തെ എതിര്‍ക്കുന്നത് പൊളിറ്റിക്കല്‍ ലെവലിലാണു, അതിനു വേണ്ടി നിലകൊള്ളുമ്പോഴും സ്വാകര്യ സ്വത്ത് കൈയ്യാളുന്നവരെക്കണ്ട് പ്രലോഭിതരാകുന്ന കൂട്ടമല്ലല്ലോ കമ്മ്യൂണിസ്റ്റുകാർ..ഇത്തരം തിരുമണ്ടന്‍ താരതമ്യങ്ങള്‍ ചമയ്ക്കുന്നതിലെ തന്ത്രപ്പാടുകള്‍ മനസ്സിക്കുന്നു, പക്ഷെ ഐ ആം ദി സോറി, ഇവിടെ ചിലവാകൂല

  16. Murali says:

    >>സ്വാകര്യ സ്വത്ത് കൈയ്യാളുന്നവരെക്കണ്ട് പ്രലോഭിതരാകുന്ന കൂട്ടമല്ലല്ലോ കമ്മ്യൂണിസ്റ്റുകാർ

    പ്രലോഭിതരാകുന്നത് കൈയാളുന്നവരെക്കണ്ടല്ല, സ്വകാര്യ സ്വത്ത് കണ്ടിട്ടാണ്. വ്യത്യാസം മനസ്സിലായല്ലോ. നെക്സ്റ്റ്…

    • nalanz says:

      സ്വകാര്യസ്വത്തു കണ്ടിട്ട് പ്രലോഭിതരായി അതിനെ റേപ്പ് ചെയ്യാന്‍……മന്ദബുദ്ധിത്തരം ടോളറേറ്റ് ചെയ്യുന്നതിനും ഒരു ലിമിറ്റുണ്ട്……ഇമ്മാതിരി പൊട്ടത്തരം വേറെ എവിടെയെങ്കിലും പോയി എഴുന്നെള്ളിക്ക്…ഇവിടെ ചിലവകൂല

      • Murali says:

        ആലങ്കാരികമായിപ്പറഞ്ഞാൽ കമ്മ്യൂണിസ്റ്റ്കാർക്ക് മനസ്സിലാകില്ല എന്നു തോന്നുന്നു. അതെന്തായാലും തന്റെ അഭിപ്രായത്തിൽനിന്നും കടുകിട വേറിട്ട് ചിന്തിക്കുന്നവരെല്ലാം പൊട്ടൻഷ്യൽ റേപ്പിസ്റ്റുകൾ എന്ന സ്റ്റാലിനിസ്റ്റ് ധാർഷ്ട്യം കണ്ടപ്പോൾ ക്മന്റിപ്പോയതാണ്. ക്ഷമീര്.

      • nalanz says:

        ഇത്രയും വായിച്ചിട്ടു ഒരു പിണ്ണാക്കും മനസ്സിലാവാത്തത് എന്റെ കുറ്റമല്ല….സ്പൂണ്‍ ഫീഡ് ചെയ്യാന്‍ താല്പര്യവുമില്ല. വേറെ പണി നോക്ക്, നിങ്ങള്‍ക്കു മനസ്സിലാവുന്ന ഭാഷയില്‍ എഴുതാനുള്ള സമയവുമില്ല. അടുത്തത് സ്റ്റാലിന്‍, മാവോ ഒക്കെ ആയിരിക്കും എന്നും അറിയാം…കാള വാലു പൊക്കുമ്പോഴേ കാര്യം വ്യക്തമാണ്

  17. സ്ത്രീകളുടെ വസ്ത്രധാരണമാണ് ഉപദ്രവിക്കപ്പെടാൻ കാരണമെന്ന് കണ്ടെത്തിയ മാന്യദ്ദേഹങ്ങള്, ഇതും കൂടെ ഒന്ന് കണ്ടിരിക്കുന്നത് നല്ലതാണ്.

  18. “ഒരു സ്ത്രീ നഗ്നയാകുമ്പോള്‍ അത് വെറുമൊരു നഗ്ന ശരീരം മാത്രമാകുന്നില്ല, എല്ലാ അവകാശങ്ങളും ഉള്ള സ്ത്രീ തന്നെയാണ്‌ . അവളുടെ അനുവാദമില്ലാതെ ഒന്നും തന്നെ സാധ്യമല്ലെന്നു തിരിച്ചറിയാന്‍ അല്പം ജനാധിപത്യബോധം മാത്രം മതി. അതിലുപരി നഗ്നത എന്നത് ലൈം‌ഗീക വേഴ്ചയ്ക്കുള്ള ഇന്‍‌വിറ്റേഷനാണെന്ന തെറ്റിദ്ധാരണ തന്നെ വരുന്നത് ഇവിടെ ഉപയോഗിക്കപ്പെടാനായി സന്നദ്ധപ്പെട്ടുവരുന്ന ഒരു വസ്തുവായിമാത്രം നഗ്നതയെ മനസ്സിലാക്കിയിരിക്കുന്ന പട്രിയാര്‍ക്കല്‍ വാല്യൂ സിസ്റ്റത്തില്‍ നിന്നുമാണു്‌..

