male gaze ഉം സാരിത്തുമ്പും

ഇഞ്ചിയുടെ വേലി പോസ്റ്റിലെ കമന്റുകാളാണീ പോസ്റ്റിനു പ്രേരകമായത്.

സാരിത്തുമ്പ് അറിയാതെ മാറുമ്പോള്‍ സംഭവിക്കുന്ന പുരുഷനോട്ടത്തിനെ പുരുഷ വര്‍ഗ്ഗത്തിന്റെ male gaze ആയി വ്യാഖ്യാനിക്കുന്നതിലൊരുപാകത കാണുന്നു. രണ്ടും രണ്ടാണെന്നാണു പറയാന്‍ ശ്രമിക്കുന്നത്

അതിനല്പം പിറകോട്ടു പോകണം. വേട്ടയാടിയും വേട്ടയാടപ്പെട്ടും കഴിഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നല്ലോ. ചുറ്റുമുള്ള ചലനങ്ങളെപ്പറ്റി ജാഗരൂപനാകുവാന്‍ പഠിച്ചത് വേട്ടയാടപ്പെടുന്ന ഇര എന്ന നിലയ്ക്കാണു. നേരിയ ഒരു ചലനം, അതു കരിയില അനങ്ങുന്നതായാലും വൈക്കോല്‍കൂനിലെ അനക്കമായാലും, എന്തിനു സാരിത്തുമ്പു മാറുമ്പോഴുള്ള ചലനമായാലും അതു നമ്മുടെ നോട്ടത്തെ ആകര്‍ഷിക്കാന്‍ പോന്നതാണു, മാത്രമല്ല ഇതിനു ആണ്‍-പെണ്‍ ഭേദമുണ്ടാവുകയുമില്ല. ഈ നോട്ടം തികച്ചും involuntary ആയിട്ടുള്ള reflex action മാത്രമാണുതാനും. ഇഞ്ചിയുടെ കൂടെയുണ്ടായിരുന്നതൊരനുജത്തിയായിരുന്നേലും ഇതേ നോട്ടം തന്നെയാവുമുണ്ടാവുക. അതുകൊണ്ടാണു പറഞ്ഞത്, ഇതിനെ ഒഴിവാക്കണമെങ്കില്‍ നേരത്തെ കൂട്ടി ബോധപൂര്‍വ്വമായൊരു തയ്യാറെടുപ്പു വേണം. അതായത് സാരിത്തുമ്പിതാ മാറാന്‍ പോകുന്നുവെന്നു സ്ത്രീക്കു മുന്നറിയിപ്പു തരാന്‍ കഴിയണം 🙂

male gaze എന്നത് ഇഞ്ചി പറഞ്ഞ പോലെ മുന്തിയ വര്‍ഗ്ഗത്തിന്റെ നോട്ടമാണെന്നു തോന്നുന്നില്ല. പഴയ ഫ്യൂടല്‍ വ്യവസ്ഥിതിയില്‍ മാത്രമേ അങ്ങിനെയൊരു വാദത്തിനു പ്രസക്തിയുള്ളൂ. കേരളമുള്‍പ്പടെ ചിലയിടങ്ങളില്‍ ഇപ്പോഴും ഇങ്ങനെയുള്ള ഫ്യൂടല്‍ അവശിഷ്ടങ്ങളുണ്ടെന്നു സമ്മതിക്കുന്നു. എങ്കിലും ഇതും ഇഞ്ചിയുടെ പോസ്റ്റുമായി യാതൊരു ബന്ധവുമില്ലന്നാണു തോന്നുന്നത്. വിമതന്‍ ഉന്നയിച്ച male gaze എന്നത് പൊതുവേ പുരുഷവര്‍ഗ്ഗത്തിന്റെ ലൈംഗീഗതയുടെ കറപുരണ്ട നോട്ടമാണെന്നാണു തോന്നുന്നത്. സ്ത്രീ ശരീരത്തോടുള്ള ആസക്തിപൂണ്ട നോട്ടം. എങ്കിലും ആനോട്ടത്തിലെപ്പോഴും ആസക്തിയുണ്ടാവണമെന്നില്ല. പല വര്‍ണ്ണങ്ങളുള്ള നോട്ടമായിതിനെ കാണാമെന്നാണെന്റെ പക്ഷം. വിഷയം അല്പം നീണ്ട വിശകലനമര്‍ഹിക്കുന്ന തായതുകൊണ്ടതിലേക്കു കടക്കുന്നില്ല. മാത്രമല്ല മംസിയുള്‍പ്പടെ പലരും അതിനെക്കുറിച്ചു സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഇത് (male gaze) ബോധപൂര്‍വ്വം ഒഴിവാക്കാന്‍ കഴിയും എന്നതാണു ഇതിനെ involuntary ആയിട്ടുള്ള ആദ്യത്തെ നോട്ടത്തില്‍ നിന്നും വേര്‍തിരിക്കുന്നത്.

