സദ്ദാം വധവും പ്രതികരണങ്ങളും

സദ്ദാം ആരാ‍യിരുന്നു ?

ഒരുപാടു രാഷ്ട്രീയ കൊലപാതകങ്ങള്‍ ചെയ്ത ഒരു സ്വേച്ഛാധിപതി മാത്രമായിരുന്നോ ?
അറബ് രാഷ്ട്രങ്ങള്‍ക്കിടയിലെ മതേതര നായകണോ ?
കുവൈറ്റില്‍ അധിനിവേശം നടത്തിയ മറ്റോരു ബുഷ്ഷോ ?
സാമ്രാജിത്വത്തത്തിനു കൂട്ടുനിന്നിട്ടുള്ള മറ്റോരു നേതാവോ ?

ഇതൊക്കെയായിരിക്കാം.

പക്ഷെ ഇതുമാത്രമായിരുന്നില്ല.

മൂന്നാം ലോകത്തിലെ കരുത്തുറ്റ ഒരു ശബ്ദം കൂടിയായിരുന്നു.
അതിലുപരി സാമ്രാജിത്വത്തിനെതിരെയുള്ള ഒരു പ്രതീകമായി മാറിക്കഴിഞ്ഞിരുന്നു സദ്ദാം.

സോവിയറ്റ് ചേരിയുടെ പതനത്തോടെ രണ്ടു ചേരികള്‍ മാറി ഒരു unipolar യുഗത്തിലേക്കു അമേരിക്കന്‍ സാമ്രാജിത്വത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന മുന്നേറ്റത്തിന്റെ സാക്ഷിപത്രങ്ങളാണു ഇറാഖ് അധിനിവേശവും അതിനുശേഷം നടന്ന സദ്ദാം വധവും. ഇന്നു ഇറാഖ്, നാളെ ഇറാന്‍, അതു കഴിഞ്ഞു മറ്റോന്ന് എന്നാണു സൂചന. തങ്ങളുടെ ചൊല്‍പ്പടിക്കു നില്‍ക്കാത്തയാരേയും നശിപ്പിക്കുകയെന്നതാണു സാമ്രാജിത്വസിദ്ധാന്തങ്ങളിലൊന്ന്. നേരിട്ടിടപെട്ടും സാമ്പത്തിക ഉപരോധങ്ങളിലൂടെയും മറ്റും അവരതു നടപ്പിലാക്കുന്നു.

ഇങ്ങനെയുള്ള സാമ്രാജിത്വത്ത മുന്നേറ്റത്തിനെ ചെറുക്കുക എന്ന ഒറ്റക്കാരണം മതി സദ്ദാം അതിന്റെ പ്രതീകം എങ്ങിനെയായിയെന്നു മനസ്സിലാക്കാന്‍. കാസ്റ്റ്‌റോയും ഷവേസും കഴിഞ്ഞാല്‍ ഇന്നു ചൂണ്ടിക്കാണിക്കാന്‍ ഉണ്ടായിരുന്ന മറ്റൊരു പ്രതീകമായിരുന്നു സദ്ദാം.

ഇറാഖ് അധിനിവേശത്തെപ്പറ്റി ഇങ്ങനെ പറഞ്ഞാല്‍ ചിലര്‍ക്കു മനസ്സിലാവാ‍ത്തതു കൊണ്ടിതിനെ “തെരിവുഗുണ്ടായിസം” എന്നു തന്നെ വിശേഷിപ്പിക്കണം. പച്ചമലയാളത്തില്‍ പോക്രിത്തരം !

ഈ ഗുണ്ടായിസത്തിനെതിരെയായിരുന്നു പ്രതിഷേധവും. സദ്ദാമിന്റെ ചരിത്രത്തിലെ മുഷിഞ്ഞ അധ്യായങ്ങള്‍ അവഗണിക്കേണ്ടുന്നത് ഈ പശ്ചാത്തലത്തിലാണു്.

പിന്നെയീ പ്രതികരണം കൊണ്ടാര്‍ക്കെന്തു പ്രയോജനം എന്നു ചോദിക്കുന്നവരോട് , അതു ജനാധിപത്യത്തിലെ രീതിയാണു. സ്വാതന്ത്ര്യദിനത്തില്‍ പതാക ഉയര്‍ത്തുന്നതുകൊണ്ടെന്തുപ്രയോജനം എന്നു ചോദിച്ചില്ലല്ലോ, ആശ്വാസം!

ആമുഖം nalanz
ആം ആദ്മി അല്ല

41 Responses to സദ്ദാം വധവും പ്രതികരണങ്ങളും

  1. അഗ്രജന്‍ says:

    സാമ്രാജിത്വത്ത മുന്നേറ്റത്തിനെ ചെറുക്കുക – അങ്ങിനെയൊന്ന് സദ്ദാമില്‍ നിന്നുണ്ടായിട്ടുണ്ടെങ്കില്‍ അതദ്ദേഹം അറിഞ്ഞ് കൊണ്ട് സംഭവിച്ചതല്ല എന്നേ എനിക്ക് തോന്നിയിട്ടുള്ളു – അധികാരം നിലനിറുത്താനുള്ള വടംവലിയില്‍ സാമ്രാജിത്വ ശക്തികള്‍ മറുഭാഗത്തായപ്പോള്‍ യാദൃശ്ചീകമായി വന്നു ഭവിച്ച ഒന്ന്.

  2. വിന്‍സ് says:

    രണ്ടണ്ടി. സദ്ദാം കോപ്പ്. കഴപ്പു മൂക്കുംബോള്‍ തനിക്കു കണ്ണില്‍ തോന്നുന്ന പെണ്ണിനെ പൊക്കി കൊണ്ടു പോയി അടിക്കുകയും എതിര്‍ത്താല്‍ പട്ടിയെ കൊല്ലുന്നതു പോലെ കൊല്ലുകയും മറ്റുള്ളവരെയ് പൊയിന്റ് ബ്ലാങ്കില്‍ ആളുകളെ കൊന്നൊടുക്കിയിട്ടു അതു വീഡിയൊയില്‍ പിടിച്ച് വീണ്ടും ഇട്ടു കണ്ട് നിര്‍വ്ര്യിതി അടയുന്നവനും ആയിരുന്നു ഈ യ്യോഗ്യന്‍. അതു പോലെ തന്നെ അയ്യാളുടെ മക്കളും. ഈ യോഗ്യനെ കൊന്നപ്പോള്‍ രോഷം കൊള്ളാന്‍ കേരളത്തില്‍ നിന്നും കുറച്ച് സദ്ദാമിനേക്കാളും യോഗ്യര്‍…. ഹൊ എന്റ്റ്റമ്മൊ…

  3. Physel says:

    പ്രിയ വിന്‍സ്,സ്നേഹിതാ…സദ്ദാമിനെ തെറിവിളിക്കലും, മല്ലിക തുണിയുരിയുന്നത് ആസ്വദിക്കലും ഒക്കെ താങ്കളുടെ ഇഷ്ടം.ബ്ലോഗില്‍ അതു തുറന്നുപറയാന്‍ കാണിച്ച ആര്‍ജ്ജവത്തിനും നമോവാകം. ബ്ലോഗ് കൂട്ടായ്മയിലെ എല്ലാവരും താങ്കളുടെ നിലവാരത്തിലാണ് എന്ന് ധരിച്ചുകൊണ്ടുള്ള പ്രയോഗങ്ങള്‍ ഒരുഭൂഷണമായി കൊണ്ടു നടക്കാം, എന്നാല്‍ അതിവിടെ ഛര്‍ദ്ദിച്ചിട്ട് പോകാതിരിക്കാനുള്ള വിവേകം കാണിക്കുക. തീവണ്ടിയിലേയും പൊതു കക്കൂസുകളിലേയും ചുവരുകള്‍ക്ക് മനോരോഗത്തിന്റെ അലങ്കാരപ്പണി ചാര്‍ത്തിക്കൊടുക്കുന്നവരെ ഓര്‍മ്മിപ്പിക്കുന്നു, താങ്കള്‍.

  4. Kiranz..!! says:

    വിന്‍സ് സഹോദരാ..ഇതും ഇതിലപ്പുറവുമായിരിക്കാം സദ്ദാം,അതല്ല ഇവിടെ നളന്‍ പ്രതിപാദിച്തത്,ലോകത്ത് മുഴുവന്‍ ഒരുമാതിരി ഇണ്ണാക്കന്മാരാണെന്ന രീതിയില്‍ ആ കൊലപാതകം നടത്തി അതിനെ അതിലും നാടകീയമായി ചിത്രീകരിച്ചതിനോടാണ് പ്രതികരിച്ചത്,ചാറ്റ് റൂമുകളില്‍ പ്രതികരിക്കുന്നതു പോലെ വായില്‍ത്തോന്നുന്നതെന്തും ഉപമകളായി പറയുന്നത് ഭൂരിപക്ഷം ബൂലോഗരും ഇഷ്ടപ്പെടില്ല്ല എന്നതാണ് വിന്‍സ് ചേട്ടന്റെ പ്രോഫൈലില്‍ പറഞ്ഞിരിക്കുന്ന വ്യക്തിത്വം അന്വര്‍ഥം ആക്കേണ്ടുന്നതിനു മനസിലാക്കേണ്ടത്.ഒട്ടേറെ അമ്മമാരും അനിയത്തിമാരുമൊക്കെ ബൂലോഗ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നുള്ളത് സ്നേഹപൂര്‍വ്വം ഓര്‍മ്മിപ്പിച്ചു കൊള്ളട്ടെ..സദാചാര കമ്മറ്റിക്കരന്‍‍ ഒന്നുമല്ല്ലാട്ടോ, മറ്റൊരു സഹ ബ്ലോഗര്‍..!!

  5. kiraathan says:

    വിന്‍സേ കുറെ വര്‍ഷം അമേരിക്കയില്‍ ജീവിച്ചാല്‍ ഇങ്ങനത്തെ ഭാഷയെ വരൂ അല്ലെ നാവില്‍?? വീട്ടിലും ഇങ്ങനെ തന്നെയാണോ സംസാരിക്കുന്നത്? എന്റ്മ്മോ!!!!!!

    കിരാതന്‍

  6. വിന്‍സ് says:

    ഞാന്‍ അനാവശ്യം ആയി യാതൊന്നും ഉദ്യെശിച്ചിട്ടില്ല എന്നു പറഞ്ഞു കൊള്ളട്ടെ. യാതൊരു കാരണവും ഇല്ലാതെ തെറ്റിദ്ദരിക്കപ്പെട്ടതായി തോന്നുന്നു. കാമം മൂത്ത് പെണ്ണുങ്ങളെ അടിക്കുകയും കൊല്ലുകയും ചെയ്യുക എന്നത് ഞാന്‍ ഉദ്ദ്യെശിച്ചത് അതിന്റെതായ അര്‍തഥത്തില്‍ മാത്രമെ എടുക്കാവു എന്നു അഭ്യര്‍തിഥിക്കുന്നു. പെണ്ണുങ്ങളെ ഉപദ്രവിക്കുന്നവരെ ഞാന്‍ പണ്ടും വെറുക്കുന്ന്നു, ഇപ്പൊളും വെറുക്കുന്നു. സദ്ദാമിനെ ഒരു പുണ്യവാളന്‍ ആയി ചിതിര്രികരിക്കുന്നത് കണ്ട് ഞാന്‍ മടുത്തു.

  7. Physel says:

    വിന്‍സ്, കണ്ണടച്ചിരുട്ടാക്കരുത്…അപ്പോള്‍ താങ്കള്‍ കൊച്ചുമുതലാളിയുടെ പോസ്റ്റില്‍ ഇട്ട കമന്റോ? ആ പറഞ്ഞ ഭേദ്യവും ഇതു തന്നെയാണോ…?

  8. പാമരന്‍ says:

    നളന്‍ നന്നായി..ആദ്യകാലങ്ങളില്‍ അമേരിക്കയുടെ കൂടെ നിന്ന സദ്ദാം പില്‍കലത്ത് അറബ് ലോകത്തെ ഏറ്റവും വലിയ മതേതര ചിന്താ ഗതിക്കരനും സര്‍വോപരി അറബ് ദേശീയ വാദിയുമാകുകയയിരുന്നു, ഇതിന്റെ ഇടയില്‍ 1990 ഓടു കൂടി ഇറാക്കി പതാകയില്‍ അല്ലാഹു അക്ബറും കയറി, ഈ വക കാര്യങ്ങളൊന്നും ന്മ്മുടെ സായിപ്പിനോ അവരുടെ കൂട്ടാളികള്‍ക്കോ ഇഷ്ടപ്പെടുകയില്ല – ഭാവി Middle east ന്ന് പറ്റിയതല്ല ഇതൊന്നും – അതിനെ എന്തു വില കൊടുത്തും സാമ്രാജ്യത്വ ശക്തികള്‍ ഇല്ലാതാക്കും ആ പരംബര തുടരും ബാക്കിയുള്ള രാജ്യ്ത്തലവന്മാരുടെ നയങ്ങള്‍ക്കനുസരിച്ചായിരിക്കും അവരുടെ ഭാവി.with us or against us അതെനിതിരില്‍ കഴിയുന്ന രീതിയില്‍ പ്രതികരിക്കുക എന്നുള്ളതാണ് ജനാധിപത്യ വിശ്വസികളുദെ കടമ.