    റേപ്പ് ചെയ്യപ്പെട്ട സ്ത്രീയെ മോശമായിക്കാണുന്നതും ഈ പട്രിയാര്‍ക്കല്‍ വാല്യൂ സിസ്റ്റത്തിന്റെ ഭാഗമായിട്ടാണ്‌. ഉപയോഗിക്കപ്പെട്ട വസ്തുവെന്ന നിലയ്ക്ക് വീണ്ടും സ്ത്രീയുടെ വസ്തുവല്‍ക്കരണം തന്നെയാണിത്. മറ്റൊന്നു ‘ചാരിത്ര്യം നഷ്ടപ്പെട്ട’ എന്ന പ്രയോഗം, ഇവിടെയും ഉപയോഗിക്കപ്പെട്ട വസ്തുവെന്ന പാട്രിയാര്‍ക്കല്‍ വാല്യൂ തന്നെയാണു പ്രവര്‍ത്തിക്കുന്നത്.

    പരസ്പര അനുവാദത്തോടുകൂടിയ ലൈംഗീകതയില്‍പ്പോലും തുല്യത നമ്മുടെ വാല്യൂ സിസ്റ്റം സ്ത്രീക്ക് കൊടുക്കുന്നില്ല. ലൈംഗീകതയ്ക്കൊടുവില്‍ അതു പുരുഷന്റെ വിജയമായാണു കാഴ്ചപ്പെടുന്നത്.”

    മാറേണ്ടത് പാട്രിയാര്‍ക്കല്‍ വാല്യൂ സിസ്റ്റമാണ്‌. അല്ലാത്തിടത്തോളം ഇത്തരം പൊട്ടന്‍‌ഷ്യല്‍ റേപ്പെസ്റ്റുകള്‍ പെറ്റുപെരുകിക്കൊണ്ടിരിക്കും.”

    ഇതിന് എത്ര ലൈക്ക് പറഞ്ഞാലും മതിയാവില്ല. സ്ത്രീ തുണിയുരിഞ്ഞു നിന്നാലും അവരുടെ അനുമതി കൂടാതെ അവരെ കേറിപ്പിടിക്കാനോ ബലാല്‍സംഗം ചെയ്യാനോ തനിക്ക് അധികാരമോ അവകാശമോ ഇല്ല എന്ന് ആണുങ്ങള്‍ ഉറക്കെ പറയുകയും അത് ആണുങ്ങളും പെണ്ണുങ്ങളും ചേര്‍ന്ന് ബാക്കിയുള്ള ആണുങ്ങള്‍ക്ക് പറഞ്ഞു മനസ്സിലാക്കിക്കൊടുക്കുകയും ചെയ്യുക തന്നെ വേണം.

    എന്നാല്‍ “ഈ പട്രിയാര്‍ക്കല്‍ വാല്യൂ സിസ്റ്റത്തെ താങ്ങി നിര്‍ത്തുന്നത് മതങ്ങളും” എന്ന വരിയോട്‌ പൂര്‍ണ്ണമായി യോജിക്കുന്നില്ല. മത വിശ്വാസികളല്ലാത്ത എത്രയോ പേരും തങ്ങളുടെ കുടുംബങ്ങളില്‍ പെണ്‍കുട്ടികളെ ‘അടക്കി ഒതുക്കി’ വളര്‍ത്താനാണ് മെനക്കെടുന്നത് — അത് അങ്ങനെയൊക്കെയാണ് നമ്മുടെ ‘സംസ്കാരം’ ഇരിക്കുന്നത് എന്ന ഒരു തെറ്റിദ്ധാരണയില്‍ നിന്നാണ് എന്നാണ് എനിക്ക് തോന്നുന്നത്. വീടുകളില്‍ മാത്രമല്ല പരസ്യമായി ഉപദേശങ്ങള്‍ നല്‍കുന്നതും പുരോഹിതന്മാരോ സ്വാമിമാരോ മാത്രമല്ല. [“തുട കാണിയ്ക്കുക, വയറു കാണിയ്ക്കുക. പിന്നെ, തോള്‍ഭാഗം — നല്ല വെളുത്ത ഒര്.. ഇതെന്തിനാണ് കാണിക്കുന്നത്.. ആരെക്കാണിക്കാനാണ്? ഇത് കാണിച്ചുകൊണ്ട് നടക്കണോ? എന്നാല്‍പ്പിന്നെ ഷെഡ്ഡിയുമിട്ടേച്ചു നടന്നാല്‍ പോരേ? നല്ല വെളുത്തുതുടുത്ത ഒര് പെണ്‍കുട്ടി.. പകുതി.. ഇത്രയും ഭാഗം തുറന്നിട്ടുണ്ട്. ബ്രാ ഇങ്ങനെ.. ശരിയ്ക്കു ഫിറ്റുചെയ്ത് വച്ചിട്ടുണ്ട്. വയറു കാണിച്ചിട്ടുണ്ട്, പൊക്കിളുണ്ട്. പുറകുവശം നല്ല തുടുത്തു വെളുത്തിരിക്ക്യാ. ഏതൊരു പെണ്‍.. ആണായാലും ഒന്നു തൊട്ടുനോക്കാന്‍ ഒരാഗ്രഹം ഉണ്ടാവൂല്ലേ? നിങ്ങളെല്ലാം പറ.. നിങ്ങള്‍ക്കെല്ലാം വികാരങ്ങള്‍ ഉണ്ടാവൂലെ?” 2011 സെപ്റ്റംബര്‍ 17-ന്റെ ‘നമ്മള്‍ തമ്മി’ലില്‍ ജസ്റ്റിസ് ശ്രീദേവിയമ്മ പറഞ്ഞതാണ്. ]

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

%d bloggers like this: