ഗാന്ധി എന്ന പ്രതിഭാസം

ഇന്ത്യക്കാരനു വികാരത്തോടെ മാത്രം സ്മരിക്കാവുന്ന ഓര്‍മ്മയുടെ നീറുന്ന ഒരു കനല്‍ ബാക്കി വച്ചിട്ടാണു ‘ഹെയ് റാം’ എന്നുരുവിട്ടുകൊണ്ടു ഗാന്ധി അരങ്ങൊഴിഞ്ഞത്.
എന്റെ ജീവിതം തന്നെയാണെന്റെ സന്ദേശമെന്നു പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്ത ഗാന്ധി തന്റെ അവസാന വാക്കുകള്‍ പോലും മുന്‍‌കൂട്ടി കണ്ടുവച്ചിരുന്നു. അവസാന വാക്കുകളായി ‘റാം റഹീം’ തിരഞ്ഞെടുക്കുക വഴി തന്റെ അവസാന നിമിഷങ്ങള്‍ തന്നെയും വിശാലമായ മതസൌഹൃദം എന്ന സന്ദേശത്തിനായുപയോഗിക്കുകയായിരുന്നു.ഗാന്ധിയുടെ സത്യാന്വേഷണ പരീക്ഷണങ്ങളിലൂടെ പുറത്തു വരുന്നത് താന്‍ ഉയര്‍ത്തി പിടിക്കുന്ന സത്യങ്ങളോടു ഗാന്ധിക്കുതന്നെയുള്ള സത്യസന്ധതയായിരുന്നു. വ്യക്തി ജീവിതത്തില്‍ അസാമാന്യമായ സത്യസന്ധത പുലര്‍ത്തിയിരുന്ന ഗാന്ധിക്കു ഏറ്റവും കൂടുതല്‍ പൊരുതേണ്ടിവന്നത് ഒരുപക്ഷെ താന്‍ മുറുകെ പിടിച്ച ഹിന്ദു മൂല്യങ്ങളോടായിരുന്നിരിക്കും.

ഗാന്ധിയുടെ സംഭാവനകള്‍
ഗാന്ധിയുടെ ഏറ്റവും വലിയ സംഭാവനകളായി എനിക്കു തോന്നിയിട്ടുള്ളത്
1. അഹിംസയിലൂന്നിയ സമരമുറ വിഭാവന ചെയ്യുകയും അതിന്റെ വിജയം കൊണ്ടാടുകയും ചെയ്ത തത്വികനും, രാഷ്ട്രീക്കാരനുമെന്ന നിലയിലാണു. മനുഷ്യചരിത്രത്തിലെ സാംസ്കാരികമായി ഏറ്റവും ഉയര്‍ന്ന സമരമാര്‍ഗ്ഗം കൂടിയാണിതെന്നു മനസ്സിലാക്കുന്നിടത്താണു ഗാന്ധിയിലെ മഹാനെ കാണാന്‍ കഴിയുന്നത്.
2. ജാതിയുടേയും മതത്തിന്റേയും പേരില്‍ വിഘടിച്ചുനിന്ന ഒരു ജനതയെ ഒന്നിപ്പിക്കുകയെന്ന ചരിത്രപരമായ ദൌത്യം നിര്‍വ്വഹിച്ച സ്വാതന്ത്ര്യസമര നേതാവെന്ന നിലയിലാണു ഗാന്ധിയുടെ മഹത്തായ മറ്റൊരു സംഭാവന.

ഗാന്ധിയെന്ന മനുഷ്യന്‍.

ഗാന്ധിയെ വിഗ്രഹവല്‍ക്കരിക്കുമ്പോള്‍ അദ്ദേഹത്തെപ്പറ്റിയുള്ള വിമര്‍ശനങ്ങള്‍ തീര്‍ച്ചയായും വികാരപ്രകടങ്ങള്‍ക്കു വഴിവയ്ക്കുമെന്നു ബ്ലോഗിലെ
പോസ്റ്റുകളും
അതിനു ലഭിച്ച കമന്റുകളും വഴി കണ്ടുവല്ലോ.
വികാരവും അതിനെ പിന്‍പറ്റിയുള്ള അസിഹ്ഷ്ണുതയും ഒരു വശത്തു നടക്കട്ടെ, അതിലേക്കു കടക്കുന്നില്ല.

ഗാന്ധിയിലെ മഹാനെ കാണുന്നതോടൊപ്പം തന്നെ ഗാന്ധിയിലെ മഹാനിലേക്കുള്ള വളര്‍ച്ച തികഞ്ഞ ഒരു മൌലികവാദിയില്‍ നിന്നുമാണെന്നുകൂടി മനസ്സിലാക്കേണ്ടതുണ്ട്.
എക്കാലത്തും ഗാന്ധി മുറുകെ പിടിച്ചിരുന്നത് ഹിന്ദു മൂല്യങ്ങള്‍ തന്നെയായിരുന്നു. 1920 കളിലെ ഗാന്ധിയുടെ നിലപാടുകള്‍ കടുത്ത ഹിന്ദുത്വവാദിയുടെ ചാതുര്‍വര്‍ണ്യത്തെ പിന്താങ്ങുന്ന ബ്രാഹ്മണിസ്റ്റിക്ക് നിലപാടുകള്‍ തന്നെയായിരുന്നു.