ഇത്രയും പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ സ്ത്രീവര്‍ഗ്ഗം എന്തുകൊണ്ട് നമ്മുടെ പ്രതിരോധസംവിധാനത്തിന്റെ ഭാഗമായ ഈ involuntary പ്രതികരണത്തെ male gaze ആയി വ്യാഖ്യാനിക്കുന്നു ? സത്യത്തില്‍ അതിനുള്ള ഉത്തരം ഇഞ്ചി തന്നെ പറഞ്ഞ പോലെ മറ്റൊരു പ്രതിരോധം തന്നെ. സ്ത്രീ-പുരുഷ സാമൂഹ്യ കല്പനകളില്‍ വേട്ടയാടുന്നവനും-ഇരയും എന്നുള്ള സമവാക്യം പഴയ ഫ്യൂടല്‍ സംവിധാനത്തിന്റെ അവശിഷ്ടങ്ങള്‍ സ്ത്രീ മനസ്സുകളില്‍ ഇന്നും നിലനില്‍ക്കുന്നതിന്റെ തെളിവാണു.

Advertisements

ആമുഖം nalanz
ആം ആദ്മി അല്ല

16 Responses to male gaze ഉം സാരിത്തുമ്പും

 1. ഡാലി says:

  സ്ത്രീകള്‍ പറയുന്നത് ഒരിക്കല്‍ പോലും പുരുഷന്മാര്‍ക്ക് മനസ്സിലാകുന്നില്ല എന്നതാണ് പിന്നേയും ഈ ലേഖനം മനസ്സിലാക്കി തരുന്നത്.

  വൃത്തിയായി കുളിച്ചൊരുങ്ങി,ഷോള്‍ ഒരിക്കലും പാറില്ലെന്ന് ഉറപ്പാക്കന്‍ 3 പിന്നും കുത്തി കോളേജിലേയ്ക്ക് പോകുമ്പോഴും ഇത്തരം നോട്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്.അറിയാതെ ഓര്‍ത്ത് പോകുമായിരുന്നു എവിടെയെങ്കിലും ചെളിയോ കരിയോ ഓട്ടത്തിനിടയ്ക്ക് പറ്റിയിട്ടുണ്ടോ? മാറി നിന്ന് ഉടൂപ്പ് പരിശോധിച്ചീട്ടൂള്ളത് നിരവധി തവണ. പിന്നീടതൊരു പതിവ് നോട്ടമാണെന്നൂം സാരിതുമ്പനങ്ങുമ്പോഴുള്ള ജാഗരൂഗ പ്രവണതയല്ലെന്നും മനസ്സിലായപ്പോള്‍ നേരിടാന്‍ പഠീച്ചു. നോക്കുന്നവന്റെ അസ്ഥാനത്തൊന്ന് നോക്കിയാല്‍ അവനും ചൂളും എന്ന് കൂട്ടുകാരി കാട്ടി തന്ന് മനസ്സിലാക്കിച്ചു. പക്ഷേ എത്ര പെണ്‍കൂട്ടികള്‍ അങ്ങനെ ചെയ്യും എന്നവളോട് തിരിച്ച് ചോദിക്കേണ്ടി വന്നു. കഴുയുന്നതും അവഗണിക്കുക എന്ന മാര്‍ഗ്ഗമേ മുന്നിലൂള്ളൂ. പക്ഷേ തുറിച്ച് നോക്കുന്നത് അനിയനാ‍ണെങ്കില്‍ അവഗണിക്കാനും കഴിയീല്ല. ഞാന്‍ മുകളിലെ ബര്‍ത്ത് വേണം എന്ന് നിര്‍ബന്ധം പീടിയ്ക്കുന്നത് ഈ നോട്ടങ്ങളെ അവഗണിക്കാന്‍ തന്നെ.
  ശരിയായിരിക്കാം വേട്ടയാടുന്നവനും -ഇരയും. പക്ഷേ അത് വേട്ടയാടുന്നവന്റെ ഉള്ളില്‍ ഉള്ളിടത്തോളം ഇരയ്ക്ക് പതുങ്ങിയിരുന്നേ തീരൂ.