  9. തെറ്റ് പറ്റുക മനുഷ്യന്‍മാരായല്‍ ഉണ്ടാകുന്നത് തന്നെഎന്നാല്‍ അതേ തെറ്റ് ആവര്‍ത്തുമ്പോഴും , ചെയ്ത തെറ്റിനെ ന്യായീകരിമ്പോഴും , അത്‌ ചെയ്ത ആള്‍ കാണിക്കുന്നത് തന്റെ മര്‍ക്കടമുഷ്ടിയാണ്‌ , എതിര്‍ക്കപേടെന്ടതും അതുതന്നെ( ഓ.ടൊ: ഈ വിഷയം പഴകിയില്ലേ ഇനിയും? )

  10. പ്രതീകങ്ങളെ വെച്ച് പ്രതികരിക്കുന്നത് നല്ലത് തന്നെ.പക്ഷേ പ്രതീകങ്ങള്‍ക്ക് പ്രതികരിക്കപ്പെടാനുള്ള യോഗ്യതയും കൂടിയുണ്ടെങ്കില്‍ ഒന്നുകൂടി നന്ന്.പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കപ്പെടേണ്ട പ്രതീകങ്ങള്‍ മുന്‍‌നിര്‍ത്തി പ്രതികരിക്കുകയാണെങ്കില്‍ അത്തരം പ്രതികരണങ്ങള്‍ ജനങ്ങളുടെ മനസ്സില്‍ ആഴത്തില്‍ പതിയും. അല്ലതെയാണെങ്കില്‍ പലര്‍ക്കും സംശയമാവും. ബോധ്യപ്പെടുന്ന ഉത്തരങ്ങള്‍ കിട്ടിയില്ലെങ്കില്‍ ചിലപ്പോള്‍ ഇത് “മറ്റൊരു പ്രതികരണം” എന്ന് പറഞ്ഞ് തള്ളാനും മതി. പ്രതികരണങ്ങള്‍ സൂക്ഷിച്ച് ചെയ്യപ്പെടേണ്ടവ തന്നെ. അതിനെ അപഹാസ്യമാക്കിയാല്‍ വേണ്ട സമയത്ത് പ്രതികരിക്കാനും ആളെ കിട്ടില്ല.ചെയ്യുന്നതിലോ എന്തെങ്കിലും ചെയ്തു എന്ന് ആശ്വസിക്കുന്നതിലോ മാത്രമല്ലല്ലോ കാര്യം-ചെയ്യുന്നതിന്റെ ഫലം എത്രമാത്രമാണ് എന്നതില്‍ കൂടിയാണല്ലോ.സ്വാതന്ത്ര്യദിനത്തില്‍ എന്തിനാണ് കൊടി പൊക്കുന്നതെന്ന് ചോദിച്ചുകഴിഞ്ഞു, ബ്ലോഗില്‍ തന്നെ. പക്ഷേ പതാകയുയര്‍ത്തല്‍ എന്ന ആ പ്രതീകത്തിനെപ്പറ്റി ചോദിക്കുമ്പോള്‍ പറഞ്ഞ് കൊടുക്കാന്‍ നല്ലൊരു ചരിത്രമുണ്ട്, ആ പതാകയെ സംബന്ധിച്ച്. അതില്‍ ആര്‍ക്കും തന്നെ സംശയമുണ്ടാവുമെന്നും തോന്നുന്നില്ല.പക്ഷേ സദ്ദാമെന്ന പ്രതീകത്തെപ്പറ്റി ചോദിക്കുമ്പോള്‍ അങ്ങിനെ പറഞ്ഞുകൊടുക്കാന്‍ പറ്റിയ ചരിത്രമുണ്ടെങ്കില്‍ ശരി. ചോദ്യങ്ങള്‍ ചോദിക്കുക, സംശയങ്ങള്‍ ഉണ്ടാവുക എന്നത് മനുഷ്യസഹജം. ആ സംശയങ്ങള്‍ക്ക് വ്യക്തമായ ഉത്തരം കൊടുക്കാന്‍ പ്രതികരണങ്ങള്‍ ആഹ്വാനം ചെയ്യുന്നവര്‍ക്ക് കഴിയുമെങ്കില്‍ വളരെ നല്ലത്. അധിനിവേശം ആദ്യമായി ഇപ്പോള്‍ ഉണ്ടാ‍യ ഒരു സംഗതിയല്ല. ഇതിനു മുന്‍പൊക്കെ ഇത്തരം അധിനിവേശങ്ങള്‍ക്കെതിരെ എങ്ങിനെ പ്രതികരിച്ചു; കാസ്ട്രോയോടും ഷെവാസിനോടുമൊപ്പം വെക്കാമോ സദ്ദാമിനെ, എന്നൊക്കെ ഇക്കാലത്ത് പ്രത്യേകിച്ചും ആള്‍ക്കാര്‍ അന്വേഷിക്കും. പറയുന്നത് മാത്രം കേള്‍ക്കുന്ന ഒരു ജനത എല്ലാ അധികാരവര്‍ഗ്ഗങ്ങളുടെയും സ്വപ്നം. വ്യക്തിപരമായ ഒരു ചിന്ത:മലയാളികളെ സംബന്ധിച്ചാണെങ്കില്‍ അധിനിവേശത്തിനെതിരെ പ്രതികരിക്കാനുള്ള വളരെ നല്ല ഒരു പ്രതീകം, കൊക്കൊ കോളാ. ഒരു ബുദ്ധിമുട്ടുമില്ലാതെ, ഒരു ചോദ്യവും ചോദിക്കപ്പെടാതെ ചെയ്യാന്‍ പറ്റിയ പ്രതികരണം. ഒരൊറ്റ മലയാളിയും ഒരു കാരണവശാലും അത് കുടിക്കില്ല എന്ന് തീരുമാനിച്ചാല്‍ ഒരാഴ്ചയ്ക്കകം അതിന്റെ സന്ദേശം ചെല്ലേണ്ടിടത്ത് ചെല്ലും. മലയാളിയെ ഇന്ത്യ മൊത്തം മാതൃകയാക്കിയാല്‍ വേണമെങ്കില്‍ മറ്റ് രാജ്യങ്ങളും അത് തുടരാനും മതി. എതിരാളിയുടെ മര്‍മ്മമറിഞ്ഞ് തല്ലിയാല്‍ ഉദ്ദേശിച്ച ഫലം എതിരാളിക്ക് കിട്ടും. സദ്ദാമിനെ പ്രതീകമാക്കിയാല്‍ എതിരാളിക്ക് ഉദ്ദേശിച്ച ഫലം കിട്ടിയാലുമില്ലെങ്കിലും പ്രതീകമാക്കിയവരുടെ ഉദ്ദേശങ്ങള്‍ നടക്കും.

  11. നളന്‍::nalan says:

    വക്കാരി: പക്ഷേ സദ്ദാമെന്ന പ്രതീകത്തെപ്പറ്റി ചോദിക്കുമ്പോള്‍ അങ്ങിനെ പറഞ്ഞുകൊടുക്കാന്‍ പറ്റിയ ചരിത്രമുണ്ടെങ്കില്‍ ശരി. ..

    രാമായണം മുഴുവന്‍ വായിച്ചിട്ട് സീതയാരാ എന്നു ചോദിച്ചാല്‍.. ഒന്നൂടി പറഞ്ഞാലോ.. വേണ്ട.

    വക്കാരി:ഇതിനു മുന്‍പൊക്കെ ഇത്തരം അധിനിവേശങ്ങള്‍ക്കെതിരെ എങ്ങിനെ പ്രതികരിച്ചു ?

    പുരകത്തുമ്പോള്‍….മുഴുവന്‍ കോട്ടു ചെയ്യുന്നില്ല.. അതിനുന്‍ മുന്‍പെഴുതിയ generalizations അക്കമിട്ട് , അതും രണ്ടഭിപ്രായമില്ലാത്ത രീതിയില്‍, എന്നിട്ട് അസംബന്ധം ഇടയ്ക്കു തിരുകി കയറ്റുക, പൊതുവേ പറഞ്ഞാ‍ല്‍ വക്കാരി സ്റ്റൈല്‍..വക്കാരി, മാധ്യമങ്ങള്‍ (പ്രിന്റ് മാത്രമല്ല, ദൃശ്യമാധ്യമങ്ങള്‍ ഉള്‍പ്പടെ) ഉപ്യോഗിച്ചു പോന്ന ഒരു തന്ത്രമാണിത്, ബ്ലോഗില്‍ അതിനു പ്രതിരോധം ഇല്ലെന്നു വിചാരിച്കോളൂ, അതു നിങ്ങളുടെ സ്വാതന്ത്ര്യം!

  12. ബ്ലോഗ് അങ്ങിനത്തെ ധാരാളം സ്വാതന്ത്ര്യങ്ങള്‍ കൊടുക്കുന്നുണ്ടല്ലേ.ചില സമയത്ത് എനിക്കും തോന്നാറുണ്ട്, അത്രയ്ക്കൊന്നും വേണ്ടായിരുന്നെന്ന്. എല്ലാവരും ഉത്തമന്മാരായാല്‍ കുമാരപിള്ളസാറുമാര്‍ വിഷമിച്ച് പോവുകയേ ഉള്ളൂ 🙂

  13. നളന്‍ says:

    അഗ്രജന്‍: “സാമ്രാജിത്വത്ത മുന്നേറ്റത്തിനെ ചെറുക്കുക – അങ്ങിനെയൊന്ന് സദ്ദാമില്‍ നിന്നുണ്ടായിട്ടുണ്ടെങ്കില്‍ അതദ്ദേഹം അറിഞ്ഞ് കൊണ്ട് സംഭവിച്ചതല്ല എന്നേ എനിക്ക് തോന്നിയിട്ടുള്ളു -”

    അഗ്രജന്‍, വളരെ ശരിയാണു, സദ്ദാം ഗതികേടു കൊണ്ടായിരിക്കാം അങ്ങനെയായത്. സദ്ദാമിനു തീര്‍ച്ചയായും കാസ്റ്റ്രോയ്ക്കും മറ്റുമുള്ള സ്ഥനമില്ല. പക്ഷെ ഗതികേടുകൊണ്ടാണെങ്കിലും ഇന്നത്തെ ലോകത്തു സാമ്രാഹിത്വമുന്നേറ്റത്തെ എതിര്‍ക്കുന്നതെന്തും അതിനെതിരെയുള്ള പ്രതീകങ്ങളായി മാറും, കാരണം ഒരു ചെറുത്തു നില്പില്‍ ഒന്നും ഒഴിച്ചുനിര്‍ത്താനാവില്ല.

    ലോകം മുഴുവന്‍ തങ്ങളുടെ ചൊല്പടിയില്‍ നിര്‍ത്താനുള്ള ശ്രമം, ഇറാഖ് അധിനിവേശം പോലുള്ള തെമ്മാടിത്തരം കാണുമ്പോഴല്ല നമ്മള്‍ പഴയ മുഷിഞ്ഞ അധ്യായങ്ങള്‍ ചികയേണ്ടതും യോഗ്യത അന്വേഷിക്കേണ്ടതും.

  14. Ambi says:

    നളന്‍ മാഷേനമുക്കീ പ്രശ്നത്തെയൊന്ന് സരളവല്‍ക്കരിച്ചാലോ(—വല്‍ക്കരണാമണല്ലൊ ഫാഷന്‍)അതായത് നമുക്കാ പഴയ ഉപമകളൊന്ന് പൊക്കിക്കൊണ്ട് വരാം..പച്ചാളത്തെ പ്രമുഖ റൌഡി കീതേരി അച്ചൂ..എറണാകുളത്തെ പ്രധാന ഗുണ്ടാ വൈറ്റില ബൈജു..ഈ കീതേരി അച്ചുവെന്നാല്‍ മഹാ പോക്രി ….അമ്മ പെങ്ങന്മാരെ വഴിനടക്കാന്‍ സമ്മതിയ്ക്കൂല..സ്കൂളില്‍ ചെന്ന് അലമ്പുണ്ടാക്കും.അമ്പലത്തിലുത്സവത്തിന്‍ രണ്ട് കത്തിക്കുത്ത് ഉറപ്പ്, ആനയെ തീവെട്ടികുത്തി വിരട്ടിവിട്ട് ഉത്സവം ഒരു പ്രാവശ്യം അലമ്പാക്കിയിട്ടുണ്ട്…വൈകിട്ട് കള്ളടിച്ച് വഴിയേ പോന്നവനെ ചീത്ത വിളിയ്ക്കും,പൈസ പിടിച്ചു പറിയ്ക്കും, ദാദാപ്പിരിവുണ്ട്.. ഒന്നു രണ്ട് കത്തിക്കുത്തില്‍ സ്ഥിരം പ്രതി, പ്രധാന ജോലി വൈറ്റില ബൈജുവിന്റെ ആ ഏരിയായിലെ വലം കൈ..വൈറ്റില ബൈജുവിനു വേണ്ടി ഒന്നുരണ്ടാളെ കൊന്നിട്ടുണ്ടെന്ന് കേള്‍വി..നാട്ടുകാര്‍ പൊറുതിമുട്ടി..ഒരു ദിവസം പിരിവു പണം പങ്കു വയ്ക്കുന്ന കാര്യത്തില്‍ വൈറ്റില ബൈജുവും അച്ചുവും തമ്മില്‍ ഉരസി..ഇനിയിവനെ വച്ചോണ്ടിരുന്നാല്‍ പല രഹസ്യങ്ങളും പുറത്തുവരും എന്നു പറഞ്ഞ് കൊണ്ട് ബൈജുവവനെ ഒരു രാത്രി അമ്പലത്തിനു മുന്നിലിട്ട് ആളേവിട്ട് തട്ടി.ഓര്‍ക്കുക വൈറ്റില ബൈജുവെന്നാല്‍ എറണാകുളത്തെ പ്രധാന മാഫിയാത്തലവന്‍.ഒരു ചെറിയ ഡോണ്‍ കോളിയോണ്‍അച്ചുവിനെ ബൈജുവാണ് തട്ടിയതെന്നു വച്ച് ഇങ്ങ് കൊല്ലത്തിരിയ്ക്കുന്ന ഞാന്‍ എന്റെ നാട്ടിലെ ആര്‍ട്സ് ക്ലബ്ബ് ചുവര്‍പ്പത്രത്തില്‍ വീരനായകാ ലാത്സലാം എന്ന പേരില്‍ വാര്‍ത്ത, മുന്‍പേജില്‍ വെട്ടം കര്‍മ്മയെന്ന നാട്ടിലെ പ്രമുഖ പു കാ സ കവിയെക്കൊണ്ട് ജനഹൃദയ നായകാ കീതേരീ..അച്ചു..നീ മരിയ്ക്കില്ല രക്തസാക്ഷികളുള്ളിടത്തോളം എന്ന മട്ടിലൊരു കവിതയും ചാര്‍ത്തിയാലെന്താവും കഥ..പോരാഞ്ഞ് അമ്പലത്തിനു മുന്നില്‍ വച്ചാണ് കുത്തിക്കൊന്നതെന്നും അതിനാല്‍ പരമപാവനമായ അമ്പലത്തിനെ അപമാനിച്ചുവെന്നും അമ്പലക്കമ്മറ്റിക്കാര്‍ പ്രതിഷേധിയ്ക്കണമെന്നും ആഹ്വാനിച്ചാല്‍?അപ്പൊ എന്റെ ആര്‍ട്സ് ക്ലബ്ബ് തുടങ്ങാന്‍ വേണ്ടി മുതല്‍ നാട്ടില്‍ ഉസ്ക്കൂള്‍ മുഴുവന്‍ ബൈജു- അച്ചു കൂട്ടുകെട്ടുകളുടെ പിണിയാളുകള്‍ക്ക് കൊടുത്ത് അതിനെ കച്ചവടം ചെയ്തതുള്‍പ്പെടെയുള്ള നെറികേടുകള്‍ക്കെതിരെ നെഞ്ഞു കാട്ടിയവന്‍ ആരായി..അവനും രക്തസാക്ഷി.അവനും നിറനെഞ്ഞ് ഭൂമിയ്ക്ക് ബലികൊടുത്തോന്‍…അവനും കിട്ടും ആര്‍ട്സ് ക്ലബ്ബ് വാര്‍ഷികത്തിന് നാല് മുദ്രാവാക്യം.ത്രികോണ സ്തൂപത്തിന്റെ തലപ്പ് മുറിച്ച മട്ടിലുള്ള ചുവന്ന ഒരു രക്തസാക്ഷി മണ്ഡപവും…കൂട്ടത്തില്‍ ഈ അച്ചുവിനും..(മര്യാദ ഒട്ടും ദഹിയ്ക്കുന്നില്ല..ഇതെഴുതുമ്പോള്‍..കുറെ ഡിലീറ്റ് ചെയ്തു.. ഈ എന്ന വാക്കിനും അച്ചുവിനുമിടയില്‍)ഏതാണ് വേണ്ടത് മുകള്‍പ്പറഞ്ഞതോ ?അതോ വൈറ്റില ബൈജുവിന്റെ തോന്ന്യാസങ്ങള്‍ ഈ നാട്ടിലെങ്കിലും അനുവദിയ്ക്കില്ലെന്നും അവന്റെ കവറ് വീര്യം ഈ നാട്ടില്‍ ആരും കുടിയ്ക്കില്ലെന്നും തീരുമാനിയ്ക്കുകയോ? അവന്‍ പാര്‍ട്ണറായ കമ്പനിയുടെ സാധനങ്ങള്‍ വാങ്ങുക വഴി അവനെ സഹായിയ്ക്കുകയാണെന്നും അവന്റെ ഗുണ്ടായിസം പരിപോഷിപ്പിയ്ക്കാന്‍ ലാഭം നമ്മള്‍ കൊടുക്കില്ലെന്ന് തീരുമാനിയ്ക്കുകയും ചെയ്യുകയോ?..അതിനായി അവനെതിരേ ആര്‍ട്സ് ക്ലബ്ബ് വഴി ബദലുകള്‍ സൃഷ്ടിയ്ക്കുകയോ..ഏതാണ് വേണ്ടത്?അതായത് തിരുനബിയുടേയും ഖലീഫ ഉമറിന്റെയും സൂഫികളുടേയും മുഖമുള്ള ഇസ്ലാമിന് ബിന്‍ലാദന്റേയും സദാ‍മിന്റേയും മുഖം നടത്തി അന്യവല്‍ക്കരിച്ച് മാര്‍ജിനലൈസ് ചെയ്യുക എന്നുള്ളത് അമേരിയ്ക്കയുടേ അജണ്ടയാണെന്നും അങ്ങനെ ചെയ്താലേ മധ്യപൂര്‍വേഷ്യയില്‍ കുളം കുത്തി പലതും കത്തിച്ചു കളയാന്‍ അമേരിയ്ക്കായ്ക്ക് കഴിയുകയെന്നും മനസ്സിലാക്കാഞ്ഞിട്ടല്ല നമ്മുടേയൊക്കെ ഈ അഭ്യാസം..അവിടേയും അങ്ങനെയെങ്കിലങ്ങനെ വോട്ട് പെട്ടിയില്‍ വീഴണം..എന്നാലല്ലേ മലപ്പുറം കാരന്‍ ‍എന്‍ ആര്‍ ഐ മുസ്ലീം ലീഗ് എം പീയുടേ സൌഹൃദമുപയോഗിച്ച് കിട്ടിയ പലതും വിജയന്‍ മുതലാളിയ്ക്ക് നിലനിര്‍ത്താനാവൂ..മക്കളെ ആള്‍ ദൈവത്തിന്റെ എഞിനീയറിംങ്ങ് കാളേജുകളില്‍ പാപ്പിച്ചുകയും വേണം..അവിടല്ലേ സൂപ്പര്‍ കമ്പ്യൂട്ടറുള്ളൂ..ചാവുന്നവന്‍ ചാവട്ട് കൊല്ലുന്നവന്‍ കൊല്ലട്ട്..അതാണ് കാര്യം“ചരിത്രത്തിലെ മുഷിഞ്ഞ അധ്യായങ്ങള്‍ “ അവഗണിയ്ക്കണോ വേണ്ടയോ എന്നത് ചിന്തിയ്ക്കേണ്ടത് ഈ അവസരത്തിലാണ്. നമ്മള്‍ ആ ചതിക്കുഴിയില്‍ വീഴരുത്.