1920: “The beauty of the caste system is that it does not base itself upon distinctions of wealth-possessions. Money, as history has proved, is the greatest disruptive force in the world…. Caste is but an extension of the principle of the family. Both are governed by blood and heredity. Western scientists are busy trying to prove that heredity is an illusion and that milieu is everything. The… experience of many lands goes against the conclusions of these scientists; but even accepting their doctrine of milieu, it is easy to prove that milieu can be conserved and developed more through caste than through class…. As we all know, change comes very slowly in social life, and thus, as a matter of fact, caste has allowed new groupings to suit the changes in lives. But these changes are [as] quiet and easy as a change in the shape of the clouds. It is difficult to imagine a better harmonious human adjustment. “Caste does not connote superiority or inferiority. It simply recognizes different outlooks and corresponding modes of life. But it is no use denying the fact that a sort of hierarchy has been evolved in the caste system, but it cannot be called the creation of the Brahmins. When all castes accept a common [religious] goal of life, a hierarchy is inevitable, because all castes cannot realize the ideal in equal degree.” (The collected works of Mahatma Gandhi (Delhi, 1958-94), XIX, 174ff)

ഇവിടെ “Caste is but an extension of the principle of the family. Both are governed by blood and heredity” എന്നു ഗാന്ധി പറയുന്നു.
“Caste does not connote superiority or inferiority” എന്നു പറയുന്ന ഗാന്ധി അതേ ശ്വാസത്തില്‍ തന്നെ “When all castes accept a common [religious] goal of life, a hierarchy is inevitable, because all castes cannot realize the ideal in equal degree” എന്നു പറഞ്ഞുകൊണ്ടാണു സ്വയം contradict ചെയ്യുന്നത്.

1920: “I believe that caste has saved Hinduism from disintegration. But like every other institution it has suffered from excrescences. I consider the four divisions alone to be fundamental, natural and essential. The innumerable sub-castes are sometimes a convenience, often a hindrance. The sooner there is fusion, the better….
“One of my correspondents suggests that we should abolish the caste [system] but adopt the class system of Europe – meaning thereby, I suppose, that the idea of heredity in caste should be rejected. I am inclined to think that the law of heredity is an eternal law and any attempt to alter that law must lead us, as it has before led [others], to utter confusion…. If Hindus believe, as they must believe, in reincarnation [and] transmigration, they must know that Nature will, without any possibility of mistake, adjust the balance by degrading a Brahmin, if he misbehaves himself, by reincarnating him in a lower division, and translating one who lives the life of a Brahmin in his present incarnation to Brahminhood in his next.
(The collected works of Mahatma Gandhi (Delhi, 1958-94) , XIX, 83f)

“degrading a Brahmin“ എന്നും “by reincarnating him in a lower division”എന്നും പറയുന്നതില്‍ നിന്നും ഗാന്ധിയുടെ ബ്രാഹ്മണിസ്റ്റിക്ക് കാഴ്ചപ്പാട് സുവ്യക്തമാണു.

കടുത്ത ഹിന്ദുവാദിയായിരുന്ന ഗാന്ധി പക്ഷെ 1930 കളില്‍ എത്തുമ്പോഴേക്കും ജാതിയിലെ തിന്മയെ അംഗീകരിക്കുകയും അതുപേക്ഷിക്കണമെന്നഭിപ്രായപ്പെടുകയും ചെയ്തിരുന്നു (ആഹ്വാനം ചെയ്തിരുന്നില്ല).ഗാന്ധിയിലെ ഈ മാറ്റത്തിനു പിന്നില്‍ ഗോറയേയും അംബെദ്കറെപ്പോലുള്ളവരുടെയും സ്വാധീനം ചെറുതല്ല. 1931 ല്‍ അംബെദ്കറെ കാണുന്നതിനു ശേഷമാണു ഗാന്ധി ജാതിയെ തള്ളിപ്പറയുന്നത്. അപ്പോഴും അദ്ദേഹം വര്‍ണ്ണത്തെ ഉപേക്ഷിക്കാന്‍ തയ്യാറല്ലായിരുന്നു.

[13] 1932: “If eradication of castes means the abolition of varna I do not approve of it. But I am with you if your aim is to end the innumerable caste distinctions.” (The collected works of Mahatma Gandhi (Delhi, 1958- 94), LI, 264)

എന്നാല്‍ 1945 എത്തുമ്പോഴേക്കും ഗാന്ധിയുടെ കാഴ്ചപ്പാടുകള്‍ അംബദ്കറോടടുത്തു നില്‍ക്കുന്നതായിരുന്നു.

1945 “”You should become like Ambedkar. You should work for the removal of untouchability and caste. Untouchability must go at any cost”

അതുപോലെ ആദ്യകാലങ്ങളില്‍ ഇന്റര്‍ കാസ്റ്റ് മ്യാരേജുകളെ എതിര്‍ത്തിരുന്ന ഗാന്ധി മുപ്പതുകളോടെ അതിനെ അനുകൂലിക്കുകയും, നാല്പതുകളോടേ മിശ്രവിവാഹങ്ങളെ (ഹിന്ദു-അഹിന്ദു) അംഗീകരിക്കുകയും ചെയ്യുന്നതുകാണാം.
1945: “If the marriage is in the same community do not ask for my blessings, however deserving the girl may be. I send my blessings if she is from another community.” (The collected works of Mahatma Gandhi (Delhi, 1958-94), LXXX, 99) ”

പ്രയോറിറ്റീസിന്റെ പിറകില്‍

ഇരുപതുകളിലെ ഗാന്ധിയില്‍ നിന്നും നാല്പതുകളിലെ ഗാന്ധി എന്ന മനുഷ്യനിലെ മാറ്റം മനസ്സിലാക്കേണ്ടതുണ്ട്.

“It is one thing for me to hold certain views and quite another to make my views acceptable in their entirety to society at large. My mind, I hope, is ever growing, ever moving forward. All may not keep pace with it. I have therefore to exercise the utmost patience and be satisfied with hastening slowly…. I am wholly in agreement with you in principle. If I live up to 125 years, I do expect to convert the entire Hindu society to my view.” (The collected works of Mahatma Gandhi (Delhi, 1958-94), LXXXV, 24)

ഗാന്ധിയിലെ മാറ്റത്തിന്റെ വേഗതക്കുറവിലേക്കു വെളിച്ചം വീശുന്നതാണീ വാക്കുകള്‍. ഇവിടെയാണു ഗാന്ധിയുടെ പ്രയോറിറ്റീസ് കണക്കിലെടുക്കേണ്ടത്.
ബഹുഭൂരിപക്ഷം വരുന്ന അവര്‍ണ്ണനു ബ്രിട്ടിഷുകാരില്‍ നിന്നുള്ള സ്വാതന്ത്ര്യത്തേക്കാള്‍ വലുത് ജാതിപിശാചില്‍ നിന്നുള്ള സ്വാതന്ത്ര്യം തന്നെയായിരുന്നു കാരണം അതായിരുന്നു അവര്‍ നേരിട്ടനുഭിച്ചിരുന്നത്. മാത്രമല്ല ദേശീയ സങ്കല്പം നിലവിലില്ലായിരുനന്നുവെന്നുകൂടി ഓര്‍ക്കണം.
ആ ഒരു അനുഭവം ഇല്ലാത്ത ഗാന്ധിക്കു പക്ഷെ അതിന്റെ ആവശ്യമില്ലായിരുന്നു. സ്വാഭാവികമായും ഏതൊരു സവര്‍ണ്ണനേയും പോലെ അദ്ദേഹത്തിനു മുന്നില്‍ ദേശീയ സങ്കല്‍പ്പവും അതിന്മേലുള്ള ബ്രിട്ടിഷ് മേല്‍ക്കോയ്മയുമായിരുന്നിരിക്കണം കൂടുതല്‍ പ്രാധാന്യമര്‍ഹിച്ചിരുന്നത്. ജാതി വിരുദ്ധ സമരം സ്വാതന്ത്ര്യസമരത്തെ തുരങ്കം വയ്ക്കുമെന്നു ഗാന്ധി ഭയപ്പെട്ടിരിക്കണം. ആദ്യം സവര്‍ണ്ണന്റെ സ്വാതന്ത്ര്യം, പിന്നീടു അവര്‍ണ്ണന്റെ.

ദേശസങ്കല്പത്തോടൊപ്പം പിറക്കുന്നതാണതിനെ പിന്‍പറ്റിയുള്ള അധികാരവും. ദേശീയ സങ്കല്പം സവര്‍ണ്ണന്റെ ആവശ്യവുമായിരുന്നു, അതുകൊണ്ടുതന്നെയാണു ദേശീയ സങ്കല്പങ്ങളിലും, അതിനുവേണ്ടി നടന്ന സ്വാതന്ത്ര്യസമരത്തിലും അവര്‍ണ്ണനെ നമുക്ക് കാണാന്‍ കഴിയാത്തത്. ബ്രിട്ടിഷുകാരില്‍ നിന്നും അധികാരം കൈമാറിക്കിട്ടിയ സവര്‍ണ്ണന്‍ കൂടുതല്‍ കരുത്ത് നേടുകയായിരുന്നില്ലേ?

ഗാന്ധുക്കു തെറ്റിയത് പ്രയോറിറ്റീസില്‍ മാത്രമല്ല.
ഒരു പക്ഷെ താന്‍ മുറുകെ പിടിച്ച ഹിന്ദു മൂല്യങ്ങള്‍ തന്നെയാണു ഗാന്ധിയെന്ന മനുഷ്യനെ തോല്‍പ്പിച്ചിട്ടുള്ളത്
ജാതിയില്ലാതാക്കാന്‍ സാമ്പത്തികമായ നീതികൂടി നടപ്പിലാക്കാതെ കഴിയില്ലെന്നും ഗാന്ധി അംഗീകരിച്ചിട്ടില്ല.

ഗാന്ധിയെ മനുഷ്യനായിക്കണ്ടാല്‍ മാത്രമേ, അദ്ദേഹത്തെ തെറ്റുകളോടുകൂടിത്തന്നെ ആദരിക്കാന്‍ കഴിയുക.

റെഫറന്‍സ്:
1. http://www.bfg-muenchen.de/caste.htm
2. കൈപ്പള്ളിയുടെ പോസ്റ്റിലെ ചന്ദ്രക്കാരന്റെയും കണ്ണൂസിന്റെയും കമന്റ്.

ആമുഖം nalanz
ആം ആദ്മി അല്ല

15 Responses to ഗാന്ധി എന്ന പ്രതിഭാസം

  1. ഡാലി says:

    ഗാന്ധി സ്വാതന്ത്ര്യ സമരത്തിനൂ ഫസ്റ്റ് പ്രയോറീട്ടി കൊടുക്കാതെ ജാതിയതയെ ഉന്മൂലനം ചെയ്യാന്‍ ഫസ്റ്റ് പ്രയോറിറ്റി കൊടുക്കണമായിരുന്നു എന്നാണോ നളന്‍ പറഞ്ഞ് വയ്ക്കുന്നത്?

  2. തല്‍ക്കാലം ഒരൊറ്റ ചോദ്യം:

    സഹസ്രാബ്ദങ്ങളോളം പഴക്കമുള്ള, ഒരുപക്ഷേ മനുഷ്യരാശിയുടെത്തന്നെ ചരിത്രത്തിലെത്തന്നെ ഏറ്റവും ക്രൂരമായ വ്യവസ്ഥ എന്നു വിളിക്കാവുന്ന ജാതിയേക്കാളും ഏതുവിധത്തിലാണ്‌ കൊളോണിയല്‍ ബ്രിട്ടീഷ്‌ ഭരണം മോശമാകുന്നത്‌?

    (ധാരാളം എഴുതാനുണ്ട്‌, പണിത്തിരക്കുകാരണം സാധിക്കുന്നില്‌ല. വൈകിയേക്കാം, എങ്കിലും എഴുതാന്‍ ശ്രമിക്കാം

  3. ജാതിയെ ഉന്മൂലനം ചെയ്യാന്‍ ഇവിടുള്ള ജാതിക്ക്‌ ചുക്കാന്‍ പിടിക്കുന്നവര്‍ സ്വാതന്ത്ര്യത്തിന് മുന്‍പും പിന്‍പും അനുവദിക്കുമോ?

  4. nalanz says:

    ഡാലിക്ക്,
    ചന്ദ്രക്കാറന്‍ പറഞ്ഞതു തന്നെ, ചന്ദ്രക്കാറന്റെ നെരീക്ഷണങ്ങള്‍ക്കു കാത്തിരിക്കുന്നു.

    പ്രയോറിറ്റീസ് തെരഞ്ഞെടുക്കാന്‍ ഗാന്ധിക്കു സ്വാതന്ത്ര്യമുണ്ട്. മഹാത്മാവെന്നൊക്കെ വിളിക്കപ്പെടുമ്പോള്‍ ഇതു വലിയ പിഴയാകും. സ്വന്തം വര്‍ഗ്ഗത്തിന്റെ കാ‍ര്യത്തിനു മുന്‍‌തൂക്കം കൊടുക്കുന്നത് മാഹാത്മ്യമല്ല.

    ചന്ദ്രേട്ടാ,
    ശ്രമിച്ചു നോക്കുന്നതില്‍ കുഴപ്പമില്ലല്ലോ?

    ഓ.ടോ. മൂന്നാലു ദിവസത്തേക്ക് നെറ്റില്‍ വരാന്‍ കഴിയില്ല്.

  5. രാജ് says:

    അച്ഛന്‍ മകളെ ലൈംഗികമായി പീഡിപ്പിക്കുന്ന സമൂഹമാണ് നമ്മുടേത്. കുടുംബം എന്നതിനേക്കാള്‍ ക്രൂരമായുള്ള (അച്ഛനും മകള്‍ക്കും ഒരേ മേല്‍ക്കൂരയ്ക്കു കീഴില്‍ താമസിക്കേണ്ടി വരുന്നുവല്ലോ) ഏത് വ്യവസ്ഥയാണുള്ളതെന്ന് പീഡിപ്പിക്കപ്പെടുന്ന ഒരു പെണ്‍‌കുട്ടിക്ക് എളുപ്പം ചോദിക്കാവുന്നതാണ്. ജാതിയെ കുറിച്ചും കൊളോണിയല്‍ വ്യവസ്ഥകളെ കുറിച്ചും അതിന്റെ കഷ്ടതകള്‍ അനുഭവിച്ചിട്ടുള്ള ആര്‍ക്കും ചോദിക്കാവുന്ന ചോദ്യമാണ് ചന്ദ്രക്കാരന്‍ ചോദിച്ച് ജാതിയേക്കാള്‍ എത്രയോ നല്ലതായിരുന്നു കൊളോണിയല്‍ ഭരണം എന്നൊരു സൂത്രത്തിലെത്തിയിരിക്കുന്നത്. മാറിവന്ന രാഷ്ട്രീയസാഹചര്യത്തില്‍ രാഷ്ട്രീയപരമായി തന്നെ ഏറ്റവും ‘മുതലെടുപ്പിനു്’ സ്കോപ്പുള്ള വസ്തുതയാണ് ഇവിടെ ജാതിയുണ്ടായിരുന്നു, ഗാന്ധിക്കുവരെ ജാതിയുണ്ടായിരുന്നു, എന്നുള്ള ആ‍വര്‍ത്തനം. സായിപ്പിനെ രണ്ട് തെറി വിളിക്കുന്നത് അധികാരരാഷ്ട്രീയത്തില്‍ ഒരു ഗുണവും നല്‍കില്ലെന്ന് ചന്ദ്രക്കാരനു അറിയാതെയല്ല.

  6. “സായിപ്പിനെ രണ്ട് തെറി വിളിക്കുന്നത് അധികാരരാഷ്ട്രീയത്തില്‍ ഒരു ഗുണവും നല്‍കില്ലെന്ന് ചന്ദ്രക്കാരനു അറിയാതെയല്ല”

    Raj,What is there between me and power politics? Play this dirty game with somebody else in your class, I have better things to do in life.