  ജീവിതത്തിന്റെ ഏതെങ്കിലും തലത്തില്‍ ഒരു സ്ത്രീയെ പോലും തുറിച്ച് നോക്കിയില്ല എന്ന് പറയാന്‍ കഴിയുന്ന എത്ര ആണുങ്ങളുണ്ടാവും?

  (ഇതിതിനെല്ലാത്തിനും പുരുഷന്മാര്‍ പറയാന്‍പോകുന്ന മറുപടി ഇപ്പോഴേ അറിയാം. എന്നാലും ഈ സമ്മറില്‍ ഇവിടെ വഴി തെറ്റിയ പുരുഷ നോട്ടങ്ങള്‍ കാണുമ്പോള്‍ എഴുതാതിരിക്കാനവുന്നില്ല)

 2. nalanz says:

  ഡാലി എന്റെ പോസ്റ്റ് ശെരിക്കും മനസ്സിലാക്കിയിട്ടില്ലെങ്കില്‍ അതിനു ഡാലിയെ കുറ്റം പറയില്ല. എന്റെ സംവേദനത്തിലെ പോരായ്മയായി മാത്രം കാണുന്നു.

  ഒന്നൂടി പറഞ്ഞുകൊള്ളട്ടെ..
  ഡാലി പറഞ്ഞ ആ അശ്ലീല (?) നോട്ടത്തെപ്പറ്റിയല്ലിവിടെ പറഞ്ഞിരിക്കുന്നത്. അതിനെപറ്റി ഒരു തര്‍ക്കത്തിനു വകുപ്പില്ലല്ലോ. നമ്മുടെ നിലവിഅലുള്ള സദാചാരമനുസരിച്ച് അശ്ലീലം തന്നെ. പുരുഷന്റെ വൈകല്യം അപക്വത എന്നൊക്കെ പറയാം. ആ തുറിച്ചു നോട്ടത്തെയല്ല ഞാന്‍ പരാമര്‍ശിച്ചുട്ടള്ളത്.

  ഇഞ്ചിയുടെ പോസ്റ്റില്‍ തന്നെ ഞാന്‍ സൂചിപ്പിച്ചപോലെ അനുജന്റെ നോട്ടത്തിനു ഒരു reflex ന്റെ ദൈര്‍ഘ്യത്തിനപ്പുറം പോകുന്നുവെങ്കില്‍ മാത്രമേ അതു ഡാലിയും ഇഞ്ചിയും പറഞ്ഞപോലുള്ളയൊരു തുറിച്ചു നോട്ടമാവുകയുള്ളൂ. അങ്ങിനെയായിരുന്നില്ലെന്നുള്ള് സൂചനകളൊന്നും ഇഞ്ചിയുടെ പോസ്റ്റിലുമില്ല, മറുപടിയിലുമില്ല.
  അനുജനു പകരം അനുജത്തിയായിരുന്നേലും, എന്തിനു ഡാലിയായിരുന്നേലും ഇതേ നോട്ടമുണ്ടാവും. അതു നമ്മുടെ നിയന്ത്രണത്തിലുള്ളതല്ല. നിയന്ത്രണത്തിലുള്ളത്, ആ നോട്ടത്തെ തുറിച്ചു നോട്ടമായിമറാന്‍ അനുവദിക്കാതിരിക്കുക എന്നതു മാത്രമാണു.

 3. nalanz says:

  wordpress ല്‍ പുതിയതായതു കൊണ്ട് പഠിച്ചു വരുന്നു. കമന്റ് മൊഡറേഷന്‍ എടുത്തു കളയാനുള്ള ശ്രമത്തില്‍
  TEST

 4. ഡാലി says:

  നളന്‍, ഇഞ്ചിയ്ക്ക് പറയാനുള്ള സ്പേസ് ഞാന്‍ ബാക്കി ഇടുന്നു.