  15. Ambi says:

    വേറൊരു ഉദാഹരണം കൂടി മനസ്സില്‍ വരുന്നു നളാന്‍ മാഷേ..ആധുനിക ഭാരത ജനാധിപത്യം കണ്ട ഏറ്റവും കറുത്ത ഏടായ അടിയന്തിരാവസ്ഥക്കാലത്ത് അതിനെ ഏറ്റവും കൂടുതല്‍ എതിര്‍ത്തതും ഏറ്റവും കൂടുതല്‍ തല്ല് വാങ്ങിയതും ആര്‍ എസ്സ് എസ്സ് ഉം നക്സലേറ്റുകാരുമാണ്.സീ പീ എമ്മൊക്കെ ഒരു തരം വഴുവഴുപ്പത്തരത്തിലായിരുന്നു..സീ പീ ഐ ഭരണത്തിലും.എന്നിട്ടും ആര്‍ എസ്സ് എസ്സിനെ നമ്മള്‍ അധികാര ഫാസിസത്തിനെതിരെയുള്‍ല കാമ്പേനുകളില്‍ കൂട്ടുന്നില്ലല്ലോ..എന്തുകൊണ്ട്..അവരുടെ ഫാസിസ്റ്റ് ചരിത്രം നമുക്ക് ഒരിയ്ക്കലും മറക്കാനാവാത്തതുകൊണ്ടല്ലേ..അതിപ്പോല്‍ വര്‍ത്തമാന കാലത്തിലെത്തിനില്‍ക്കുമ്പോള്‍ എന്തു തോന്നുന്നു..ചരിത്രം അങ്ങനെ മറക്കുന്നത് നല്ല ലക്ഷണമല്ല.

  16. കൊക്കൊകോളയെ സംബന്ധിച്ച വക്കാരിയുടെ പ്രതികരണം ആത്മാര്‍ത്ഥതയുള്ളതാണെന്ന് വിശ്വസിക്കാന്‍ നിവൃത്തിയില്ല.നളന്‍ ഈ പോസ്റ്റിട്ടതിന്റെ സദുദ്ദേശ്യത്തെ കൃത്യമായി നിരുത്സാഹപ്പെടുത്തുന്ന ഒരു കമന്റാണത്. അറിഞ്ഞോ അറിയാതേയോ വക്കാരി എപ്പോഴുംപ്രതിലോമകരമായ നിലപാടെടുക്കുന്നത് എന്നെ അത്ഭുതപ്പെടുത്തിയിരുന്നു.സദ്ദാം കേരളത്തില്‍ ചിലയിടങ്ങളിലെങ്കിലും കോളയേക്കാള്‍ നല്ല ഒരു പ്രതീകമാവുന്നുണ്ട്(അധിനിവേശത്തെ എതിര്‍ക്കുകയാണ് ഉദ്ദേശ്യമെങ്കില്‍ ). നളന്‍ ഇതാണ് പറയാന്‍ ശ്രമിച്ചത്.പക്ഷേ വാക്ചാതുരി കൊണ്ട് ബഹുമാന്യനും ഏറ്റവും താരമൂല്യമുള്ള ബ്ലോഗറുമായ വക്കാരി എല്ലാ ബ്ലോഗിലും ഇത്തരംപിന്തിരിപ്പന്‍ ചിന്താഗതി നിരത്തുന്നത് കാണാതിരിക്കാനാവില്ല.നളന്‍ പറയുന്നതു പോലെ ഇത് വക്കാരിയുടെ സ്വാതന്ത്ര്യം തന്നെ.അങ്ങനെ സമാധാനിക്കാം.

  17. Ambi says:

    വിഷ്ണുമാഷ് പറഞ്ഞതിനോട് തെല്ലും യോജിപ്പില്ല.വക്കാരി പറാഞ്ഞതു തന്നെയാണ് ശരി..ആഗോള ഭീമന്മാരുടേ ഉല്‍പ്പന്നങ്ങള്‍ ബദലുകള്‍ വച്ച് തിരസ്കരിയക മാത്രമാണ് ഒരേയൊരു വഴി.അല്ലാതെ സ്വന്തം ബസ്സിനു നേരെ കല്ലെറിയുകയും സ്വന്തം രോഡുകള്‍ തകര്‍ക്കലുമല്ല.കോളയേക്കാള്‍ നല്ല പ്രതീകമായി സദ്ദാമിനെ മാറ്റിയെടുക്കുക എന്നുള്ളത് അധിനിവേശത്തിന്റെ തന്നെ തന്ത്രങ്ങളാണേന്ന് മനസിലാക്കാന്‍ വിഷ്ണുമാഷിനും അതുപോലെയുള്ളവര്‍ക്കും കഴിയുന്നില്ലെങ്കില്‍ കണ്ണടച്ചിരുട്ടാക്കുന്നുവെന്നു തന്നെ പറയേണ്ടി വരും.സീ പീ എം ന് പ്രതീകമാക്കുവാന്‍ വോട്ട് ബാങ്കുകളുടേ ചക്കരക്കുടങ്ങളുണ്ട്.വോട്ടുബാങ്കുകള്‍ കോളയേക്കാള്‍ സദ്ദാ‍മിനെ ഐക്കണാക്കണമെന്ന് ആഗ്രഹിയ്ക്കുന്നത് കക്ഷി രാഷ്ട്രീയക്കാരുടേ ആവശ്യമാണ്.മുകളില്‍ ഞാന്‍ പറഞ്ഞ കമന്റും കൂടി ചേര്‍ത്ത് വായിയ്ക്കണേ വിഷ്ണുമാഷേ..വക്കാരിയെപ്പറ്റി പറഞ്ഞത് ശരിയായില്ല.അത് ചര്‍ച്ചയുടെ മൊത്തത്തിലുള്ള ഉദ്ദേശം തന്നെ മാറ്റിക്കളയും.

  18. പ്രിയപ്പെട്ട അംബീ, വക്കാരി എന്റെ ആരാധനാ പുരുഷനൊന്നുമല്ല.CPMന് വോട്ടു കിട്ടുന്നതില്‍ എനിക്ക് ഖേദവുമില്ല.

  19. Ambi says:

    വക്കാരിമാഷിനെപ്പറ്റിയുള്ള പരാമര്‍ശം അവിടെ നില്‍ക്കട്ടെ..ഒരു വ്യക്തിയെപ്പറ്റിയുള്ള അത്തരം പരാമര്‍ശങ്ങള്‍ നമ്മെ എങ്ങുമെത്തിയ്ക്കില്ല.വാന്‍ഡലിസം എന്നു പറയാവുന്ന രീതിയിലുള്ള ഇത്തരം കമന്റുകള്‍ അങ്ങയില്‍ നിന്ന് ഞാന്‍ ഒട്ടും പ്രതീക്ഷിച്ചില്ല എന്നു മാത്രം പറയട്ടേ(ഇവിടുത്തെ മാത്രമല്ല ചന്ത്രക്കാരന്‍ ബ്ലോഗിലേയും കമന്റുകള്‍ കൂട്ടിച്ചേര്‍ത്ത് പറയുന്നതാണ്)മറ്റൊന്ന് സീ പീ എമ്മിന്റെ വോട്ടുകളാണ്.അവര്‍ക്ക് വോട്ട് കിട്ടുന്നത് നല്ല കാര്യം തന്നെ.,.പ്രത്യേകിച്ചും കോണ്‍ഗ്രസ്സിനേയും ബീജേപ്പിയേയും തട്ടിച്ചു നോക്കുമ്പോള്‍..പക്ഷേ അവര്‍ വോട്ടു കിട്ടാന്‍ എന്തു തരികിടയും കാണിയ്ക്കും എന്നു വരുന്നതും സാമൂഹ്യപുരോഗതിയെ ബാധിയ്ക്കുകയും സമൂഹ വ്യവഹാരങ്ങളേ മുതലെടുക്കുകയും വ്യക്തിപരമായ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി വോട്ട് ബാങ്കുകളെ പുരോഗമനോന്മുഖമല്ലാതെ സൃഷ്ടിയ്ക്കുകയും ചെയ്യുകയും ചെയ്യുക എന്നത് നല്ലതല്ല എന്നു മാത്രമല്ല എതിര്‍ക്കപ്പെടേണ്ടതു തന്നെയാണ്.സീ പീ യെമ്മിന് എന്തു മോശം കാര്യവും ചെയ്ത് വോട്ടുണ്ടാക്കാം എന്ന് ഞാന്‍ വിചാരിയ്ക്കുന്നില്ല എന്നതാണ് എന്റെ അഭിപ്രായ വ്യത്യാസം.

  20. നളന്‍സേ സദ്ദാം ഇത്രയ്ക്കും വലിയ പ്രതീകവും കോപ്പുമെല്ലാമാണോ? സ്വജനപക്ഷപാതവും അത്യാവശ്യം ദുര്‍നടപ്പുമെല്ലാം കൈമുതലായുണ്ടായിരുന്ന ഒരു ഭരണാധികാരി ശരാശരി കേരളീയന്റെ ഇഷ്ടശത്രുവിനോട് ഇടഞ്ഞപ്പോള്‍ അത് ആഘോഷിച്ചതിന്റെ തുടര്‍ സെന്റിമെന്റ്സല്ലേ ഈ പോസ്റ്റ് പോലും. കുവൈറ്റ് യുദ്ധകാലത്തു പണി നഷ്ടപ്പെട്ടുപോന്ന മലയാളികളെ കുറിച്ച് വിഷമിക്കുന്നതിനേക്കാള്‍ ആന്റി-അമേരിക്കനായി എന്നതുകൊണ്ട് സദാമിനെ ആരാധിച്ചു നടന്ന നാടാണ്‌ കേരളം. അഗ്രജന്‍ ആദ്യമെഴുതിയ കമന്റുപോലെയാണു സദ്ദാമിനെ അധിനിവേശത്തിനെതിരെയുള്ള പോരാട്ടം. എന്നിലും മലയാളത്തിലെ ബുദ്ധിജീവികള്‍ സദ്ദാമിന്റെ കഴുത്തില്‍ വീണ കയറും പിടിച്ചു വാദിച്ചു ജയിക്കുമ്പൊ മുഷിവു തോന്നുന്നു.ജനാധിപത്യത്തിന്റെ സവിശേഷതയാണു ജനങ്ങളൊത്തുചേര്‍ന്നുള്ള പ്രതികരണം എന്നയര്‍ഥത്തില്‍ നളന്‍സിന്റെ കമന്റ് ഒന്നു രണ്ടിടത്തു കണ്ടതായി ഓര്‍മ്മ. ചിന്തിച്ചും വിശകലനം ചെയ്തും ബാലറ്റ് സ്വീകരിക്കുന്നതിനേക്കാള്‍ ക്രിയാത്മകമാണു മോബ് സൈക്കോളജിയുടെ പിന്‍‌പറ്റി അരങ്ങുകൊഴുക്കുന്ന കേരള മോഡല്‍ ഹര്‍ത്താലുകളെന്നും നളന്‍സ് കരുതുന്നുണ്ടോ ആവ്വോ. തിരഞ്ഞെടുത്തവരെ തിരിച്ചുവിളിക്കാന്‍ അധികാരമില്ലാത്ത ജനത്തിന്റെ ജനാധിപത്യബോധമേ, കലക്കുന്നുണ്ട്.വിഷ്ണുമാഷേ നളന്‍ ഈ പോസ്റ്റ് ഇട്ടത് സദുദ്ദേശത്തോടെയാണെന്നെനിക്കു തോന്നുന്നില്ല, അടിക്കേണ്ടവനെ താപ്പ് കിട്ടിയപ്പൊ കിട്ടിയ വടിയെടുത്ത് അടിച്ചുവെന്ന് മാത്രം. ആ വടിയില്‍ അഴുക്കു പുരണ്ടിട്ടുണ്ടോയെന്ന് നോക്കാന്‍ മറന്നിരിക്കുന്നു പക്ഷെ. സീപ്പീയെം അനുഭാവി എന്ന് കേരളത്തിലെ കവലകളില്‍ നിന്ന് ഉറക്കപ്പറയാന്‍ രണ്ടുവട്ടം ആലോചിക്കണംട്ടോ ഇപ്പൊ 😉 [നാലക്ഷരത്തില്‍ രാഷ്ട്രീയം ഒതുക്കുന്ന കവികളുമുണ്ടോ എന്നായിരുന്നു ചോദിക്കാന്‍ വന്നത്, തെറ്റിദ്ധരിച്ചേയ്ക്കുമെന്ന് കരുതി!]