  7. ഡാലി says:

    നളന്‍,
    ഗാന്ധിജി ഒരു സമൂഹിക പരിഷ്കര്‍ത്താവായിരുന്നില്ല, രാഷ്ട്രീയക്കാരനായിരൂന്നു. ബ്രിട്ടീഷ്കാര്‍ കൈയാളിയിരുന്ന അധികാര രാഷ്ട്രീയമായിരുന്നില്ല ജാതിയുടെ സംസ്കാരിക രാഷ്ട്രീയം. കൊളോണിയല്‍ അടിമത്തമായിരുന്നു ജാതിയ അടിമത്തക്കാള്‍ നല്ലത് എന്നൊക്കെ സ്വാതന്ത്രനതരം 60 വര്‍ഷം കഴിയുമ്പോള്‍ ചിന്താനൊക്കെ ഒരു സുഖമാണ്. പക്ഷേ നാളെ അമേരിക്ക (ഇറാക്കിനെ ആക്രമിച്ച പോലെ ഇന്ത്യ ആക്രമീച്ച് കീഴടക്കിയോ പയ്യെ പയ്യെ അമേരിക്കന്‍ കമ്പനി സ്ഥാപിച്ചോ )നേരിട്ട് ഭരിക്കാന്‍ വന്നാല്‍ നമ്മളൊക്കെ പിന്നേം ഈ ജാതിയതയ്ക്കെതിരെ പോരാടോ അതോ അമേരിക്കയ്ക്കെതിരെ പോരാടോ എന്ന് ചോദിക്കാവുന്നതാണ്. അങ്ങനെ ഒരു സാഹചര്യ്യത്തില്‍ ഏത് പ്രിഫറെന്‍സ് എടുക്കുന്നതാവും മഹത്തരമാവുക?
    ഗാന്ധിജിയുടെ സ്വാതന്ത്ര്യ സമരം എന്ന പ്രിഫറന്‍സിനെ അംഗീകാരിക്കാനാവത്തവര്‍ക്ക് സ്വാതന്ത്ര്യം നേടാന്‍ യത്നിച്ച ഭഗത്സിംഗും, പഴശ്ശിയും, ലക്സ്മിഭായും ഉള്‍പ്പെട്ട മറ്റനേകം പേരുടെ പ്രിഫറന്‍സിനെയും, മൊത്തം സ്വാതന്ത്ര്യ സമരം എന്നതിനെയും എങ്ങനെയാണ് അംഗീകരിക്കനാവുക?

    ചന്ദ്രക്കാറന്‍ എഴുതുന്നതെന്തെന്ന് അറിയാന്‍ താല്പര്യത്തോടെ കാത്തിരിക്കുന്നു.

  8. Daly, I never wrote anything against Indian independence struggle, my concern was on it’s targets under Gandhi’s leadership. Such a massive (sometimes hysteric also) movement could have been extended to it’s next natural level. Gandhi prevented the struggle to get extended. In effect, may not be in intention, he just wanted to remove the highest level, the British, from the hierarchy and keep the remaining hierarchy intact.

    I won’t be able to access internet for a couple of days. Let the discussions go on. Let’ them have a stable pace, so that everybody who wish to join can participate

  9. Raji Chandrasekhar says:

    ഈ പോസ്റ്റ് ഞാനെടുക്കുന്നു.

  10. nonsense says:

    Many years ago it was unfortunately very easy to fool people by simply spreading rumors and half-truths. Because of the lack of efficient methods of communication and documentation, a man could effortlessly create a lasting but false image of himself.

    …..Throughout the world, Gandhi is quoted and referenced as an inspiration for countless causes, some good and some bad. These people need to know the truth behind the man they claim as their inspiration.

    It is said that the truth shall make you free. It is only through knowing the truth about Gandhi that people can be truly enlightened, knowledgeable, and free of both the embarrassment and danger involved in perpetuating his myth.(from gandhism.net)

    …..i request all of these “post-ers” to read this web fully

    http://gandhism.net/

    specially this page:http://gandhism.net/gandhitoday.php

    i agree that there is no ultimate so called truth(s) but history is also some perceptions only but we have to study unknown perceptions too…

    yaa truth shall make u free

    chandrakkaran is very very very right on his words on indian
    caste system..it is the real fucking (i know this word is not appropriate for address rhis syndrom)system ever.

  11. nonsense says:

    Many years ago it was unfortunately very easy to fool people by simply spreading rumors and half-truths…
    It is said that the truth shall make you free. It is only through knowing the truth about Gandhi that people can be truly enlightened, knowledgeable, and free of both the embarrassment and danger involved in perpetuating his myth.
    (from gandhism.net)

    please read fully -gandhism.net
    link:http://gandhism.net/gandhitoday.php

    ………………………………………………………..

    i agree with chandrakkaren’s comment tht this is the dangerous and brutal system ever in the world.
    slavery is much better than this.they did’nt inject slave-virus in to their jeans.bramins here did that fucking job for years

    ………………………………………………..

  12. nonsense says:

    ഒരു ദിവസം രാവിലെ ഗാന്ധിജി എഴുന്നേറ്റ്‌ ഒറ്റ്‌ നടത്തം….നേരെ കട്‌ല്‍ കരയിലെക്ക്‌.
    കുറച്ചു ഉപ്പ്‌ ഉണ്ടാക്കി പുള്ളിക്കാരന്‍ എന്നിട്ട്‌ ബ്രിട്ടീഷുകാരെ നോക്കി ഒരെറ്റ്‌ ഏറാണു … അയ്യോ!!!! ബ്രിട്ടീഷുകാര്‍ ഒരൊറ്റ ഓട്ടം..(പണ്ടെ ,അവര്‍ക്കു ഉപ്പ്‌ പേടിയാണല്ലോ?)