  എന്നാലും ആ കവിതയില്‍ പറയുന്ന നോട്ടം “ചലനത്തെ കുറിച്ചുള്ള ജാഗരൂഗത” മാത്രമെന്ന് ഒരു സ്ത്രീയ്ക്കും വിശ്വസിക്കാന്‍ പറ്റില്ല. ബസ്സ് കിട്ടുവാനായ് അവള്‍ ഓടുമ്പോള്‍ അവളുടെ സാരിതുമ്പ് പറക്കുന്നതിനെ കുറിച്ച് അവളും (അവനും) കാര്യമാക്കാറില്ല. ഒരിക്കല്‍ പെട്ടെന്ന് മാറിയ സാരി തുമ്പിലേയ്ക്ക് അനിയന്റേയോ അനിയത്തിയുടേയോ നോട്ടം വന്നാലും സ്ത്രീകള്‍ ആശങ്കപെടാറില്ല. പക്ഷേ മുന്നെപ്പോഴോ മാറിപോയ സാരി തുമ്പിന്റെ വിടവിലേയ്ക്ക് അവന്‍ ഒളിഞ്ഞ് നോക്കുന്നതാണ് അവളില്‍ എംബാരിസ്മെന്റ് (പരിഭ്രമം?) ഉണ്ടാക്കുന്നത്.
  അതല്ലേ ഈ വരികളില്‍ കാണുക
  “സാരിത്തുമ്പ് കൊണ്ട് ഞാന്‍ മറച്ചിരുന്നത്
  തീവണ്ടിയുടെ താളത്തില്‍ അല്പം നീങ്ങിക്കിടന്നത്
  അവനുളിഞ്ഞുനോക്കുന്നതെന്റെ കണ്ണില്‍പെട്ടു“

  അല്ലതെ അതു പെട്ടെന്നുണ്ടായ ചലനത്തില്‍ സ്വാഭാവികമായുണ്ടായ നോട്ടത്തെ കുറിച്ചായിരുന്നില്ല.

  ഇനി ഇതിനു സാരി തുമ്പിന്റെ ചലനം വേണമെന്നും ഇല്ല. നല്ല രീതിയില്‍ ഡ്രസ്സ് ചെയ്ത് പോയാലും സമ്മറിലെ യൂറോപ്യന്‍ സ്റ്റൈല്‍ വേഷത്തിലും, സ്വിമ്മിംഗ് പൂളിലും ഇത്തരം നോട്ടങ്ങള്‍ കാണാം. ഒരു പരിധി കഴിഞ്ഞാല്‍ സ്ത്രീജനങ്ങള്‍ ഇത് നേരിടാനും പഠിയ്ക്കും (സിമ്മിംഗ് പൂള്‍ ഉദാഹരണം)എന്നാലും ഒരു എംബാരിമെന്റ് ഉണ്ടാകും. (അതാണ് നേരത്തെ പറഞ്ഞ കരിപറ്റിയോ ചെളി പറ്റിയോ, അതോ ഇനി മറ്റ് വല്ലതും എന്നൊക്കെ ഓര്‍ക്കാന്‍ കാരണം.)
  ഇത് അശ്ലീല നോട്ടം എന്ന് പറയാന്‍ പറ്റില്ല എന്ന് തോന്നൂന്നു. അത് മോഹന്‍ലാല്‍ മിക്ക സിനിമയിലും നായികയെ നോക്കുന്ന (കവല പൂവാലന്മാരും, കമന്റടിക്കരും)നോട്ടല്ലെ? അതല്ല ഇത്. അശ്ലീല നോട്ടത്തിനോട് തോന്നുന്നത് പുച്ഛമാണെങ്കില്‍, തുറിച്ച് നോട്ടത്തോട് തോന്നുന്നത് എംബാരിസ്മെന്റ് ആണ്.അതാണ് വ്യതാസം.