  21. Anonymous says:

    പല കമന്റ്കളും വായിച്ചു കഴിഞ്ഞപ്പോള്‍ എന്റെ കൂടി കമന്റ് വേണ്ട എന്നാലോചിച്ച് മിണ്ടാതിരുന്നാല്‍ മതിയെന്നു കരുതിയതാണ്. ‍ എന്നാല്‍ സ്വന്തം അഭിപ്രായങ്ങള്‍ ന്യായീകരിക്കാന്‍ (അല്ല, വല്‍ക്കരിക്കാ‍ന്‍) ചിലര്‍ പ്രകടിപ്പിച്ച അനുയോജ്യമല്ലാത്ത ഉപമകള്‍ വായിക്കുമ്പോള്‍ എഴുതാന്‍ കൈ തരിക്കുന്നു.
    അംബിയുടെ ബൈജു-അച്ചു ക്കഥ തന്നെ എടുക്കാം.ഈ ബ്ലോഗില്‍ “കാറ്റ്“ എഴുതിയതിനു യോജിച്ച ഒരു ഉപമയല്ല അതെന്നു എനിക്കു തോന്നുന്നു. കൊല്ലപ്പെട്ട അച്ചു, വളരെ ആരോഗ്യവാനും, ആരും പരിസരം മറന്നു നോക്കി നിന്നു പോകുന്നത്ര ഒരു സുന്ദര യുവാവും ആയിരുന്നു എന്ന് വയ്ക്കുക.
    പോക്രിയും തെമ്മാടിയും ആയിരുന്നതുകൊണ്ട് അയാള്‍ വലിയ സുന്ദരന്‍ ആയിരുന്നു എന്ന് ആരെങ്കിലും പറഞ്ഞാല്‍‍, അംബിമാരും വാക്കാരിയും എതിര്‍ക്കുമോ? അതോ, ഒരു തെമ്മാടിക്ക് ഒരിക്കലും മുഖ സൌന്ദര്യം ഉണ്ടാവില്ല എന്നു വളച്ചൊടിക്കുമോ?

    അതുപോലെ തന്നെ യാണു അടിയന്തിരാവസ്ഥയെപ്പറ്റി അംബിയുടെ കമന്റ്.
    അംബിയുടെ profile ല്‍ നിന്നും മനസ്സിലായത് ശരിയാണെങ്കില്‍, അടിയന്തിരാവസ്ഥക്കാലത്ത് അംബിക്കു,അഞ്ചോ ആറോ വയസ്സേ കാണൂ. ആസ്ഥിതിക്ക്, അദ്ദേഹം വായിച്ച് അറിഞ്ഞ വിവരങ്ങള്‍ വച്ചായിരിക്കും ഇങ്ങനെ ഒരു കമന്റ് വിട്ടതെന്ന് കരുതുന്നു. ഇന്നു അടിയന്തിരാവസ്ഥയെ കുറ്റപ്പെടുത്തുന്നവര്‍ (ഒട്ടുമിക്ക മാദ്ധ്യമങ്ങളും ഉള്‍പ്പെടെ)അന്നു അടിയന്തിരാവസ്ഥയെ പൊക്കി പറഞ്ഞവരാണ്. നമ്മുടെ നിലവിലുള്ള പല സാംസ്കാരിക നായകന്മാരും, അടിയന്തരാവസ്ഥയെ പുകഴ്ത്തി കഥകളും കവിതകളും എഴുതി പ്രസിദ്ധീകരിച്ചിട്ടേയുള്ളു. പഴയ മാസികകളും മറ്റും,തപ്പിയാല്‍ ഒരുപക്ഷെ അതെല്ലാം കണ്ടുകിട്ടിയേക്കും.പക്ഷേ, അക്കാലത്ത് അടിയന്തിരാവസ്ഥയെ എതിര്‍ക്കുന്ന ലേഖനങ്ങളും, കഥകളും കവിതകളുമെല്ലാം നിരോധിച്ചിരുന്നതുകൊണ്ട് എതിര്‍പ്പ്കളെപ്പറ്റിയോ,cpimന്റെ നിലപാടുകളെപ്പറ്റിയോ വ്യക്തമായി അറിഞ്ഞു എന്നു വരില്ല. പക്ഷെ ഒന്നു പറയാം, അന്നത്തെ യുവാക്കളായിരുന്ന ഒട്ടുമിക്ക CPM പ്രവര്‍ത്തകരും, വേട്ടയാടപ്പെടുകയും, പോലീസ് മര്‍ദനമേല്‍ക്കുകയും ചെയ്തു. അതില്‍ പലരും, ഇന്നു ജീവിക്കുന്ന രക്ത സാക്ഷികളുമാണ്.
    RSS ന്റെ വീരചരിതവും, cpm ന്റെ വഴുവഴുപ്പത്തരവും അംബിക്കെവിടുന്നു കിട്ടീ?
    നക്സലുകളെപ്പറ്റി പറഞ്ഞതു ശരിതന്നെ യാണ്. പഴയ നക്സ്ലലേറ്റുകളെ പലരും ഇന്നും ബഹുമാനിക്കുന്നതും അതുകൊണ്ടു കൂടിയാണ്.

    പിന്നെ കൊക്കോക്കോളയുടെ കാ‍ര്യം:
    അമേരിക്കക്കെതിരെ പ്രതിരോധമുയര്‍ത്താന്‍ കൊക്കോക്കോള നിരോധിക്കാന്‍ തീരുമാനം എടുത്ത് എന്നു ഒരു ബ്ലോഗ്ഗര്‍ കമന്റ് ഇട്ടു എന്നു വയ്ക്കുക, അപ്പോള്‍ കാണാം മറ്റൊരുകമന്റ്:

    ആ കമന്റ് ഇട്ടത് മൈക്രോ സോഫ്റ്റ് ന്റെ വെബ് സര്‍വര്‍ വഴിയാണെന്നും, കൊക്കോക്കോളാ നിരോധിക്കുന്നതിനെക്കാള്‍ നല്ലത് ഇന്റെര്‍ നെറ്റ് തിരസ്കരിച്ച് മൈക്രോ സോഫ്റ്റിനെ ഒരു പാഠം പഠിപ്പിക്കുന്നതായിരുന്നു എന്നും.

  22. parajithan says:

    അംബീ,മറ്റൊരുപമ കൂടി പറയട്ടെ?ആരാധനാ തീയറ്ററില്‍ ഷാജി കൈലാസിന്റെ പടമോടുന്നു. അതിലെ വില്ലന്‍ സ്ക്രീനില്‍ നിന്നിറങ്ങി വന്ന് കുമാര്‍ തീയറ്ററിലോടുന്ന ജോഷിയുടെ പടത്തിലെ വില്ലനെ രണ്ടു തട്ടുപൊളിപ്പന്‍ ഡയലോഗിന്റെ അകമ്പടിയോടെ കാച്ചുന്നു. പക്ഷേ ജനത്തിന്‌ ഇതു പിടിക്കാഞ്ഞതിന്റെ കാരണം വില്ലന്മാര്‍ നായകന്മാരുടെ കൈ കൊണ്ടു ചാകേണ്ടവരായതിനാലും ഒരു പടത്തിലെ വില്ലന്‍ കളം വിട്ടു വേറൊരു പടത്തിലെ വില്ലനെ കൊന്നത്‌ അന്യായമായതിനാലുമാകുന്നു. ഇതു പോലെ, എസ്‌.എം.എസ്‌. തമാശയുണ്ടാക്കുന്ന ലാഘവത്തോടെ എത്ര ഉപമ വേണമെങ്കിലും ഉണ്ടാക്കാവുന്നതേയുള്ളു. വേണമെങ്കില്‍ ഒരു ബൂലോക ഉപമാമത്സരവും സംഘടിപ്പിക്കാം. നമുക്ക്‌ നമ്മുടെ പ്രാഗത്ഭ്യം, വാക്ചാതുര്യം, യുക്തിബോധം ഇതൊക്കെ തേച്ചുമിനുക്കാന്‍ കിട്ടുന്ന യാതൊരു അവസരവും പാഴാക്കിക്കൂടാ.ഇനി വേറൊന്ന്: കൊച്ചുകേരളത്തില്‍ ജീവിക്കുന്ന തവളക്കുഞ്ഞുങ്ങള്‍ക്ക്‌ ലോകകാര്യങ്ങളില്‍ പ്രതികരിക്കാന്‍ എന്തവകാശം എന്നു ചോദിക്കാനും ആള്‍ക്കാര്‍ ക്യൂ നില്‍ക്കുന്നുണ്ട്‌. നല്ല കാര്യം. മലയാളിയുടെ അഹങ്കാരത്തിന്റെ ചെകിടത്തിട്ട്‌ ഇടയ്ക്കെങ്കിലും നല്ലൊരു ‘പെട’ കൊടുക്കാന്‍ ആളു വേണമല്ലോ.ഈ പോസ്റ്റിട്ട നളനടക്കമുള്ള പലരും (വികാരം കേറി ആദരാജ്ഞലികളര്‍പ്പിച്ച ജനത്തെ വിട്ടേരെ.) നടത്തിയത്‌ ആര്‍ജ്ജവത്തോടെയുള്ള പ്രതികരണമാണെന്നാണ്‌ എനിക്ക്‌ തോന്നിയത്‌. അവരോട്‌ യോജിപ്പ്‌ രേഖപ്പെടുത്താന്‍ മടിയുമില്ല. ഇത്‌ സദ്ദാമിന്റെ കാര്യം പറഞ്ഞ്‌ സി.പി.എമ്മിന്‌ വോട്ടു നേടിക്കൊടുക്കാനുള്ള തന്ത്രവുമല്ല. സി.പി.എമ്മിന്‌ അവരുടെ കാര്യം. നമുക്ക്‌ തോന്നുന്നത്‌ നമ്മള്‍ പറയും. എം.എ. ബേബി കടപ്പാക്കടയില്‍ ഭീം സെന്‍ ജോഷിയുടെ കച്ചേരി നടത്തിയാല്‍ നടത്തിയത്‌ ബേബിയായതു കൊണ്ട്‌ ജോഷി ‘മാല്‍കോണ്‍സ്‌’ കുളമാക്കിയെന്നു നമ്മള്‍ പറയുമോ? ഞാന്‍ പറയില്ല. (ഇതും ഉപമ തന്നേ? എന്തു ചെയ്യാം! ‘മദ്യവര്‍ഗ്ഗ’ ബുദ്ധിജീവികളുടെ ഒരു ബലഹീനത നോക്കണേ!)സദ്ദാം നടത്തിയ കൊലപാതകങ്ങളെക്കുറിച്ച്‌ കേട്ടുകേള്‍വി പോലുമില്ലാതെയല്ല പലരും ഇപ്പോള്‍ നടന്ന ഈ അന്യായത്തെ അപലപിച്ചതെന്ന് പ്രത്യേകം പറയേണ്ടല്ലോ. എന്നോട്‌ ചോദിച്ചാല്‍ സദ്ദാമില്‍ ബഹുമാനിക്കത്തക്കതായി യാതൊന്നുമില്ലെന്നാണ്‌ (പരിമിതമായ അറിവിന്റെ പിന്‍ബലത്തോടെ) എനിക്ക്‌ തോന്നിയിട്ടുള്ളത്‌. സ്റ്റാലിന്റെയൊക്കെ കാര്യം അങ്ങനെയല്ല. പ്രഗത്ഭരില്‍ പ്രഗത്ഭനായ എച്ച്‌.ജി. വെല്‍സിന്റെ കുത്തിക്കുത്തിയുള്ള ചോദ്യങ്ങള്‍ക്ക്‌ അര്‍ത്ഥവത്തായ മറുപടികള്‍ കൊടുത്ത്‌ ചോദ്യകര്‍ത്താവിനെ നിഷ്പ്രഭനാക്കിയ സ്റ്റാലിനെ വായിച്ച്‌ അമ്പരന്നിട്ടുണ്ട്‌. പക്ഷേ അയാള്‍ ചെയ്ത ക്രൂരതയുടെ അളവിനെ ഒട്ടും കുറച്ചു കാണേണ്ട കാര്യവുമില്ല.എല്ലാവരും പല തവണ ചവച്ചു തുപ്പിയിട്ടും പലരും കണ്ടില്ലെന്നു നടിക്കുന്ന കാര്യങ്ങളുണ്ട്‌. സദ്ദാം ഇറാനെതിരെ പോര്‌ നടത്തിയതിന്‌ അമേരിക്കയുടെ അനുഗ്രഹാശിസ്സുകളുണ്ടായിരുന്നതും ഹലബ്‌ജയില്‍ രാസായുധം വീശാന്‍ വെസ്റ്റ്‌ ജര്‍മ്മനി ചരക്കു വിറ്റതും മറ്റും. ഇയാള്‍ കൊന്നവരെക്കാള്‍ എണ്ണത്തില്‍ കൂടുതലാണോ 2003-ന്റെ തുടക്കത്തിനു ശേഷം ഇറാക്കില്‍ കൊല്ലപ്പെട്ടവര്‍? ലക്ഷക്കണക്കിനുണ്ടെന്ന് എവിടെയോ കണ്ടു. അമേരിക്കാവിരുദ്ധമാധ്യമങ്ങളുടെ കള്ളക്കളിയായിരിക്കാം. (ഹല്ല, ഇതൊക്കെ ‘ലോകപൗരന’ല്ലാത്ത മലയാളി പറയാന്‍ പാടുണ്ടോ? ഹേയ്‌, അഹമ്മതി തന്നെ.)എന്തായാലും ഒരു നാട്ടുബുദ്ധി പ്രയോഗിച്ചാല്‍ ബുഷിനെക്കാള്‍ ഭേദമാണ്‌ സദ്ദാം എന്നു പറയാം. (ഔട്‌ലുക്‌ മാഗസിന്റെ പല ലക്കങ്ങളിലെയും വായനക്കാരുടെ പ്രതികരണങ്ങള്‍ വായിക്കുമ്പോള്‍ തോന്നിയ ഒരു കാര്യമുണ്ട്‌. പരിഷ്കൃതമായ ഭാഷയില്‍ കൊടിയ വിഷം വമിക്കുന്ന കത്തുകള്‍ എഴുതുന്ന എന്‍.ആര്‍.ഐ. സഹോദരന്മാരെക്കാള്‍ ഭേദം നാട്ടുമ്പുറത്തെ അമ്പലപ്പറമ്പില്‍ സന്ധ്യക്ക്‌ ദണ്ഡ ചുഴറ്റുന്നവരാണ്‌. അവര്‍ക്ക്‌ കുറെക്കൂടി ആര്‍ജ്ജവത്വമുണ്ട്‌.)ഇനിയെഴുതുന്നത്‌ ഓഫ്‌ ടോപിക്കാണോ എന്നറിയില്ല. കൊക്ക കോളയെപ്പറ്റി വക്കാരി എഴുതിയത്‌ ശരിതന്നെയെന്ന് ആരും സമ്മതിക്കും. പക്ഷേ ‘സദ്ദാമിനെ വിട്‌, കൊക്ക കോളയെ പിടി.’ എന്ന ലൈനിലുള്ള പറച്ചിലില്‍ പരോക്ഷമായ പരിഹാസമുണ്ട്‌. അങ്ങനെയല്ലെന്ന് യുക്തിപരമായി സ്ഥാപിക്കാന്‍ പഴുതുണ്ടെങ്കില്‍ പോലും. അങ്ങനെയൊരു പ്രശ്നം ഉള്ളതു കൊണ്ട്‌ ഇതെപ്പറ്റി പ്രതിഷേധിക്കാന്‍ അവകാശമില്ലെന്നാണോ? ഒരു പക്ഷേ അതായിരിക്കാം ശരി!