  13. ഡാലി says:

    ചന്ത്രക്കാറാ, നളനോട് ചോദിച്ച ചോദിച്ചതില്‍ ചന്ദ്രക്കാറന്‍ മൊത്തം സ്വാതന്ത്ര്യ സമരത്തെ തള്ളി പറഞ്ഞു എന്ന് ഞാന്‍ എഴുതിയിട്ടില്ല. ഗാന്ധിജിടെ പ്രിഫറന്‍സസ് തെറ്റി പോയി എന്ന പറയുമ്പോള്‍ ബാക്കിയുള്ള സ്വാതന്ത്ര്യ സമര സേനാനികളുടെ പ്രിഫറസും തെറ്റായിരുന്നോ എന്നാണ് ചോദിച്ചത്. ഗാന്ധിജി എങ്ങനെയാണ് തന്റെ ലീഡര്‍ഷിപ്പിലെ മാസ്സിവ് മൂവ്മെന്റ് തടഞ്ഞതെന്ന് എനിക്ക് മനസ്സിലാവുന്നില്ല (അതിനെ കുറീച്ചെഴുതിയിരുന്നെങ്കില്‍ നന്നായിരുന്നു). ഇവിടെ നളന്റെ പോസ്റ്റില്‍ നിന്നും എനിക്കു മനസ്സിലാവുന്നത് തന്റെ ആദ്യ പ്രിഫറന്‍സായ കൊളോണിയല്‍ സ്വതന്ത്ര്യം 1947 ഇല്‍ സ്വാതന്ത്ര്യം കിട്ടുന്നതിനു മുന്‍പു തന്നെ ഗാന്ധിജി ജാതിയതെയ്ക്കെതിരെ തിരിഞ്ഞിരുന്നു എന്നാണ്. 1945 “”You should become like Ambedkar. You should work for the removal of untouchability and caste. Untouchability must go at any cost” . സ്വാതന്ത്ര്യം കിട്ടിയ ഉടന്‍ തന്നെ അന്നു നിലനിന്നിരുന്ന ഹയരാര്‍ക്കിയിലെ രണ്ടാം സ്ഥാനത്തെ കോണ്‍ഗ്രസ്സ് പിരിച്ചു വിടാനാണ് അദ്ദേഹം പറഞ്ഞത്. 1948 ഇല്‍ അദ്ദേഹം വധിക്കപ്പെടുകയും ചെയ്തു.

  14. കണ്ണൂസ് says:

    നളനും ചന്ത്രക്കാറനും പറയുന്നത് മനസ്സിലാവുന്നു. സ്വാതന്ത്ര്യം എന്ന വികാരത്തില്‍ അധിഷ്ഠിതമായി രൂപം കൊണ്ട ഒരു മാസ് മൂവ്‌മെന്റ് ഗാന്ധിജി എന്ന ഒരു വ്യക്തി വിചാരിച്ചിരുന്നുവെങ്കില്‍ സാമൂഹിക ഉച്ച നീചത്വങ്ങള്‍ പരിഹരിക്കുന്നതിലേക്കും സ്വാഭാവികമായി വ്യാപരിക്കപ്പെടുത്താമായിരുന്നു എന്നാണല്ലോ അത്.

    ഇവിടെ ഇതിന്‌ രണ്ട് തലങ്ങളുണ്ട്.

    ഒന്ന് : ഗാന്ധിജി അതിനെക്കുറിച്ച് ബോധവാനായിരുന്നില്ല. സ്വാതന്ത്ര്യം ആണ്‌ പരമമായ ലക്ഷയം എന്ന കാഴ്ച്ചപ്പാടില്‍, അവര്‍ണ്ണര്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ അദ്ദേഹത്തിന്‌ കാണാന്‍ കഴിയാതെ പോയി.

    പ്രഥമദൃഷ്ട്യാ തന്നെ നമുക്ക് തള്ളിക്കളയാന്‍ കഴിയുന്ന ഒരു തലമാണ്‌ ഇത്. ഗാന്ധിജിയുടെ ജീവിതവും പ്രവര്‍ത്തനങ്ങളും വിലയിരുത്തിയാല്‍ ഈ സിദ്ധാന്തം തെറ്റാണെന്ന് നിസംശയം തെളിയും.

    രണ്ട് : ജാതീയമായ ഉച്ച നീചത്വങ്ങളെക്കുറിച്ച് തികച്ചും ബോധവാനായിരുന്നിട്ടും ഗാന്ധിജി ആ മേഖലയിലുള്ള പ്രവര്‍ത്തങ്ങള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കിയില്ല.

    ഇതു തന്നെയാണ്‌ വസ്തുത എന്ന് അംഗീകരിക്കുമ്പോള്‍ തന്നെ, അദ്ദേഹം ഇങ്ങിനെയൊരു പ്രയോരിറ്റി തെരഞ്ഞെടുക്കാനുള്ള കാരണം കൂടി അവലോകനം ചെയ്യേണ്ടതുണ്ട്.

    സാധ്യത ഒന്ന് : ഒരു സനാതന ഹിന്ദുവായിരുന്ന ഗാന്ധിജി ചാതുര്വര്‍ണ്യത്തില്‍ വിശ്വസിക്കുകയും, ദളിതരുടെ പിന്നോക്കാവസ്ഥ നിലനില്‍ക്കേണ്ടതാണെന്ന് വിചാരിക്കുകയും ചെയ്തിരുന്നു.