 5. InjiPennu says:

  പ്രിയ നളന്‍ജി,
  എനിക്ക് അത്ഭുതം. താങ്കള്‍ക്ക് ആ എഴുതിയതിന്റെ ശരിയായ അര്‍ത്ഥം മനസ്സിലായില്ലയെന്ന് പറയുന്നതും, അതിനെ ലഘൂകരിച്ച് അതു വെറുമൊരെ റിഫ്ലക്സ് അക്കിയതിനു പിന്നിലും ഷോവനിസത്തിന്റെ കറുത്ത കൈകള്‍ തന്നെ.:) ഉള്ളിലുള്ള ആ ഷോവനിസം തെറ്റു സമ്മതിക്കാന്‍ വിസമ്മതിക്കുന്നു എന്നതു തന്നെ. പൂര്‍ണ്ണമായി നഗ്നയാക്കപ്പെട്ടിട്ട് പോലും ഒരനുജന്‍ നിഷ്കളങ്കമായി നോക്കിയാല്‍ ഒരു സ്ത്രീക്കും വേദനിക്കില്ല, അല്ലെങ്കില്‍ ചൂളിപ്പോവില്ല, ഭയക്കില്ല. അങ്ങിനെയൊരു നോട്ടത്തെക്കുറിച്ച് ഒരിക്കലും ഒരു സ്ത്രീയും കവിതയോ കഥയൊ, എന്റെ പോലെ രണ്ടും അല്ലാത്ത എന്തോ കുറിച്ച് വെക്കില്ല. റിഫ്ലക്സ് ആയിരുന്നു അതെന്ന് ആക്കാന്‍ ശ്രമിക്കുന്നതും എന്തിനു അതിനു വേണ്ടി ഒരു കുറിപ്പ് പോലും താങ്കള്‍ തയ്യാറാക്കുന്നതിനു പിന്നിലും ഉറങ്ങിക്കിടക്കുന്ന ആ ഷോവനിസമുണ്ട്, ആ റിഫ്ല്കസ് പോലും ഒരു “പൊട്ടി” പെണ്ണിനു മനസ്സിലാവുന്നില്ല…അതില്‍ എന്താണിത്ര കൊട്ടിഘോഷിക്കാനുള്ളത് എന്നും…ഒക്കെയുള്ളത് ഉറങ്ങിക്കിടക്കുന്ന ആ ഷൊവനിസം തന്നെ….ഇതിന്റെ വേറൊരു രൂപത്തില്‍ ചിലര്‍ പറയും “ഒ, ആണുങ്ങളായാല്‍ ഇച്ചിരെ സൌന്ദര്യം ഒക്കെ ആസ്വദിച്ചെന്നിരിക്കും, നിങ്ങള്‍ ഒരുങ്ങുന്നത് ഞങ്ങള്‍ക്ക് വേണ്ടിയല്ലെ”

  തീവണ്ടിയുടെ താളത്തെ റിസര്‍വേഷന്‍ കമ്പാര്‍ട്ടമെനിന്റെ ഇരുട്ടിനെ ഭയപ്പെടാത്തെ എത്ര സ്ത്രീകളുണ്ട് എന്ന് ചോദിച്ചു നോക്കൂ, അത് “പഴയ്” ഫ്യൂഡല്‍ വ്യവസ്ഥിതി എന്ന് കേട്ടിട്ട് എനിക്ക് ചിരി നിറുത്താന്‍ പറ്റുന്നില്ല. ഈ കുറിപ്പ് ഒരു ആയിരം വര്‍ഷം കഴിഞ്ഞാണ് എഴുതിയതെങ്കിലും അപ്പോഴും ഇതില്‍ എഴുതിയിരിക്കുന്ന പോലെ അത് പഴ്യ കാര്യമായി ഉണ്ടാവില്ല പ്രിയ നളന്‍ ജി.
  യുട്ടോപ്പിയാ ഈസ് വെരി വെരി ഫാര്‍ 🙂

  എന്റെ പോസ്റ്റില്‍ ഇട്ട കമന്റുകള്‍ ഒരുപാടായിപ്പോയതുകൊണ്ടാണ് ഞാന്‍ മറുപടി ആര്‍ക്കും പറയാതെ ഇരുന്നത്. ഇത് താങ്കള്‍ പിന്മൊഴികളിലേക്ക് വിടുന്നുണ്ടോ എന്നറിയില്ല. ഉണ്ടെങ്കില്‍ നന്നായിരുന്നു. ഡാലിയുടെ കമന്റ് കണ്ടില്ല. അതോണ്ടാണ്. പക്ഷെ വിട്ടിരുന്നെങ്കില്‍ ഇതിനെക്കുറിച്ചൊരു ഡിസ്കഷന്‍ ഓഫല്ലാതെ ശരിക്കും നടന്നേനെ. എനിക്ക് താല്‍പ്പര്യമുണ്ട് എന്താണ് മിക്കവരും പറയുക എന്നത്.