  23. Ambi says:

    ഒന്നാമത് മണിമാഷ് പറഞ്ഞതിന് മറുപടി പറയാം.മാഷേ ആ ഉപമ (സൌന്ദര്യം) എനിയ്ക്ക് മനസ്സിലായില്ല.ഉപമകള്‍ നിസ്സാരവല്‍ക്കരണമാണെന്ന് ‘പറഞ്ഞും‘ അറിഞ്ഞും കൊണ്ടു തന്നെയാണ് എഴുതിയതും.അതിനാല്‍ ഉപമകളിലൊരു കടും പിടുത്തം വേണ്ടാ…ബൂലോക ക്ലബ്ബിലെ ചര്‍ച്ച ഒന്നു വായിച്ചു നോക്കുക.അത്രേയുള്ളൂ ഞാന്‍ പറയാനുദേശിച്ച കാര്യം.പിന്നെ അടിയന്തിരാവസ്ഥ നടന്നപ്പോള്‍ ഞാന്‍ അങ്ങ് പറഞ്ഞ പോലെ വരമ്പേലോടുവാരുന്നില്ല..വെറും ഞരമ്പേലോടൂവാരുന്നു..(അതായത് ജനിച്ചിട്ടില്ല)..ബ്ലോഗ്ഗറില്‍ ചേര്‍ന്ന സമയത്ത് പോയതല്ലാതെ എന്റെ തന്നെ പ്രൊഫൈലില്‍ ഞാന്‍ പോയിട്ടുമില്ല.:)ആദ്യം കൊടുത്ത തെറ്റായ ജനനത്തീയതിയില്‍ നിന്ന് വന്നതായിരിയ്ക്കണം അത്തരമൊരു പിശക്..എന്തായാലും ജനനത്തീയതി പല കാര്യങ്ങളിലും പാസ്സ് വേഡായതിനാല്‍ അത് നെറ്റില്‍ പരസ്യമാക്കാനുദ്ദേശിയ്ക്കുന്നില്ലാത്തതു കൊണ്ടാണ് അന്നങ്ങനെ കൊടുത്തത്.അതായത് അടിയന്തിരാവസ്ഥയെപ്പറ്റി വായിച്ചയറിവേയുള്ളൂ.ദയവായി അറിവുള്ളവര്‍ തിരുത്തുക.ഈ എം എസ്സിനെയുള്‍പ്പെടെ സീ പീ എം നേതാക്കളുടേ അറസ്റ്റ് നാടകവും മറ്റുമായി അടിയന്തിരാവസ്ഥയുടേ ചില കാര്യങ്ങള്‍ വായിച്ചിട്ടുണ്ട്..പിന്നെ ജീവിയ്ക്കുന്ന നട്ടെല്ലൊടിഞ്ഞ കുറേ മനുഷ്യരെ കണ്ടിട്ടുണ്ട്..അവരില്‍ ആരും സീ പീ എം കാരില്ലായിരുന്നു..ആര്‍ എസ്സ് എസ്സു കാരുണ്ടായിരുന്നു..നക്സലേറ്റുകാരുണ്ടായിരുന്നു…. അവര്‍ അന്ന് അടിയന്തിരാവസ്ഥയ്ക്കെതിരേ ശബ്ദമുയര്‍ത്തി -സാമാന്യം നന്നായിത്തന്നെ -എന്ന് അക്ഷരങ്ങളും ജീവിച്ചിരിയ്ക്കുന്ന നക്സല്‍ , സീ പീ എം, സുഹൃത്തുക്കളുള്‍പ്പെടെയുള്ളവര്‍ പറയുകയും ചെയ്യുന്നു..പക്ഷേ ആര്‍ എസ്സ് എസ്സിന് വീരചരിതമൊന്നും ഞാന്‍ കണ്ടിട്ടില്ല മണിമാഷേ..അതില്‍ വീരത്വമൊന്നുമില്ല എന്നാണ് പറഞ്ഞതും. തല്ല് കൊള്ളുന്നതും കൊടുക്കുന്നതുമൊന്നും വീരത്വമായി എനിയ്ക്ക് തോന്നിയിട്ടില്ല.പലപ്പോഴും തല്ലാതിരിയ്ക്കുന്നതാണ് ധൈര്യം എന്നേ തോന്നിയിട്ടുള്ളൂ..പക്ഷേ ഞാന്‍ അതു ജീവിതത്തില്‍ പാലിച്ചുവോ എന്നൊന്നും ചോദിയ്ക്കരുത്..കൂടുതല്‍ പറയാന്‍ ഞാന്‍ ധൈര്യപ്പെടുന്നില്ല തന്നെ..(പ്രൊഫൈല്‍ നോക്കരുതെന്നര്‍ഥം):)ഒരുമാതിരി വെടക്കാക്കി അവര്‍ക്കാക്കരുത്…പരാജിയണ്ണാ,സത്യമാണ് എത്ര ഉപമ വേണമെങ്കിലും ഉണ്ടാക്കാവുന്നതേയുള്ളു..പക്ഷേ..നളന്‍ മാഷ് എഴുതിയത് വായിയ്ക്കൂ1) “മൂന്നാം ലോകത്തിലെ കരുത്തുറ്റ ഒരു ശബ്ദം കൂടിയായിരുന്നു.അതിലുപരി സാമ്രാജിത്വത്തിനെതിരെയുള്ള ഒരു പ്രതീകമായി മാറിക്കഴിഞ്ഞിരുന്നു സദ്ദാം. 2) കാസ്റ്റ്‌റോയും ഷവേസും കഴിഞ്ഞാല്‍ ഇന്നു ചൂണ്ടിക്കാണിക്കാന്‍ ഉണ്ടായിരുന്ന മറ്റൊരു പ്രതീകമായിരുന്നു സദ്ദാം.3) ഈ ഗുണ്ടായിസത്തിനെതിരെയായിരുന്നു പ്രതിഷേധവും. സദ്ദാമിന്റെ ചരിത്രത്തിലെ മുഷിഞ്ഞ അധ്യായങ്ങള്‍ അവഗണിക്കേണ്ടുന്നത് ഈ പശ്ചാത്തലത്തിലാണു്. ഈ മൂന്ന് അഭിപ്രായങ്ങള്‍ എന്റെ അഭിപ്രായങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്.അതുകൊണ്ട് ഞാന്‍ അഭിപ്രായം പറയുന്നു.അതിനാണല്ലോ ചര്‍ച്ച.നളന്‍ മാഷ് ഞാനറിയുന്നടത്തോളം കമന്റുകളിലും മറ്റും പോസിറ്റീവായാണ് കാര്യങ്ങളേ നോക്കിക്കാണുന്നത്.അപ്പോള്‍ അദ്ദേഹം എന്റെ വിചരങ്ങളേ തെറ്റാണെങ്കില്‍‍ തിരുത്തുകയുമാവട്ടേ എന്നും ചിന്തിച്ചു. എന്റെ അഭിപ്രായമെന്തെന്ന് ബൂലോക ക്ലബ്ബിലേയും ഇവിടുത്തേയും കമന്റുകളില്‍ നിന്ന് അണ്ണന്‍ മനസ്സിലാക്കിക്കാണുമെന്ന് വിശ്വസിയ്ക്കുന്നു.അവിടെയാണ് പ്രതിഷേധത്തിന്റെ കാര്യം വരുന്നത്.ലോക സംഭവങ്ങളില്‍ പ്രതിഷേധം പ്രകടിപ്പിയ്ക്കുന്ന മലയാളി എന്റെയൊരു സന്തോഷം തന്നെയാണ്. പ്രത്യേകിച്ചും പത്രം പോലും വായിയ്ക്കാത്ത ഇവിടുത്തെയാള്‍ക്കാരെ കാണുമ്പോള്‍ എത്ര സാംസ്കാരികമായി മുന്നില്‍ നില്‍ക്കുന്ന സ്ഥലമാണ് എന്റെ നാട് എന്നൊരു വികാരവും വരും. പക്ഷേ അമേരിയ്ക്കക്കെതിരേ എന്തിന് നാട്ടില്‍ ഹര്‍ത്താലെന്ന പേരില്‍ ബന്ത് നടത്തുന്നു.? ഒരു ദിവസത്തെ ജനജീവിതം സ്തംഭിപ്പിയ്ക്കുന്നു? വീണ്ടും പറയട്ടേ അമേരിയ്ക്ക എന്ന രാഷ്ട്രമല്ല ബുഷ് എന്ന പ്രസിഡന്റല്ല കാര്യം..ഇന്നത്തെ ആഗോള കമ്പോള സാമ്പത്തിക വ്യവസ്ഥയാണ് ഇവിടെ പ്രതി. ബുഷ് അല്ലെങ്കില്‍ അല്‍ ഗോറ് വന്നാലും ഏറിയോ കുറഞ്ഞോ ഇതൊക്കെത്തന്നെ നടക്കും.അപ്പോള്‍ ബന്തിനഹ്വാനിച്ചയാള്‍ക്കാര്‍ അതൊന്നും കണ്ടല്ല ബന്തുന്നത് എന്നു തോന്നുന്നില്ലേ.അവരുടേ കാര്യവും പറഞ്ഞു കഴിഞ്ഞു.ഈ ബന്തിനാഹ്വാനിച്ചവരുടെ ആത്മാര്‍ഥയെ ചോദ്യം ചെയ്തതേ ഉള്ളൂ.അവിടേയാണ് “കോളയേക്കാള്‍ നല്ല പ്രതീകമായി സദ്ദാമിനെ മാറ്റിയെടുക്കുക എന്നുള്ളത് അധിനിവേശത്തിന്റെ തന്നെ തന്ത്രങ്ങളാണേന്ന് “ തോന്നുന്നത്. ബദല്‍ സാമ്പത്തിക വ്യവസ്ഥ സൃഷ്ടിയ്ക്കുകയും അതുവഴി ആഗോളവല്‍ക്കരണത്തിന്റെ ദുഷ്ഭലങ്ങളേ ഫലപ്രദമായി ചെറുക്കുകയും വേണമെന്നത് മറന്ന് ബന്തും ഹര്‍ത്താലും നടത്തുന്നതിലെ കാര്യമെനിയ്ക്ക് ഇനിയും മനസ്സിലായിട്ടില്ല.ശാസ്ത്ര സാഹിത്യ പരിഷത്ത് പോലെയുള്ള സംഘടനകളുടെ അത്തരം ശ്രമങ്ങള്‍ തുരങ്കം വയ്ക്കുന്നത് സീ പീ എം തന്നെയാണെന്ന് എന്റെ അനുഭവം തന്നെയാണ്.നേരിട്ടറിവുള്ളത് തന്നെയാണ്.സദാമെന്ന പ്രതീകം അത്തരം ശ്രമങ്ങളെ പിന്നോട്ടടിയ്ക്കുക തന്നെ ചെയ്യും.ഉദാഹരണമായി (ഉദാഹരണം പറഞ്ഞാല്‍ എന്നെ വളഞ്ഞിട്ട് തല്ലരുത്.എന്നെയൊരുത്തനിന്ന് കരിംഭൂതമെന്നു തന്നെ വിളിച്ചു..സ്കൂളില്‍ എനിയ്ക്കുണ്ടായിരുന്ന നൂറുകണക്കിനിരട്ടപ്പേരുകളിലൊന്ന് 🙂 നമ്മള്‍ ഒരു സോപ്പുണ്ടാക്കി വില്‍ക്കാന്‍ ചെല്ലുന്നു.ചെഗുവേരയെപ്പോലെ,ഷാവേസിനെപ്പോലെ, കാസ്ട്രോയെപ്പോലെ , ലുലാ ഡാ സില്വയെപ്പോലെ സദാ‍മും ആ നേരത്ത് ആഗോളവല്‍ക്കരണത്തിനെതിരേയുള്ള പ്രതീകമെന്നോര്‍ക്കണം. ഏതെങ്കിലും സാധാരണക്കാരന്‍ ആ സദ്ദാം പ്രതീക സോപ്പ് വാങ്ങുമോ..നമ്മെ ഓടിയ്ക്കും.(അതു തന്നെയാണ് ഹിന്ദുസ്ഥാന്‍ ലിവറിനു വേണ്ടതും) സീ പീ യെമ്മിന്റെ സദ്ദാം സ്നേഹത്തെപ്പറ്റി ഏതെങ്കിലും സാധാരണ എല്‍ സീ വരെയുള്ള മെമ്പര്‍മാരോട് ചോദിച്ചു നോക്കൂ..അവര്‍ പറയും ..(എന്നോട് ഒരു ചങ്ങാതി പറഞ്ഞത് രണ്ടാം കമന്റായിരുന്നു..നമുക്കെന്താടേ പറ്റിയത് എന്നൊരു ചോദ്യവും)മറ്റൊന്ന് മുസ്ലീം മതത്തിന് സദ്ദാമിന്റെ (ബിന്‍ ലാദന്റേയും ) രൂപം നല്‍കുക വഴി ആ മതത്തെ മാര്‍ജിനലൈസ് ചെയ്യുന്നതും അവരുടേ തന്നെ തന്ത്രമായേ ഞാന്‍ കാണുന്നുള്ളൂ..അതായത്”അതായത് തിരുനബിയുടേയും ഖലീഫ ഉമറിന്റെയും സൂഫികളുടേയും മുഖമുള്ള ഇസ്ലാമിന് ബിന്‍ലാദന്റേയും സദാ‍മിന്റേയും മുഖം നടത്തി അന്യവല്‍ക്കരിച്ച് മാര്‍ജിനലൈസ് ചെയ്യുക “ഇനി ഇല്ല… ഒരുവിരല്‍ കൊണ്ടഭ്യാസം നടത്തി കയ്യൊടിഞ്ഞു..:)

  24. വിഷ്ണുപ്രസാദേ, സദ്ദാം അധിനിവേശത്തിനെതിരെയുള്ള ഒരു പ്രതീകമാണെന്നൊക്കെ പല മലയാളിക്കും മനസ്സിലാവുന്നതിനു മുന്‍പേ തുടങ്ങിയതായിരുന്നു കൊക്കക്കോളയ്ക്കെതിരെയുള്ള സമരം. അധിനിവേശത്തിനെപ്പറ്റി പറഞ്ഞുകൊണ്ടും കൂടിയായിരുന്നു കോളസമരങ്ങള്‍ നടത്തിയിരുന്നത്. അധിനിവേശത്തിനെതിരെയുള്ള സമരത്തിന് വളരെ നല്ല ഒരു പ്രതീകമായി ഉപയോഗിക്കാവുന്നതാണ് കോളയുടെ സമ്പൂര്‍ണ്ണ ബഹിഷ്‌കരണം എന്ന് തന്നെയാണ് എന്റെ ഇപ്പോഴത്തെയും അഭിപ്രായം. പണ്ട് ഇഞ്ചിപ്പെണ്ണിന്റെ ബ്ലോഗില്‍ വന്ന “അമ്പടാ ഒരു വിരട്ടലേ” എന്ന പോസ്റ്റ് വായിച്ച് നോക്കിക്കേ (കോള നിരോധിച്ച രീതിയെ ഞാന്‍ അവിടെ എതിര്‍ത്തിരുന്നു-അതിലെ വെറും രാഷ്ട്രീയക്കളിയുടെ പേരില്‍). നമ്മുടെ നാട്ടിലെ കോള നിരോധനം അമേരിക്കയിലെ പ്രമുഖ ബിസിനസ്സ് മാസികയില്‍ വരെ (മാസികയിലാണെന്ന് തോന്നുന്നു-ഓര്‍മ്മയില്‍ നിന്നും എഴുതുന്നതാണ് കേട്ടോ) എങ്ങിനെ അവതരിപ്പിച്ചു എന്ന് അതില്‍ നിന്നും മനസ്സിലാകും. അമേരിക്ക ബുഷ് ഭരിച്ചാലും ക്ലിന്റണ്‍ ഭരിച്ചാലും നിയന്ത്രിക്കുന്നതില്‍ വലിയ ഒരു പങ്ക് വഹിക്കുന്നവരാണ് കൊക്കൊ കോളയുള്‍പ്പടെയുള്ള അവിടത്തെ ബിസിനസ്സുകാര്‍. ലോകമെമ്പാടും കോള വില്‍ക്കുന്ന അവര്‍ നമ്മുടെ നാട്ടില്‍ കോള നിരോധിച്ചു എന്നറിഞ്ഞപ്പോള്‍ തന്നെ അതിനെതിരെ അമേരിക്കയില്‍ ഇരുന്ന് തന്നെ ലേഖനങ്ങളിറക്കി. അപ്പോള്‍ അമേരിക്കയുടെ ഇറാക്ക് അധിനിവേശത്തിനെതിരെയോ അമേരിക്കയുടെ വേറേ ഏതെങ്കിലും അധിനിവേശത്തിനെതിരെയോ പ്രതിഷേധം പ്രകടിപ്പിക്കണമെങ്കില്‍ വളരെ ശക്തമായ സന്ദേശം കൊടുക്കാന്‍ പറ്റിയ ഒന്ന് തന്നെയാണ് അമേരിക്കന്‍ കോളകളുടെ സമ്പൂര്‍ണ്ണ ബഹിഷ്കരണം എന്നു തന്നെയാണ് എന്റെ അഭിപ്രായം. അത് ഒരു ബസ്സിനും കല്ലെറിയാതെയും ഒരു കടയും അടപ്പിക്കാതെയും ഓരോ മലയാളിക്കും ആരുടെയും പ്രേരണ കൂടാതെ സ്വയം ചെയ്യാവുന്നതേ ഉള്ളൂ-പക്ഷേ എത്ര പേര്‍ ചെയ്തു?അംബി പറഞ്ഞതുപോലെ സദ്ദാം വധത്തിനെതിരെ പ്രതിഷേധിച്ച് ജാഥ നടത്തുന്നതിനിടയില്‍ തൊണ്ട വരണ്ടപ്പോള്‍ അടുത്തുള്ള മാടക്കടയില്‍ നിന്നും കൊക്കക്കോള വാങ്ങിക്കുടിക്കുന്ന പ്രതികരണ ശേഷിയുള്ള മലയാളി തന്നെയായിരുന്നു ബുഷിനും വേണ്ടിയിരുന്നത്. സദ്ദാമിനെ കോളയെക്കാളും നല്ല പ്രതീകമാക്കുക തന്നെയായിരുന്നു, അംബി പറഞ്ഞതുപോലെ, അവരുടെ ആവശ്യം. അതാണ് പ്രതീകങ്ങളുടെ പ്രാധാന്യത്തെപ്പറ്റി പറഞ്ഞപ്പോള്‍ പറഞ്ഞത്. പ്രതീകങ്ങള്‍ വളരെ ശക്തവും അതുമൂലം കൊടുക്കുന്ന സന്ദേശങ്ങള്‍ ആഴത്തില്‍ പതിയുന്നതുമൊക്കെയായിരിക്കണം. പരമാവധി തര്‍ക്ക രഹിതവുമായിരിക്കണം. പ്രതീകങ്ങള്‍ തിരഞ്ഞെടുക്കുന്നത് വളരെ സൂക്ഷിച്ചുമായിരിക്കണം.പരാജിതാ, അംബിയുടെ കമന്റുകള്‍ തന്നെ എന്റെ മറുപടിയും. പരിഹാസ ധ്വനിയിലല്ല അധിനിവേശത്തിനെതിരെ പ്രതികരിക്കാനുള്ള നല്ല ഒരു ആയുധമായിരുന്നു കൊക്കൊ കോള എന്ന് പറഞ്ഞത്.

  25. നളന്‍::nalan says:

    അംബീ,
    ലളിതവത്കരണം കണ്ടപ്പോള്‍ കുളിപ്പിച്ചു കിളിപ്പിച്ചു, കൊച്ചില്ലാതായ കഥയാണോര്‍മ്മവരുന്നത്.പിന്നെ താങ്കളുടെ കഥയെ പോസ്റ്റുമായി ബന്ധപ്പെടുത്തണെമെങ്കില്‍ ഒരുപാടെഡിറ്റു ചെയ്യേണ്ടി വരും, അതിനുള്ള സമയമില്ല.

    മറുപടി എന്നാലും പറയാം.അമേരിക്കന്‍ അധിനിവേശം ഉയര്‍ത്തുന്ന ഭീഷണി കണ്ടില്ലെന്നുനടിക്കാന്‍ അതിന്റെ കയ്യെത്തുന്ന ദൂരത്തല്ലെന്നുള്ള മൂഢവിശ്വാസമൊന്നിമില്ല. ഉപരോധങ്ങളും ഭീഷണികളുമൊന്നും എനിക്കു സംഗീതം പോലെ ശ്രീവിക്കാവുന്ന ഒന്നല്ല. ഗൂഗിളില്‍ പോയി “US Sanctions” എന്നൊന്നു സേര്‍ച്ചിയാല്‍ ഒരുപാടു ലിങ്കുകള്‍ കിട്ടും ഭീഷണിയുടെ സംഗീതം പകരുന്ന, പിടിച്ചു റീയല്‍ പ്ലെയറിലിട്ടാസ്വദിക്കാന്‍ എനിക്കു തല്പര്യമില്ല.

  26. നളന്‍::nalan says:

    പെരിങ്ങോടാ….. രാമന്‍ സീതയുടെ ഭാര്യയല്ല , ഭര്‍ത്താവാ..

  27. അംബീ, വക്കാരീ,
    രണ്ടു കാര്യങ്ങള്‍ ഡയറക്റ്റ്‌ ആയി ചോദിച്ചോട്ടെ.
    1. താഴെയുള്ള ലിങ്കുകള്‍ നോക്കുക. ഇറാഖ്‌ യുദ്ധത്തെപ്പറ്റി അന്വേഷിച്ച അമേരിക്കന്‍ സെനറ്റ്‌ കമ്മിറ്റിയുടെ കണ്ടെത്തലുകളാണ്‌.

    Click to access phaseiiaccuracy.pdf

    ഇറാഖില്‍ അമേരിക്ക ആക്രമണത്തിന്‌ മുതിര്‍ന്നത്‌ ന്യായീകരിക്കത്തക്കതാണെന്ന് നിങ്ങള്‍ ഇപ്പോഴും കരുതുന്നുണ്ടോ?
    2. കോര്‍ട്ടില്‍ സദ്ദാമിനെ സംസാരിക്കാന്‍ അനുവദിച്ചു എന്ന കാരണത്താലുള്‍പ്പടെ, 3 തവണ ജഡ്‌ജിമാരെ മാറ്റി നടത്തിയ സദ്ദാമിന്റെ വിചാരണ നീതിയുക്തമായിരുന്നു എന്ന് നിങ്ങള്‍ക്ക്‌ തോന്നുന്നുണ്ടോ?

    മുകളിലുള്ള രണ്ട്‌ ചോദ്യങ്ങള്‍ക്കും “ഇല്ല” എന്നാണ്‌ ഉത്തരമെങ്കില്‍ ഒരു ചോദ്യം കൂടി.

    അധിനിവേശം എന്ന് നിസ്സംശയം പറയാവുന്ന ഒരു ആക്രമണത്തിന്റെ പ്രതീകാത്‌മകമായ പരിസമാപ്‌തി കുറിക്കുന്ന സദ്ദാം വധ ദിവസം, 3 മണിക്കൂര്‍ ഹര്‍ത്താല്‍ ആചരിച്ചാല്‍, അതില്‍ ഇത്ര തെറ്റുണ്ടോ?
    ആദ്യത്തെ ചോദ്യത്തിന്‌ “ഉവ്വ്‌” എന്നാണ്‌ ഉത്തരമെങ്കില്‍ രണ്ടാമത്തെ ചോദ്യം പ്രസക്തമാവുന്നില്ല. പക്ഷേ, വേറൊരു ചോദ്യമുണ്ട്‌.

    മറ്റൊരു പട്ടാള ഭരണാധികാരിയും സ്വേച്ഛാധിപതിയുമായ ജന: പര്‍വേസ്‌ മുഷ്‌റഫ്‌ നയിക്കുന്ന പാകിസ്ഥാനെ ന്യൂക്ലിയര്‍ ബോംബ്‌ ഉണ്ടെന്ന കാരണത്താല്‍ ഇന്ത്യ അല്ലെങ്കില്‍ ചൈന ആക്രമിക്കുകയും, ബലൂചില്‍ ദിവസേനയെന്നോണം നൂറു കണക്കിനാളുകളെ കൊല ചെയ്യുന്നുവെന്ന കുറ്റം ചുമത്തി തൂക്കിക്കൊല്ലുകയും ചെയ്താല്‍ അമേരിക്കയുടെ പ്രതികരണം എന്തായിരിക്കുമെന്നാണ്‌ നിങ്ങള്‍ കരുതുന്നത്‌? അങ്ങനെ ഒരു സംഭവം ഇറാഖ്‌ അധിനിവേശം പോലെ ലൈറ്റ്‌ ആയി കാണാന്‍ കഴിയുന്നുണ്ടോ?

  28. Ambi says:

    കണ്ണൂസ് മാഷേ,താങ്കളുടെ മൂന്ന് ചോദ്യത്തിനും ഇല്ല എന്നുതന്നെ ഉത്തരം.(ഹര്‍ത്താലിന്റെ സാംഗത്യത്തെപ്പറ്റിയൊരു ചര്‍ച്ച വേറേ വേണ്ടി വരും എന്നതുകൊണ്ട് പ്രതിഷേധം എന്നോ എന്തെങ്കിലും പ്രായോഗികമായ സമരമെന്നോ തിരുത്തി വായിയ്ക്കുകയും വേണം.)അപ്പോഴും 1)സാമ്രാജിത്വത്തിനെതിരെയുള്ള ഒരു പ്രതീകമായി മാറിക്കഴിഞ്ഞിരുന്നു സദ്ദാം.2) കാസ്റ്റ്‌റോയും ഷവേസും കഴിഞ്ഞാല്‍ ഇന്നു ചൂണ്ടിക്കാണിക്കാന്‍ ഉണ്ടായിരുന്ന മറ്റൊരു പ്രതീകമായിരുന്നു സദ്ദാം.3) ഈ ഗുണ്ടായിസത്തിനെതിരെയായിരുന്നു പ്രതിഷേധവും. സദ്ദാമിന്റെ ചരിത്രത്തിലെ മുഷിഞ്ഞ അധ്യായങ്ങള്‍ അവഗണിക്കേണ്ടുന്നത് ഈ പശ്ചാത്തലത്തിലാണു്.ഈ മൂന്നു കാര്യങ്ങളും ശരിയാണെന്നു തോന്നുന്നില്ല.അതിന്റെ പിറകിലുള്ള രാഷ്ട്രീയവും.അതു തന്നെയാണ് മുന്‍പറഞ്ഞ കമന്റുകളില്‍ ഞാന്‍ പറഞ്ഞിട്ടുള്ളതും.

  29. parajithan says:

    അംബീ,സദ്ദാം വധവും അതുമായി ബന്ധപ്പെട്ട പ്രതിഷേധവും സംബന്ധിച്ച്‌ കേരളത്തിലുള്ള മിനിമം ഇരുപതു പേരോടെങ്കിലും അഭിപ്രായം ചോദിച്ചിരുന്നു. അവരില്‍ രണ്ടോ മൂന്നോ പേര്‍ മാത്രമാണ്‌ സി.പി.എം. അനുഭാവികള്‍. പക്ഷേ ഭൂരിപക്ഷം പേരും പ്രതിഷേധത്തെ അനുകൂലിച്ചു. സദ്ദാമിനെപ്പറ്റിയോ അയാളുടെ ക്രൂരതയെപ്പറ്റിയോ ഒന്നും അറിവില്ലാത്ത വിഡ്ഡികളായിരുന്നില്ല അവരിലാരും തന്നെ. എന്നിട്ടും എന്തുകൊണ്ട്‌ അവരുടെ അഭ്പ്രായം ഇങ്ങനെയായി? അതിന്റെ കാരണം കണ്ടില്ലെന്ന് നടിക്കാന്‍ പറ്റുമോ?സദ്ദാമിനെ ‘അമേരിക്കന്‍ അധിനിവേശത്തിന്റെ ഇര’ എന്ന പ്രതീകമായാണ്‌ പ്രതിഷേധിച്ചവര്‍ കണ്ടത്‌. അല്ലാതെ സംശുദ്ധനും നല്ലവരില്‍ നല്ലവനുമായ ഒരാളെ വക വരുത്തിയതിലുള്ള പ്രതിഷേധമായിരുന്നില്ല അത്‌. സദ്ദാമിന്റെ മരണം മാത്രമല്ല, ലക്ഷക്കണക്കിനാളുകള്‍ മരിക്കുകയും പലായനം ചെയ്യേണ്ടി വരികയും ചെയ്തതും ഈ അധിനിവേശത്തിന്റെ ഫലം തന്നെയല്ലെന്നുണ്ടോ? അത്തരമൊരു സംഗതിയ്ക്ക്‌ തീര്‍ച്ചയായും കൊക്ക കോള വിവാദത്തിനെക്കാള്‍ പ്രാധാന്യമുണ്ട്‌. പിന്നെയുള്ള ഒരേയൊരു ന്യായം ‘അതൊക്കെയങ്ങ്‌ ഇറാക്കിലല്ലേ? പിന്നെ നിനക്കെന്തരെടേയ്‌?’ എന്നു ചോദിക്കാമെന്നതാണ്‌. കൊല്ലത്തുകാരായ അംബിക്കും എനിക്കുമൊക്കെ ‘പ്ലാച്ചിമട എവിടാടെ?’ എന്നും ചോദിക്കാം. (അതേ സമയം പ്ലാച്ചിമടയെക്കുറിച്ച്‌ ശ്രദ്ധേയമായ ഒരു ഡോക്യുമെന്ററി ചെയ്തത്‌ കൊല്ലത്തുകാരായ ജേണലിസ്റ്റ്‌ ദമ്പതികളാണ്‌.)ബഹുരാഷ്ട്ര ഉല്‌പന്നങ്ങള്‍ക്കെതിരേ കേരളത്തിലെക്കാള്‍ ശക്തമായ പ്രതിഷേധം നടത്തിയിട്ടുള്ളവര്‍ പല മൂന്നാം ലോകരാജ്യങ്ങളിലുമുണ്ട്‌. Nike-യ്ക്കെതിരെ just don’t do it എന്നൊരു കാമ്പെയ്ന്‍ തന്നെ നടത്തിയതായി വായിച്ചിട്ടുണ്ട്‌. ആ ജനമൊക്കെ ഇറാക്ക്‌ പ്രശ്നം വന്നപ്പോള്‍ അതിനോട്‌ പ്രതികരിക്കുന്നത്‌ മാറ്റി വച്ചിട്ട്‌ ‘നമുക്ക്‌ ഉല്‌പന്നങ്ങളുടെ കാര്യം മാത്രം ആലോചിച്ചാല്‍ മതി’ എന്നു തീരുമാനിച്ചു കാണുമോ ആവോ!മറ്റൊന്നുള്ളത്‌, ഇറാക്ക്‌ അധിനിവേശത്തെയും സദ്ദാം വധത്തിന്റെ പിന്നിലെ രാഷ്ട്രീയത്തെയും അപലപിക്കുന്നവര്‍ ലോകവിപണിയിലെ ക്രയവിക്രയങ്ങളില്‍ ആധിപത്യം കൂട്ടാനുള്ള അമേരിക്കന്‍ ലോബിയുടെ കുടിലഭ്രമത്തോടും കൂടിയുള്ള എതിര്‍പ്പല്ലേ പ്രകടിപ്പിക്കുന്നത്‌?”ഓരോ മലയാളിക്കും ആരുടെയും പ്രേരണ കൂടാതെ സ്വയം നടപ്പിലാക്കാവുന്ന സമ്പൂര്‍ണ്ണ കോള നിരോധന”ത്തെപ്പറ്റി വായിച്ച്‌ ചിരിക്കണോ കരയണോ എന്നറിയാന്‍ വയ്യാത്ത അവസ്ഥയായി. പണ്ടൊരു സുഹൃത്ത്‌ പറഞ്ഞതാണ്‌: “ലോകത്ത്‌ ഇന്നുള്ള എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം ഞാന്‍ പറയാം, എല്ലാ മനുഷ്യരും നല്ലവരായാല്‍ മാത്രം മതി!”കോളയെയും വിപദ്‌സ്വഭാവമുള്ള ബഹുരാഷ്ട്ര ഉല്‌പന്നങ്ങളെയുമൊക്കെ ചെറുക്കുകയെന്നത്‌ നിരന്തരമായ ബോധവല്‌കരണവും ദീര്‍ഘകാലപ്രയത്നവുമൊക്കെ ആവശ്യമുള്ള സംഗതികളാണ്‌. വിശേഷിച്ചും ഉപഭോഗസംസ്കാരം കൊടികുത്തി വാഴുന്ന ഒരു സമൂഹത്തില്‍. സദ്ദാം വധവും ഇറാക്കിലെ അമേരിക്കന്‍ അധിനിവേശവുമൊക്കെ ‘പ്രതികരിക്കുക, ചരിത്രപ്രാധാന്യത്തോടെ മനസ്സില്‍ സൂക്ഷിക്കുക.’ എന്നതാണ്‌ ഒരു മലയാളിയോടാവശ്യപ്പെടുന്നത്‌. ആളുകള്‍ ചെയ്യുന്നതും ഏതാണ്ടതൊക്കെ തന്നെ.വക്കാരീ, “…സദ്ദാം വധത്തിനെതിരെ പ്രതിഷേധിച്ച് ജാഥ നടത്തുന്നതിനിടയില്‍ തൊണ്ട വരണ്ടപ്പോള്‍ അടുത്തുള്ള മാടക്കടയില്‍ നിന്നും കൊക്കക്കോള വാങ്ങിക്കുടിക്കുന്ന പ്രതികരണ ശേഷിയുള്ള മലയാളി…” ഇത്‌ പരിഹസിക്കലല്ല എന്നാണെങ്കില്‍ താങ്കള്‍ എഴുതിയത്‌ മലയാളമല്ലായിരിക്കണം. ഹര്‍ത്താലുകാര്‍ സിറ്റി ബാങ്കിനെ ആക്രമിച്ചതിനെ ഞാനും പരിഹസിച്ചിരുന്നു, ബൂലോക ക്ലബ്ബിലെ കമന്റില്‍. (സിറ്റി ബാങ്ക്‌ എനിക്കും കാശ്‌ കടം തന്നിട്ടുണ്ടേ! ഉപകാരസ്മരണ.) അത്‌ പരിഹാസമായിരുന്നില്ല എന്ന വ്യാജേന എഴുതുകയുമില്ല.അംബീ, ഒരു കാര്യം വിട്ടുപോയി. ക്ലബ്ബിലെ കമന്റുകളില്‍ നിന്നും ഇവിടുത്തെ പരാമര്‍ശങ്ങളില്‍ നിന്നും അംബിയുടെ നിലപാട്‌ മനസ്സിലാക്കാതെയിരുന്നില്ല. പക്ഷേ അംബി അത്‌ അവതരിപ്പിച്ച രീതിയ്ക്ക്‌ തീര്‍ച്ചയായും ഒരു ‘ബാലന്‍സ്‌’ ഇല്ല. വിശദമായി പറയണമെന്ന് തോന്നുന്നില്ല. ഒന്നു കൂടിയാലോചിച്ചാല്‍ അംബിയ്ക്ക്‌ സ്വയം മനസ്സിലാക്കാവുന്ന കാര്യമേയുള്ളൂ.

  30. പരാജിതാ, അധിനിവേശത്തിനെതിരെയുള്ള പ്രതികരണത്തിന്റെ നല്ലൊരു പ്രതീകമായി കൊക്കൊ കോളയെ കാണാം എന്ന് പറഞ്ഞത് പരിഹാസധ്വനിയിലല്ലാ. പക്ഷേ സദ്ദാമിനെ അധിനിവേശത്തിന്റെ പ്രതീകമായി കണ്ട് പ്രകടനം നറ്റത്തുന്നവര്‍ അധിനിവേശത്തിന്റെ നല്ലൊരു പ്റതീകമായ കൊക്ക കോളാ കുടിചുകൊണ്ദു തന്നെ അതിനെതിരെ പ്റതികരിക്കെന്ഡിവരുന്ന സ്ഥിതിവിശേഷത്തെ പരിഹസിക്കുകയും ചെയ്യുന്നു. (ഇങ്ങിനെയൊക്കെ പറയുമ്പോള്‍ കൊക്കൊ കോളാ കുടിച്ച ഏതെങ്കിലും വ്യക്തിയെ മുന്നില്‍ കണ്ടുകൊണ്ടല്ല എഴുതിയതെന്നും വ്യക്തമാക്കിക്കൊള്ളട്ടെ-എല്ലാം പ്റതീകങ്ങള്‍ മാത്രമ്)അങ്ങിനെ പറഞ്ഞതില്‍ വ്യക്തിപരമായി എന്തെങ്കിലും പരിഹാസ ധ്വനി തോന്നിയെങ്കില്‍ ആത്മാര്ത്ഥമായി മാപ്പ് ചോദിക്കുന്നു.

  31. നളന്‍ says:

    സമയക്കുറവു കാരണം മറുപടികള്‍ താമസിച്ചതില്‍ ഖേദിക്കുന്നു.

    തറവാടി,
    നന്ദി, യോജിക്കുന്നു, അതു തന്നെയാണു പറയാന്‍ ശ്രമിച്ചിട്ടുള്ളത്.

    വിഷ്ണു മാഷെ, നന്ദി..
    വിടു ചക്കെന്നു പറയുമ്പോള്‍ കൊക്കെന്നു കേള്‍ക്കുന്നവരോടു കാര്യം പറയാന്‍ നിന്നിട്ടു കാര്യമില്ല.

    അംബി, പെരിങ്ങോടന്‍, വക്കാരി,
    രാഷ്ട്രീയമെന്നും പ്രതിഷേധമെന്നും കേട്ടാല്‍ സി. പി. എമ്മും, ജനജീവിതം ദുസ്സഹമാക്കലുമാണെന്നൊക്കെയുള്ള അരാഷ്ട്രീയവാദങ്ങള്‍ പടച്ചുവിടുന്ന മാധ്യമസര്‍വ്വകലാശാലകളില്‍ നിന്നും ബിരുദവുമായി വരുന്നവരില്‍ നിന്നും ഇത്രയൊക്കേ പ്രതീക്ഷിക്കുന്നുള്ളൂ.

    ലോകത്തുള്ള പുസ്തകങ്ങള്‍ മുഴുവന്‍ വിഴുങ്ങിയാലും സാമൂഹ്യബോധമുണ്ടാവണമെന്നില്ല

    രാഷ്ട്രീയെമെന്താണെന്നു ചന്ദ്രക്കാരന്റെ പോസ്റ്റില്‍ ദേവന്റെ ഒരു കമന്റുണ്ട്, അവിടുന്നു തുടങ്ങാവുന്നതാണു്.

    മണി, പരാജിതാ,
    നന്ദി. ബ്ലോഗിലെ അരാഷ്ട്രീയത്തിന്റെ മുദ്രയുള്ള പ്രതികരണങ്ങളായിരുന്നു, സദ്ദാം വധത്തിനെതിരെയുള്ള പ്രതിഷേധപ്രകടനങ്ങളോടവലംബിച്ചുകണ്ടത്.
    ആ പ്രതികരണങ്ങളോടുള്ള ഒരു പ്രതികരണമായിരുന്നു ഈ പോസ്റ്റു.

    കണ്ണൂസെ,
    നന്ദി.. പ്രസക്തമായ ചോദ്യങ്ങള്‍, പക്ഷെ എന്തു ഫലം
    ഏതായാലും പോസ്റ്റെന്റേതല്ലെ മറുപടി പറയേണ്ടതെന്റേയും കടമ

    1)സാമ്രാജിത്വത്തിനെതിരെയുള്ള ഒരു പ്രതീകമായി മാറിക്കഴിഞ്ഞിരുന്നു സദ്ദാം.

    ഇതിനുള്ള ഉത്തരം പോസ്റ്റില്‍ തന്നെയുണ്ട്. ഒരു കാരണവുമില്ലാതെ(കണ്ണൂസിന്റെ ലിങ്കുകള്‍ കാണുക) തങ്ങളുടെ ചൊല്പടിക്കു നില്‍ക്കാത്ത ഒരു രാജ്യത്തെ ആക്രമിക്കുക എന്ന സാമ്രാജ്യത്വമുന്നേറ്റത്തെ ചെറുക്കുക(സ്വയരക്ഷയ്ക്കായാലും). ചുമ്മാ അങ്ങു കീഴടങ്ങിക്കോടുത്തില്ലല്ലോ. സദ്ദാമെങ്ങനെ പ്രതീകമായെന്നിതില്‍ കൂടുതല്‍ വ്യക്തമാക്കാനറിയില്ല. ഉപരോധമെന്ന ഉമ്മാക്കികാണുമ്പോള്‍ ഓടിപ്പോയി വാലും ചുരുട്ടി നില്‍ക്കുന്നതൊക്കെ കണ്‍കുളിര്‍ക്കുന്ന കാഴ്ചയായുള്ളവര്‍ക്ക് ഇപ്പറഞ്ഞത് ബാധകമല്ല.

    2) കാസ്റ്റ്‌റോയും ഷവേസും കഴിഞ്ഞാല്‍ ഇന്നു ചൂണ്ടിക്കാണിക്കാന്‍ ഉണ്ടായിരുന്ന മറ്റൊരു പ്രതീകമായിരുന്നു സദ്ദാം. .

    ആദ്യത്തെ ഉത്തരം തന്നെ.

    3) ഈ ഗുണ്ടായിസത്തിനെതിരെയായിരുന്നു പ്രതിഷേധവും. സദ്ദാമിന്റെ ചരിത്രത്തിലെ മുഷിഞ്ഞ അധ്യായങ്ങള്‍ അവഗണിക്കേണ്ടുന്നത് ഈ പശ്ചാത്തലത്തിലാണു് .

    പ്രതിഷേധങ്ങള്‍ ജനാധിപത്യത്തിലെ പ്രതീകങ്ങളാണു. സാമ്രാജ്യത്വ അഴിഞ്ഞാട്ടത്തിനെതിരെതന്നെയായിരുന്നു പ്രതിഷേധങ്ങള്‍. പിന്നെ അവഗണിക്കേണ്ടുന്നതിന്റെ കാര്യം തറവാടി മാഷു പറഞ്ഞതുകൂടി ചേര്‍ത്തു വായിച്ചാല്‍ മനസ്സിലാകാവുന്നതേയുള്ളൂ. കണ്‍ഫ്യൂഷനു വകുപ്പൊന്നുമില്ല.

  32. parajithan says:

    പ്രിയവക്കാരി,
    പ്രതിഷേധവും കൊക്ക കോളയുമായുള്ള ബന്ധമൊക്കെ കഴിഞ്ഞ കമന്റില്‍ പറഞ്ഞു കഴിഞ്ഞു.

    അതിരിക്കട്ടെ, പ്രതിഷേധിച്ചവരെല്ലാം കൊക്ക കോള മോന്തിക്കൊണ്ടാണ്‌ അത്‌ ചെയ്തതെന്ന ഉള്‍ക്കാഴ്‌ച എങ്ങനെ കിട്ടി?

    വെറും രണ്ടടി ദൂരത്തില്‍ കൈയും കെട്ടി നില്‌ക്കുന്ന സത്യത്തെപ്പോലും സംശയദൃഷ്ടിയോടെ മാത്രം കാണുന്ന താങ്കള്‍ക്ക്‌ ഇക്കാര്യത്തില്‍ യാതൊരു സംശയവുമില്ലാത്തത്‌ കണ്ടു സന്തോഷം തോന്നി.’വ്യക്തിപരം’ എന്ന് താങ്ങിയ താങ്ങ്‌ ഏറ്റില്ല മാഷെ. ഞാന്‍ കോള കുടിക്കുന്ന ആളല്ല. (വേറെ ഐറ്റംസിലാ എന്റെ പാനാന്വേഷണ പരീക്ഷണങ്ങള്‍ മുഴുവന്‍.:) )

  33. Ambi says:

    നളന്‍ മാഷേഇതു നന്നായി..അഭിപ്രായത്തോട് വിയോജിച്ചു നിന്നവരെ കൂട്ടിക്കെട്ടി കയറിന്ററ്റത്തൊരു മാലപ്പടക്കവും കത്തിച്ചു വിട്ടു അല്ലേ..:)“സി. പി. എമ്മും, ജനജീവിതം ദുസ്സഹമാക്കലുമാണെന്നൊക്കെയുള്ള അരാഷ്ട്രീയവാദങ്ങള്‍ പടച്ചുവിടുന്ന മാധ്യമസര്‍വ്വകലാശാലകളില്‍ നിന്നും ബിരുദവുമായി വരുന്നവരില്‍ നിന്നും ഇത്രയൊക്കേ പ്രതീക്ഷിക്കുന്നുള്ളൂ. ലോകത്തുള്ള പുസ്തകങ്ങള്‍ മുഴുവന്‍ വിഴുങ്ങിയാലും സാമൂഹ്യബോധമുണ്ടാവണമെന്നില്ല“അതും ഏറ്റു..സമയം… എനിയ്ക്കുമില്ലേ..പിന്നെ പുസ്തകം വിഴുങ്ങലും, സാമൂഹ്യബോധമില്ലായ്മയും, മാധ്യമസര്‍വകലാശാലയിലെ ബിരുദവുമെന്നൊക്കെയുള്ള കാടടച്ചു വെടിവയ്ക്കലുകള്‍ അങ്ങോട്ട് നടത്താവുന്നതേയുണ്ടായിരുന്നുള്ളൂ..അതിനല്ല ചര്‍ച്ച എന്നൊരു വിശ്വാസം ഉണ്ടായിരുന്നു…അപ്പ ശരി..