    സാധ്യത രണ്ട് : സവര്‍ണ്ണ ഹിന്ദുക്കള്‍ക്ക് ഭൂരിപക്ഷമുണ്ടായിരുന്ന സ്വാതന്ത്ര്യ പ്രസ്ഥാനത്തില്‍, ജാതീയമായ പ്രവര്‍ത്തനങ്ങള്‍ അസ്വസ്ഥത സൃഷ്ടിക്കുമന്നും, സ്വാതന്ത്ര്യ സമരത്തിന്റെ മൊത്തത്തിലുള്ള കെട്ടുറപ്പിനെ അത് ബാധിക്കുമെന്നും ഗാന്ധിജി ഭയപ്പെട്ടിരുന്നു.

    നളനും ചന്ത്രക്കാറനും വിശ്വസിക്കുന്ന സാധ്യതയാണ്‌ ആദ്യത്തേത്. ഇതിനെ ന്യായീകരിക്കാനുള്ള വാദം ഗാന്ധിജിയുടെ ഉറച്ച മത വിശ്വാസമാണ്‌. പക്ഷേ, ഗാന്ധിജിയുടെ പ്രവര്‍ത്തന ശൈലി, ഇതിനെ ന്യായീകരിക്കുന്നുണ്ടോ എന്നതാണ്‌ കാതലായ ചോദ്യം. അങ്ങിനെ വിചാരിച്ചിരുന്നുവെങ്കില്‍, അവര്‍ണ്ണരെ മുഖ്യ ധാരയില്‍ കൊണ്ടു വരാനുള്ള ഒരു ശ്രമവും ന്യായമായും അദ്ദേഹത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടാവില്ലായിരുന്നു. തൊട്ടുകൂടായ്മ ഉള്‍പ്പടെ, ഒരു അനാചാരത്തിനെതിരേയും അദ്ദേഹം വാദിക്കില്ലായിരുന്നു. സ്വന്തം ജീവിതത്തിന്റെ നല്ലൊരു ഭാഗം, അവര്‍ണ്ണരുടെ സാമൂഹിക ഉന്നമനത്തിനായി ചെലവാക്കില്ലായിരുന്നു. ഒരു പക്ഷേ, സ്വാതന്ത്ര്യം ലഭിക്കുന്നതു വരെ, പടി പടിയായി അവര്‍ണ്ണരെ മുഖ്യധാരയില്‍ കൊണ്ടുവരാമെന്നും അതിനു ശേഷം അവരെ അര്‍ഹമായ തുല്യതയോടെ കണക്കാക്കാമെന്നും അദ്ദേഹം വിചാരിച്ചിരുന്നിരിക്കാം. അതല്ലെങ്കില്‍, അവര്‍ണ്ണരുടെ ഉന്നമനത്തിനായുള്ള സ്വാഭാവികമായ ഒരു പ്രോസസ് ആണ്‌ താന്‍ പിന്തുടരുന്നത് എന്ന ഉത്തമ ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നിരിക്കാം. ആ ബോധ്യം തെറ്റാണെന്ന് ഇന്ന് അറുപത് വര്‍ഷത്തിനു ശേഷം നമുക്ക് പറയാന്‍ കഴിയുന്നുണ്ട്. പക്ഷേ, അന്നത്തെ സാമൂഹിക പരിതസ്ഥിതിയില്‍ ചെറുതായെങ്കിലും ഗാന്ധിജിയുടെ സാമൂഹിക ഇടപെടലുകള്‍ അവര്‍ണ്ണര്‍ക്ക് ഗുണകരമായേ ഭവിച്ചിട്ടുള്ളൂ എന്ന് ചന്ത്രക്കാറനും സമ്മതിച്ചിട്ടുള്ളതാണല്ലോ. അപ്പോള്‍, പ്രവര്‍ത്തനത്തിലുള്ള ആത്‌മാര്‍ത്ഥത ചോദ്യം ചെയ്യപ്പെടാത്തിടത്തോളം കാലം ഗാന്ധിജിയുടെ പ്രതിബദ്ധത അദ്ദേഹത്തിന്റെ മതവിശ്വാസത്തെ മാത്രം കേന്ദ്രീകരിച്ച് സംശയിക്കുന്നത് എനിക്ക് അംഗീകരിക്കാനാവുന്നില്ല.