  മേല്‍ ഗേസ് എന്നതു വെറുമൊര് സങ്കല്‍പ്പമല്ല. അതിനെ അതിജീവിക്കാനാണ് ആദ്യം ഒരു സ്ത്രീ പഠിക്കുന്നത്. എവിടെ ആയാലും അമേരിക്കയില്‍ പോലും…

 6. ബിന്ദു says:

  തന്റെ നേര്‍ക്കുവരുന്ന അലസമായ ഒരു നോട്ടവും തീഷ്ണമായ നോട്ടവും തിരിച്ചറിയാന്‍ ഒരു പെണ്ണിനു പറ്റുമെന്ന് തന്നെയാണ് എനിക്കു തോന്നുന്നത്. തുളച്ചുകയറുന്ന നോട്ടം എന്നത് കവിഭാവനയില്‍ ഒതുങ്ങുന്നില്ല എന്നു തന്നെ. ഇഞ്ചി പറഞ്ഞു വന്നത്, മനസ്സില്‍ കുറ്റബോധം തോന്നിയിട്ട് വിഷയം മാറ്റാനായി സംസാരിച്ചുകൊണ്ടേയിരുന്നു എന്നു തന്നെയല്ലെ?
  qw_er_ty

 7. peringz says:

  അശ്ലീല നോട്ടത്തിനോട് തോന്നുന്നത് പുച്ഛമാണെങ്കില്‍, തുറിച്ച് നോട്ടത്തോട് തോന്നുന്നത് എംബാരിസ്മെന്റ് ആണ്.അതാണ് വ്യതാസം.


  ങേ ഇതെന്തൂട്ടാണ്‌ സംഭവം. അശ്ലീലനോട്ടമെന്ന് പറയുന്നത് എന്താണപ്പോള്‍. തുറിച്ചുനോക്കുന്നത് അശ്ലീലമായ ചിന്തകൊണ്ടല്ലേ? എമ്പാരസിങ് ആയ നോട്ടം ഒളിച്ചുനോട്ടമാണ്‌ ഡാലി [പക്ഷെ എനിക്കിഷ്ടം സന്താസിങിനെയാണ്‌ അല്ലെങ്കില്‍ ബന്താസിങ് ;)]

 8. nalanz says:

  ഡാലി,
  നന്ദി, ശെരിയാണു അങ്ങിനൊരു വായന ഡാലി പറഞ്ഞപ്പോള്‍ മാത്രമാണു ശ്രദ്ധിച്ചത്. അറിയാതെ വരുന്ന നൈമിഷിക നോട്ടങ്ങളെ സ്ത്രീകള്‍ ദുര്‍വ്യാഖ്യാനം ചെയ്യാറുള്ളതിനെപ്പറ്റി അറിയാവുന്നതു കൊണ്ടായിരിക്കാം എന്റെ വായന മറിച്ചായിപ്പോയത്.
  അങ്ങിനെയാണെങ്കില്‍ തെറ്റെന്റേതു തന്നെ..[ഇഞ്ചിയുടെ മറുപടിയും വന്നിട്ടുണ്ട്, അങ്ങിനെ തന്നെയെന്നു പറഞ്ഞതു കൊണ്ട് -:) ].
  തുറിച്ചു നോട്ടത്തെപ്പറ്റി തര്‍ക്കമില്ലാത്ത സ്ഥിതിക്ക് ഒന്നും പറയുന്നില്ല, അതായിരുന്നില്ല എന്റെ പോസ്റ്റിന്റെ വിഷയം.

 9. nalanz says:

  ഇഞ്ചി,
  സമാധാനമായി, ആ ഷുവിനിസ്റ്റ് ആരോപണം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. നട്ടെല്ലില്ലാത്ത ഫെമിനിസം കണ്ടുമടുത്തിരിക്കുകയായിരുന്നു. യൂട്ടോപ്പിയ ഈസ് വെരി വെരി ഫാര്‍ എന്നു കേട്ടപ്പോള്‍ ഉള്ള പ്രതീക്ഷ കൂടി പോയി. നിരാശപ്പെടുത്തിക്കളഞ്ഞല്ലോ ഇഞ്ചീ.

  നോട്ടം നൈമിഷികമായിരുന്നോയെന്നുള്ള ചോദ്യത്തിനു മറുപടി ഇല്ലാത്തതിനാല്‍ “തീവണ്ടിയുടെ താളത്തില്‍ അല്പം നീങ്ങിക്കിടന്നത് “ ആ നീങ്ങിയതെപ്പോഴാണെന്നുള്ള നിഗമനത്തിലൊരു സ്വാതന്ത്ര്യം എടുക്കേണ്ടി വന്നതൊരു തെറ്റാണെന്നു സമ്മതിക്കാം, ഇഞ്ചി തന്നെ പറഞ്ഞ സ്ഥിതിക്ക്. മറിച്ചുള്ള വാദത്തിനൊരു സ്കോപ്പില്ലെന്നിതിനര്‍ത്ഥമില്ല.