  34. പരാജിതാ, ബ്ളോഗില്‍ പോസ്റ്റും കമന്റും ഇടുന്നവരുടെ വ്യക്തിജീവിതത്തില്‍ മറ്റുള്ളവര്ക്ക് എല്ലായ്പ്പൊഴും താത്പര്യം തോന്നണമെന്നില്ലല്ലൊ. എന്റെ മുന്പിലത്തെ കമന്റില്‍ “വ്യക്തിപരമായി” എന്നു ഞാന്‍ ഉദ്ദേശിച്ചത് എന്റെ ഏതെങ്കിലും കമന്റ് പരാജിതന്റെ ഏതെങ്കിലും വാദതെ പരിഹസിച്ചെങ്കില്‍ എന്ന അര്ത്ഥത്തിലായിരുന്നു. സദ്ദാമിന്റെ വധത്തിനെതിരെ പ്റതിഷേഷിച്ചവര്‍ കോളാ കുടിക്കുന്ന സീന്‍ നേരിട്ടു കണ്ടതുകൊണ്ടല്ല അങ്ങിനെ പറഞ്ഞത്. അധിനിവേശത്തിനെതിരെ പ്റതികരിക്കാന്‍ വേറ നല്ല പ്രതീകങ്ങള്‍ ഉള്ളപ്പോള്‍ (എന്റെ തോന്നലില്) സദ്ദാമിനെ പ്റതീകമാക്കുന്ന സ്ഥിതിവിശേഷമായിരുന്നു പരാമര്ശിചത്. അധിനിവേശത്തിനെതിരെയുള്ള മലയാളികളുടെ പ്രതികരണത്തില്‍ കൊക്ക കോളാ (ഒരു പ്റധാന അമേരിക്കന്‍ ഉല്പന്നമ്) എങ്ങിനെ സദ്ദാമിനെക്കാളും താഴെയുള്ള ഒരു പ്റതീകമാകുമെന്ന് ആരും പറഞ്ഞു കണ്ടില്ല. qw_er_ty

  35. parajithan says:

    വക്കാരീ,താങ്കള്‍ ഉദ്ദേശിച്ചത്‌ ഒന്നും വായിച്ച എനിക്കു മനസ്സിലായത്‌ മറ്റൊന്നും. ഇത്‌ എന്റെ മാത്രം പ്രശ്നമാണെന്നു തോന്നുന്നുമില്ല.പിന്നെ, വ്യക്തിജീവിതവും വാദവുമൊക്കെ തമ്മില്‍ നല്ല ബന്ധമുണ്ട്‌. കുറഞ്ഞ പക്ഷം എന്നെ സംബന്ധിച്ചിടത്തോളമെങ്കിലും.അവസാനത്തെ കമന്റില്‍ താങ്കള്‍ ഉന്നയിച്ചിരിക്കുന്ന പ്രതീകങ്ങളുടെ പ്രശ്നമൊക്കെ മുമ്പെഴുതിയ ഒരു കമന്റില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്‌.qw_er_ty

  36. നളന്‍ says:

    സമയം തീരെയില്ല.
    വിന്‍സ്, കിരണ്‍സ്, പാമരന്‍, ഫൈസല്‍, കിരാതന്‍
    അഭിപ്രായങ്ങള്‍ക്കും ഇടപെടലുകള്‍ക്കും നന്ദി.

    അംബീ,
    കാടടച്ചു വെടിവെച്ചതൊന്നുമല്ല. ഈ പോസ്റ്റില്‍ തന്നെയുള്ള പ്രതികരണങ്ങള്‍ തന്നെ ചൂണ്ടിക്കാണിക്കാവുന്നതേയുള്ളൂ (വെറുതേ പറയുകയല്ല കേട്ടോ)പിന്നെ രാഷ്ടീയമെന്നുകേട്ടാല്‍ സി.പി.എമ്മ് എന്നും പ്രതിഷേധങ്ങളെന്നു കേട്ടാല്‍ ഉടന്‍ അതിന്റെ ചീഞ്ഞ വശങ്ങള്‍ മാത്രം കാണാന്‍ കഴിയുന്ന അഭിപ്രായങ്ങളിലെ അരാഷ്ട്രീയത ചൂണ്ടിക്കാണിച്ചെന്നേ ഉള്ളൂ. ഇതിന്റെ വേരുകള്‍ എന്റേയും താല്പര്യവിഷയം തന്നെ. സമയം കിട്ടുന്നതനുസരിച്ച് പോസ്റ്റായി തന്നെയിടാം. അഭിപ്രായങ്ങള്‍ ഇരുമ്പുലക്കയൊന്നുമല്ല.

  37. ഇവിടെ ‘അംബി’യടക്കം പലരുമടിച്ച ‘ഓഫു’കളില്‍ ഏതോ ഒന്ന്‌ ബാറില്‍ തട്ടി തിരിച്ചുവരുന്നതു കാണുകയും കാല്‍പ്പാങ്ങിനു കിട്ടുകയും ചെയ്തപ്പോള്‍ ഞാനും അറിയാതെ ഒരു ഓഫ്‌ അടിച്ചുപോകുന്നതാണ്. പറയാന്‍ പോകുന്നത്‌ അടിയന്തിരാവസ്ഥക്കാലത്തേക്കുറിച്ചാണ്. ‘ചുവപ്പു കാര്‍ഡുകള്‍’ പൊങ്ങിയേക്കുമെന്നു പ്രതീക്ഷിച്ചുകൊണ്ടു തന്നെ.അടിയന്തിരാവസ്ഥക്കാല‍ത്ത്‌ കേരളത്തില്‍ ജയില്‍‌വാസം അനുഭവിക്കേണ്ടി വന്ന ഏക പത്രാധിപര്‍, ആര്‍. എസ്‌.എസ്‌. അനുഭാവമുള്ള ‘ജന്മഭൂമി’യുടേതായിരുന്നു എന്ന്‌ കേട്ടിട്ടുണ്ട്‌. ‘മുന്‍ഷി’യിലെ മൊട്ട ചോദിക്കുന്നതു പോലെ, “ഒള്ളതു തന്നേയ്, അണ്ണാ?”അന്ന്‌ എന്റെ ഓട്ടം അംബി പറഞ്ഞതു പോലെ ഞരമ്പിലല്ല. വരമ്പില്‍ തന്നെ. പക്ഷേ ഇതൊന്നും ശ്രദ്ധിക്കാന്‍ മാത്രം വളര്‍ന്നിരുന്നില്ല പൊന്നെ. ഇതൊക്കെ പിന്നീട്‌ വായിച്ചതു മാത്രം. അതുകൊണ്ടാണു സംശയം.പിന്നെ, അടിയന്തിരാവസ്ഥക്കാല‍ത്തേപ്പറ്റി ‘മണി’യുടെ ഒരു കമന്റ്‌ ഇങ്ങനെയായിരുന്നു.“നക്സലുകളെപ്പറ്റി പറഞ്ഞതു ശരിതന്നെ യാണ്. പഴയ നക്സ്ലലേറ്റുകളെ പലരും ഇന്നും ബഹുമാനിക്കുന്നതും അതുകൊണ്ടു കൂടിയാണ്. പക്ഷേ ആര്‍. എസ്‌.എസിന്റെ വീരചരിതം എവിടുന്നു കിട്ടി?”എന്തു പറയാനാ മണീ, മര്യാദയ്ക്കു രണ്ടു നാട്ടുവര്‍ത്തമാനം പോലും പറയാന്‍ പറ്റാതിരുന്ന കാലം. അടിയന്തരാവസ്ഥാവിരുദ്ധമായ ഒന്നും അത്രകൂടി പറയാന്‍ പറ്റാത്ത കാലം. പ്രവര്‍ത്തിക്കുന്നത്‌ ആര്‍.എസ്‌.എസ്‌ കൂടിയായാല്‍ പിന്നെ പറയാനുണ്ടോ? വാര്‍ത്താതമസ്കരണം ഇന്നും ഇന്നലെയുമൊന്നും തുടങ്ങിയതല്ല. ഇന്നത്തെ പലരും ഒന്നും അറിയാതിരുന്നതില്‍ യാതൊരു അത്‌ഭുതവുമില്ല. നക്സലുകളുടെ കാര്യം താങ്കള്‍ക്കെവിടുന്നു കിട്ടിയോ അവിടെത്തന്നെ തപ്പി നോക്കുക. ഒന്നും കാണുന്നില്ലെങ്കില്‍, ഇക്കാര്യങ്ങളൊക്കെ നിഷ്പക്ഷമായി എഴുതാന്‍ മടിക്കാത്ത ആരുടെയെങ്കിലും രചനകള്‍ പരിശോധിക്കുക. ഒരു രക്ഷയുമില്ലെങ്കില്‍, പഴയകാല സംഘപ്രവര്‍ത്തകരോടോ പോലീസുകാരോടോ ചോദിച്ചു നോക്കുക. എന്നിട്ട്‌ ‘ലോകത്ത്‌ നമ്മളറിയാത്ത എന്തെല്ലാം കാര്യങ്ങള്‍ നടക്കുന്നു‘ എന്ന ആശ്ചര്യത്തോടെ ഒരു ചിരിയുമാവാം. ങ്യാ‍ഹഹഹ. (രണ്ടു മണിമാരോടും ആദരവും സ്നേഹവും മാത്രം)

  38. മണി says:

    അംബിക്ക്,എന്റെ ഉപമ മനസ്സിലായില്ല എങ്കില്‍ അതെപറ്റി ഇനി വിശദീ‍കരിച്ചിട്ട് കാര്യമില്ല. അടിയന്തിരാവസ്ഥയെ ക്കുറിച്ച് വായിച്ച് അറിഞ്ഞതാണെന്ന് പറഞ്ഞല്ലോ. അടിയന്തിരാവസ്ഥയെപ്പറ്റി എന്റെ ബ്ലോഗില്‍ ഞാനൊരു പോസ്റ്റ് ഇട്ടിട്ടുണ്ട്. സൌകര്യപ്പെടുമ്പോള്‍ അതൊന്നു വായിച്ചു നോക്കി അഭിപ്രായം ഏഴുതുക. താങ്കള്‍ക്കുള്ള കൂടുതല്‍ മറുപടി ഓ ടോ ആകുമെന്നതുകൊണ്ട് എഴുതുന്നില്ല. കാണാപ്പുറം,ആര്‍ എസ് എസ് അടിയന്തിരാവസ്ഥയെ എതിര്‍ത്തിട്ടില്ല എന്ന അര്‍ത്ഥത്തില്‍ എന്റെ പോസ്റ്റിനെ തെറ്റി ധരിച്ചു എന്നു തോന്നുന്നു. താങ്കള്‍ എനിക്കു തന്ന മറുപടിയില്‍ അവസാനത്തെ പാരഗ്രാഫില്‍ എഴുതിയപോലൊരു ഉത്തരം അംബിക്ക് കോടുക്കാന്‍ വേണ്ടിയായിരുന്നു അങ്ങനെ ഒരു ചോദ്യം അംബിയോട് ചോദിച്ചത്.

  39. മണീ,‘വീരചരിതം’ എന്ന താങ്കളുടെ പ്രയോഗത്തിലെ ആക്ഷേപധ്വനി അങ്ങനെയൊരു തെറ്റിദ്ധാരണയുണ്ടാക്കിയെന്നതു സത്യമാണ്. അത് ഇപ്പോള്‍ നീങ്ങി. നന്ദി.ആര്‍.എസ്‌.എസ്‌ അടിയന്തരാവസ്ഥയെ എതിര്‍ക്കുക മാത്രമല്ല അക്കാലയളവില്‍ മുഴുവന്‍ അതിനെതിരെ ശക്തമായി പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്‌ എന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്‌. എന്റെ അഭിപ്രായത്തില്‍, അതിന്റെ ജനനം തൊട്ട്‌ ഇന്നുവരെയുള്ള നാളുകളില്‍, സംഘം തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ നേരിട്ട്‌ ഇടപെട്ട്‌ സജീവമായി പ്രവര്‍ത്തിച്ച ഒരേയൊരു അവസരവും 1977-ലെ തെരഞ്ഞെടുപ്പായിരുന്നു.സംഘത്തില്‍ നിന്ന്‌ പ്രചോദനമുള്‍ക്കൊണ്ടിരുന്ന കക്ഷിയായ ജനസംഘം ജനതാപാര്‍ട്ടിയുടെ ഭാഗമായി 77-ലെ സര്‍ക്കാരില്‍ പങ്കാളിയായിരുന്നു. അദ്വാനിയും മറ്റും അന്നു മന്ത്രിയായിരുന്നു. പിന്നീട്‌ ‘ദ്വയാംഗത്വപ്രശ്ന‘വുമൊക്കെ ഉയര്‍ത്തികൊണ്ട്‌ ‘അവരൊക്കെ സംഘബന്ധം ഉപേക്ഷിക്കണം‘ എന്ന്‌ മറ്റുള്ളവര്‍ വാശിപിടിച്ചപ്പോഴാണ് ഭാരതീയ ജനതാ പാര്‍ട്ടി (ബി.ജെ.പി) രൂപം കൊണ്ടത്‌ (1980-ല്‍). qw_er_ty

  40. Roy Prabhakaran says:

    ശരിയാണ്, സദ്ദാം ക്രൂരനായ ഭരണാധികാരിയായിരുന്നു. ഏകാധിപതി ആയിരുന്നു. പക്ഷെ, അദ്ദേഹം തന്റെ രാജ്യത്തെ സ്നേഹിച്ചിരുന്നു. അമേരിക്കക്കാരുടെ നേതൃത്വത്തില്‍ പതിറ്റാണ്ടുകള്‍ നീണ്ടു നിന്ന ഉപരോധത്തിന് മുന്‍പ് അതിസമ്പന്നമായിരുന്നു ആ രാജ്യം. ഇന്ദിരാ ഗാന്ധിയുടെ അടുത്ത സുഹൃത്ത്‌ ആയിരുന്നു സദ്ദാം.
    ഇറാക്കിലെ ജനങ്ങള്‍ക്കിഷ്ടമല്ലത്ത ഒരു ഭരണാധികാരി ആയിരിക്കാം സദ്ധാം. പക്ഷെ പേരില്‍ സദാചാര പോലീസ് ചമഞ്ഞ അമേരിക്ക എന്ത് അതിക്രമാമാണ് അവിടെ അഴിച്ചു വിട്ടത്. ഇറാക്കിന്റെ എണ്ണയും, പിന്നെ എണ്ണ വിപണിയില്‍ അമേരിക്കന്‍ ഡോളര്‍ ഉപയോഗിക്കാത്തതും ഒക്കെ ഉള്ളിലോതുക്കി, പാവം ജനങ്ങളുടെ സംരക്ഷണത്തിനു വേണ്ടിയാണെന്ന് കാണിച്ചു യുദ്ധം നടത്തി. പിന്നെ അന്നത്തെ അമേരിക്കക്ക് അവരുടെ പട്ടാളക്കാരെ തീറ്റിപോറ്റാനും ഈ യുദ്ധം അനിവാര്യമായിരുന്നു.
    ‘മാനവസംസ്കാരത്തിന്റെ കളിത്തൊട്ടില്‍’ എന്നാണ് ഇറാക്ക് അറിയപ്പെടുന്നത്. യൂഫ്രട്ടീസ്, ടൈഗ്രിസ്‌ എന്നെ നദികള്‍ക്ക് ഇടയില്‍ രൂപം കൊണ്ട മേസപ്പോട്ടോമിയന്‍ സംസ്കാരമാണ് മനുഷ്യവികാസത്തിന്റെ ആദ്യ ചുവടുകള്‍ ആയ ഭാഷയും ചക്രവും നമുക്ക് നല്‍കിയത്. ‘നദികള്‍ക്കിടയിലുള്ള പ്രദേശം’ എന്നാണ് മെസപ്പോട്ടോമിയയുടെ അര്‍ഥം തന്നെ. തീര്‍ച്ചയായും ‘മാനവസംസ്കാരത്തിന്റെ അമ്മമരം’ തന്നെയാണ് ഇറാക്ക്. എന്നാല്‍ പരിഷ്കൃത സമൂഹം എന്നവകാശപ്പെടുന്നവര്‍ എന്താണ് ആ അമ്മയ്ക്ക് തിരിച്ചു നല്‍കിയത്?

  41. Roy Prabhakaran says:

    ഇറാഖില്‍ എണ്ണയ്ക്ക് വേണ്ടിയാണ് അല്ലാതെ അവിടം പരിപോഷിപ്പിക്കാനല്ല അമേരിക്കക്കാര്‍ പോയതെന്നത് എല്ലാവര്‍ക്കും അറിയാവുന്ന സത്യമാണ്. മാത്രമല്ല അവിടെയുണ്ടായിരുന്ന വിലമതിക്കാനാവാത്ത പുരാവസ്തുക്കളും അവര്‍ കൊള്ളയടിച്ചു.

Leave a reply to parajithan മറുപടി റദ്ദാക്കുക