    മറ്റൊന്ന്, ഇന്ന് ഈ അറുപത് വര്‍ഷത്തിന്‌ ശേഷവും അവര്‍ണ്ണന്‌ തുല്യമായ സാമൂഹിക പരിഗണന എന്നത് ആരെങ്കിലും ഒരു ആശയമായെങ്കിലും അനുവര്‍ത്തിക്കുന്നുണ്ടോ എന്ന ചോദ്യമാണ്‌. നൂറ്റാണ്ടുകളിലെ അടിച്ചമര്‍ത്തല്‍ അവശേഷിപ്പിച്ച മുറിവുകള്‍ അറുപത് വര്‍ഷത്തില്‍ മായ്‌ക്കാന്‍ സാധിക്കില്ല എന്ന കാരണം പറഞ്ഞ് നമ്മള്‍ തന്നെ സം‌വരണം പോലുള്ള വിഷയങ്ങളെ പിന്തുണക്കുമ്പോള്‍, ഏതു രീതിയിലുള്ള സമീപനമാണ്‌ ഗാന്ധിജി സവര്‍ണ്ണ-അവര്‍ണ്ണ തുലനങ്ങളില്‍ പാലിക്കേണ്ടിയിരുന്നത് എന്ന് കൂടി പറയാന്‍ നാം നിര്‍ബന്ധിതരാവും. അടിച്ചമര്‍ത്തപ്പെട്ട ഒരു ജനവിഭാഗത്തെ എന്നും സഹായിക്കേണ്ടത് ഉപരിവര്‍ഗ്ഗത്തിന്റെ കടമയാണ്‌ എന്നായിരുന്നു ഗാന്ധിജി സ്വയം അനുവര്‍ത്തിച്ചതും, ലക്ഷക്കണക്കിന്‌ അനുയായികളെ ശീലിപ്പിച്ചതുമായ സന്ദേശം. ആ “സഹായം” എന്ന വാക്ക് നമുക്ക് രണ്ടു തരത്തില്‍ വ്യാഖ്യാനിക്കാം. കരുണയായും അവകാശമായും. കരുണ എന്ന അര്‍ത്ഥമേ കൊടുക്കൂ എന്ന് നിര്‍ബന്ധം പിടിക്കാന്‍, നമുക്ക് അര്‍ഹതയില്ല. കാരണം, സഹായിക്കുകയല്ല, അവരെ സ്വന്തം കാലില്‍ നിര്‍ത്തുകയാണ്‌ വേണ്ടത് എന്ന് പറയാന്‍ ഒരു ശ്രീ നാരായണന്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ. അന്നും ഇന്നും അങ്ങിനെ തന്നെ

  15. nalanz says:

    ഡാലി,
    ജാതിവിവേചനത്തിനെതിരെ ഗാന്ധിയുടേതൊരു പാസ്സീവ് ഇടപെടലിനപ്പുറം
    പോയിട്ടില്ലെന്നുതന്നെയാണെനിക്കു മനസ്സിലായിട്ടുള്ളത്.

    ഭഗത് സിംഗ് തുടങ്ങിയവരുടെ പ്രവര്‍ത്തനം ശരിയായിരുന്നുവെന്നു പറഞ്ഞാല്‍ ഗാന്ധിയുടേതു ശരിയാകുമെന്നാണോ? ഗാന്ധിയെപ്പോലുള്ള ഐഡിയലിസ്റ്റുകളുടെ കൂടെയല്ല ഭഗത്‌സിംഗിനേയും മറ്റും പ്രതിഷ്ഠിക്കേണ്ടത്.

    അമേരിക്ക ഇന്ന് ഇന്ത്യ ആക്രമിക്കുന്നത് പോലാണോ, ഇല്ലാത്ത ഇന്ത്യയെ കോളണിവല്‍ക്കരിച്ചിരുന്ന ബ്രിട്ടിഷ് ആധിപത്യം? ഇന്ത്യയെന്നുദ്ദേശിച്ചത് ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട ഭരണ സംവിധാനമുള്ള ജനാധിപത്യ ഇന്ത്യയെയാണു. ഞാന്‍ കൂടി പങ്കാളിയായുള്ള ഭരണവ്യവസ്ഥയ്ക്കുമേലുള്ള വെല്ലുവിളിയും ജന്മിത്വ-നാടുവാഴി, രാജഭരണത്തോടുള്ള വെല്ലുവിളിയും ഒരു പോലല്ലല്ലോ.

    എങ്കിലും ഡാലിയുടെ ചോദ്യത്തിനു പ്രസക്തിയുണ്ട്. എന്നേയും ഡാലിയേയും സംബന്ധിച്ചെടുത്തോളം നമ്മള്‍ നേരിട്ടനുഭവിക്കാത്ത പാരതന്ത്ര്യത്തിനു വലിയ പ്രസക്തി കൊടുക്കുമെന്നു തോന്നുന്നില്ല. ജാതി പീഡനം നേരിട്ടനുഭവിക്കുന്നവനു മാത്രമേ അതിനു മുന്‍‌ഗണന ന‍ല്‍കാനാകൂ (അതു കൊണ്ടല്ലേ നമ്മള്‍ മഹാത്മാക്കളല്ലാത്തത്).
    ഈ ഒരു അവസ്ഥ, തനിക്കു യാതൊരു വിധത്തിലുള്ള പങ്കാളിത്തമില്ലെന്നു മാത്രമല്ല കൊടിയ പീഡനത്തിനു വിധേയനാക്കുന്നതുകൂടിയായ വ്യവസ്ഥയോടുള്ള സമീപനവും ചേര്‍ത്തുവായിക്കുമ്പോഴാണു സ്വാതന്ത്ര്യസമരകാലത്തെ അന്തരീക്ഷം കുറച്ചുകൂടി മനസ്സിലാക്കാന്‍ സഹായിക്കുക.
    സ്വാതന്ത്ര്യസമരത്തെ തള്ളിപ്പറയുന്നെന്നര്‍ത്ഥമാക്കേണ്ടതില്ല.

    കണ്ണൂസിന്റെ നിരീക്ഷണങ്ങള്‍ മനസ്സിലാകുന്നു. അതിക്കുറിച്ച് ചിന്തിച്ചു തുടങ്ങിയപ്പോഴാണു ഗാന്ധിയെന്ന മനുഷ്യനെ കുറച്ചുകൂടി മനസ്സിലായത്. പക്ഷെ എന്റെ നിഗമനങ്ങള്‍ കണ്ണൂസിന്റേതല്ല. പറയാം ഇന്നത്തേക്കിത്രയും സമയമേ ഉള്ളൂ

Leave a reply to ചന്ത്രക്കാറന്‍ : chandrakkaran മറുപടി റദ്ദാക്കുക