  പിന്നെ ഇഞ്ചിയെ പൊട്ടിപെണ്ണായി അണ്ടര്‍ എസ്റ്റിമേറ്റു ചെയ്തതും എന്റെ തെറ്റ് തന്നെ, റിഫ്ലെക്സ് ദുര്‍വ്യാഖ്യാനം ചെയ്യുന്ന ഫീമേല്‍ ഷുവനിസമാണോ അതോ വെറും പൊട്ടത്തരമാണോ എന്നതിനെപ്പറ്റി ഞാന്‍ ബേജാറാവുന്നില്ല. അതു സംഭവിക്കാറുണ്ടെന്നതിനെപ്പറ്റി എനിക്കു സംശയമൊന്നുമില്ല. അങ്ങിനെയുള്ളവരൊക്കെ പൊട്ടികളാണെന്നിപ്പോള്‍ മനസ്സിലാക്കിത്തന്നതിനു നന്ദി.

  മേല്‍ ഗേസ് എന്നെ സംബന്ധിച്ച് ഈ പോസ്റ്റിന്റെ വിഷയമല്ല, അതിനെ പാരാമര്‍ശിച്ചുവെന്നേയുള്ളൂ. തര്‍ക്കമില്ലാത്ത വിഷയത്തെപ്പറ്റി ഒരു തര്‍ക്കം തന്നെ ആര്‍ക്കാണു പ്രയോജനം ചെയ്യുകയെന്നാ‍ലോചിച്ചു നോക്കിയാല്‍ മാത്രം മതിയല്ലോ. 🙂

  അവസാനമായി ഇതും പിന്നെ ഇതും എന്റെ കുറച്ചു മെയില്‍ ഷുവനിസ്റ്റ് ചിന്തകളാണു. വായിച്ചഭിപ്രായം പറയുമല്ലോ.

 10. nalanz says:

  ബിന്ദു,
  എന്റെ തെറ്റു.
  കുറ്റബോധം മാറ്റാനായി സംസാരിച്ചുകൊണ്ടിരുന്നു.. അതു തന്നെ, എന്നിട്ടും ക്ഷമിക്കാമായിരുന്നില്ലേ.? സാഡിസം?

  തെറ്റിദ്ധരിക്കപ്പെട്ടാലും ഈയൊരു വിഷയം സംസാരിക്കാന്‍ തുനിയുമെന്നു തോന്നുന്നില്ല. പിന്നെ വിഷയം മാറ്റാന്‍ സംസാരിച്ചുകൊണ്ടിരിക്കാനാണു പയ്യന്‍സിന്റെ ബുദ്ധിയില്‍ തോന്നിയതായിട്ടാണെനിക്കു ആദ്യ വായനയില്‍ തോന്നിയത്.

  പെരിങ്സേ, ഡാലിയുമതുതെന്നെയല്ലേ പറഞ്ഞത് 🙂

 11. InjiPennu says:

  ഹഹ..നളനണ്ണാ..ശ്ശെ! ഇത്രേം പെട്ടെന്ന് എല്ലാം സോള്‍വ് ആവുമെന്ന് ഞാനോ ഡാലിയോ സ്വപ്നത്തില്‍ കരുതിയില്ല. ഓര്‍ക്കുട്ടില്‍ നളനണ്ണന്‍ ഒരു അതി ബുദ്ധിശാലിയാണെന്നും നമ്മുടെ വാദഗതികളെ നളനണ്ണന്‍ നിഷ്പ്രഭമാക്കി കളയും എന്നും പറഞ്ഞ് ഞങ്ങള്‍ രണ്ടാളും ഓടാന്‍ തയ്യാറായി ഇരിക്കുവായിരുന്നു..:):)

  ഞങ്ങടെ ഓര്‍ക്കുട്ട് സ്ക്രാപ്പ് വായിച്ചി പെരിങ്ങ്സും രംഗത്തേക്കിറങ്ങിയത് നളനണ്ണനു സപ്പോര്‍ട്ടായത്? ഹഹഹ…ഏല്ലാം വേസ്റ്റാക്കി! 🙂

 12. ഡാലി says:

  ഇഞ്ചി, ടെക്നോളജി ട്രാന്ന്സ്ഫര്‍ ഇല്ലാ‍ായില്ല 🙂

  നളന്‍, ഈ ബ്ലോഗ് പീന്മൊഴിയില്‍ വരാത്തത് നഷ്ടമാണ് വായനക്കാര്‍ക്ക്. നേരത്തെ തന്ന രണ്ട് ലിങ്കും ഞാന്‍ കണ്ടിരുന്നീല്ല.
  (നളന്‍ ഒന്നും എഴുതുന്ന്നില്ലല്ലോ എന്ന് തഥാഗതനോട് പറയുകയും ചെയ്തു)
  ഇമെയില്‍ സബ്സ്ക്രിപ്ഷന്‍ ഓപ്ഷന്‍ പോലും കാണാനില്ലോ.
  ഓര്‍ക്കുട്ടും മെയിലുമൊക്കെ ഉപയോഗിക്കേണ്ടി വരുന്നു. 😦
  ട്രാക്ക് ബാക്ക് കൊടുത്ത് നോക്കട്ടെ.

 13. nalanz says:

  ഇഞ്ചി,
  വാഗ്വാദം നടത്തി ജയിക്കുക ആയിരുന്നു ലക്ഷ്യം അല്ലേ, നല്ല ഫെമിനിസം 🙂
  ഇതിനെ വേറെയും വഴികളുണ്ടു.
  ഒരു വരിയെഴുതേണ്ടിടത്ത് നൂറെണ്ണം ഓഫ് ടോപ്പിക്കായി കാച്ചുക, കുറച്ചു ഉപമകളും (അതു ഓഫാവാം) കൊണ്ട് മൊത്തത്തില്‍ കണ്‍ഫ്യൂഷനിസം 🙂 ഇതെല്ലാം അതിവിനയത്തില്‍ പൊതിഞ്ഞു കാച്ചുക. സംഭവം ക്ലീന്‍.

  ഇതുപറഞ്ഞപ്പോഴാ എഴുതാന്‍ മറന്ന് ഒരു വിഷയം ഓര്‍മ്മവന്നത് “വിനയത്തിന്റെ കാപട്യം” നോക്കട്ടെ..

  ഡാലി,
  പിന്മൊഴിയിലേക്ക് കുറച്ചു സെറ്റിങ്സൊക്കെ ചെയ്യണം. വീക്കെന്റാവട്ടെ. ചെയ്യാം. നന്ദി.

 14. InjiPennu says:

  അല്ല. ‘ജയിക്കുക’ എന്തിനു? എവിടെ? ജയിക്കാന്‍? ജീവിതത്തില്‍ ജയിച്ചിട്ടല്ലേ കാര്യമുള്ളൂ? അവിടേം പറ്റിയിട്ടില്ല.
  തെറ്റായി വായിച്ചത് അത് മന:പൂര്‍വ്വമായിരുന്നൊ എന്ന് തന്നെ സംശയം ഉണ്ടായിരുന്നു.

  വിനയം കാപട്യമാവുന്നത് ഒരോരുത്തരുടെ ഇഷ്ടം പോലെ അല്ലേ? എല്ലാവര്‍ക്കും അട്ടഹസിക്കാന്‍ പറ്റില്ലല്ലൊ. ഒരോ നേച്ചര്‍. അതു കാപട്യമായി കാണുന്നതും ഒരു നേച്ചര്‍. ചുട്ടയിലേ ശീലങ്ങള്‍ .

  ഇനിയൊന്നിനുമില്ല. ഒരു വരി എഴുതേണ്ടിടത്ത് ഓഫായി കുറേ വരി എഴുതിപ്പോയല്ലൊ. ക്ഷമിക്കുക (വിനയം/കാപട്യം). 🙂

 15. nalanz says:

  ഇഞ്ചിയേ,
  ഒരു ടെക്നീക്ക് പറഞ്ഞുതന്നതാ, ഇഞ്ചിയേ ഉദ്ദേശിച്ചിട്ടില്ല. അങ്ങിനെ തോന്നിയെങ്കില്‍ ക്ഷമിക്കുക.

  “വിനയത്തിന്റെ കാപട്യം“ എന്ന വിഷയം കുറച്ചു നാളായി പോസ്റ്റാക്കണമെന്നുണ്ടായിരുന്നു. ഇപ്പോഴോര്‍ത്തുവെന്നേയുള്ളൂ.

 16. InjiPennu says:

  🙂 ( ഈ wordpressil സ്മൈലി മഞ്ഞക്കളറില്‍ തന്നെ വരുന്നത് എനിക്കിഷ്ടപ്പെട്ടു)

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: