സംഭാഷണങ്ങളിലെ സംഘര്‍ഷങ്ങള്‍

നമ്മുടെ മിക്ക പ്രവര്‍ത്തികളിലും അന്തര്‍ലീനമായ അതിജീവനത്തിന്റെ അംശം പലപ്പോഴും തെളിഞ്ഞുവരാറുണ്ട്. സംഭാഷണങ്ങളില്‍ പോലും ഇത്തരമൊരു സംഘര്‍ഷം കാണാന്‍ സാധിക്കും.

റോബിയുടെ ഈ ലേഖനം വായിച്ചപ്പോഴാണു ‘തിന് റെഡ് ലൈന് ‘ വീണ്ടും കാണാന് തോന്നിയതും കുറച്ചുകാര്യങ്ങള് പറയാന് തോന്നിയതും.
ഒരു യുദ്ധവിരുദ്ധ സിനിയായിട്ടായിരിക്കും തിന് റെഡ് ലൈനറിയപ്പെടുക. മനുഷ്യന്റെ ബോധമണ്ഡലത്തില് കുടിയിരിക്കുന്ന സംസ്കാരവും അബോധമണ്ഡലത്തിലെ മൃഗത്തേയും പുറത്തുകൊണ്ടുവരുവാന് ഒരുപക്ഷെ യുദ്ധത്തിന്റെ പശ്ചാത്തലം പോലെ വേറെയൊന്നുണ്ടാവില്ല. പല യുദ്ധവിരുദ്ധസിനിമകളേയും പോലെ അറപ്പുളവാക്കുന്ന ദൃശ്യങ്ങള് കൊണ്ടല്ല മാലിക് പക്ഷെ നമ്മെ യുദ്ധവിരുദ്ധരാക്കുന്നത്, മറിച്ച് പച്ചയായ മനുഷ്യന്റെ ബലഹീനതകളിലൂടെയും, അബോധമനസ്സില് കുടിയിരിക്കുന്ന മൃഗീയഭാവവും ഓര്മ്മപ്പെടുത്തിക്കൊണ്ടാണു്. മരണത്തെ മുഖാമുഖം കാണുമ്പോള്, അല്ല മരണത്തിലേക്കറിഞ്ഞുകൊണ്ടോടേണ്ടി വരുന്ന പച്ചയായ മനുഷ്യന്, പട്ടാളക്കാരനായാലും അവനും മനുഷ്യന് തന്നെ. ഭീതിക്കുമുന്നില് ഉരുകിയില്ലാതാകുന്ന അഭിമാനവും, മരണത്തെപ്പോലും വെല്ലുവിളിച്ചു മുന്നേറുന്ന അപാര ധീരതയും (?) , യുദ്ധം പുറത്തുകൊണ്ടുവരുന്ന മനുഷ്യനിലെ മൃഗത്തേയും, നിലനില്പ്പിന്റെ അര്ത്ഥമില്ലായ്മയും, പ്രകൃതിയിലും മരണത്തില്‍ തന്നെയും അര്‍ഥം കണ്ടെത്തുന്ന മനുഷ്യനും ഒക്കെ.

സിനിമയുടെ തുടക്കം തന്നെ പ്രകൃതിയില്ത്തന്നെ അന്തര്‍ലീനമായയൊരു സംഘര്ഷം അടങ്ങിയിരിക്കുന്നുവെന്നു പറഞ്ഞുകൊണ്ടാണു്.

കരയോടു മല്ലിടുന്ന കടല്.

ഭൌതികവാദിയായ വെല്‍‌ഷ്(ഷോണ്‍ പെന്‍) പിന്നീടു സ്വന്തം ജീവന്‍ പണയപ്പെടുത്തിക്കോണ്ട് മുറിവേറ്റുവീണുകിടക്കുന്ന തന്റെ സഖാവിനെ വീണ്ടെടുത്ത ശേഷം അഭിനന്ദനങ്ങള്‍ക്കുനേരെ പൊട്ടിത്തെറിക്കുന്നതും ഒടുവില് പിറുപിറുക്കുന്നത് ‘Its all about property”.

ഭൌതികവാദിയായ വെല്‍‌ഷും ആത്മീയവാദിയായ വിറ്റും(Jim Caviezel) തമ്മിലുള്ള സംഭാഷണങ്ങള്‍ ശ്രദ്ധേയമാണു്. ഒരു AWOL (Absent without leave) ആയി കഴിയുന്ന വിറ്റിനെ പിടികൂടി ക്യാമ്പിലേക്കു തിരികെ കൊണ്ടുവരുന്നവേളയില്‍ വെല്‍‌ഷ് അയാളുടെ ഒളിച്ചോട്ടത്തെ (ആത്മീയതയേയും) ശരിക്കും പരിഹസിക്കുന്നുണ്ട്.

“look at you….How many times you’v been AWOL.. You’v been in the army for six years now. Ain’t it about time you smartened up..”

വിറ്റ് : “We cant all be smart”

വെല്‍‌ഷ്: “No we cant. It’s a shame. Look at you”

ഈ പരിഹാസത്തിലൂടെ പുറത്തുവരുന്ന മറ്റോരു വസ്തുതകൂടിയുണ്ട്. താത്വിക തലങ്ങള്‍ക്കുമപ്പുറം വെല്‍‌ഷ് സ്ഥാപിക്കാന് ശ്രമിക്കുന്നതയാളുടെ കേമത്തം തന്നെയാണു. നിത്യജീവിതത്തിലെ സംഭാഷണങ്ങളിലും നാമറിയാതെ അബോധമായി പുറത്തുവരുന്നതുമിതുതന്നെയല്ലേ. ഒരാളെ പരിചയപ്പെടുന്നവേളകളിലെ ചോദ്യങ്ങള്. ജാതി , തൊഴില്‍, പദവി തുടങ്ങിയവയെ അറിയാനുള്ള ത്വര. കിട്ടിയ അറിവ് പിന്നീടുള്ള സംഭാഷണത്തിലും പെരുമാറ്റത്തിലും ചെലുത്തുന്ന സ്വാധീനം. സംഭാഷണങ്ങളിലന്തര്‍ലീനമായ സംഘര്‍ഷവും അതിന്റെ പരിണാമവും പിന്നീടുള്ള സംവേദനങ്ങള്‍ക്കടിത്തറയൊരുക്കുന്നു.

വിറ്റിനെ സുഹൃത്തെന്ന ഓദാര്യം കണക്കിലെടുത്ത് കോര്ട്ട് മാര്‍ഷലൊഴിവാക്കി പരിക്കേറ്റവരെ സംരക്ഷിക്കുന്ന ചുമതലയേല്പ്പിച്ചുകോണ്ടുള്ള വെല്‍‌ഷിന്റെ പരിഹാസത്തിനു വിറ്റിന്റെ മറുപടിയും അതേ ഭാവത്തോടുകൂടിത്തന്നെ.

“I can take anything you dish out, I am twice the man you are”. പരോക്ഷമായിത്തന്നെ വിറ്റ് താനാണു കേമനെന്നു പറയുന്നുണ്ടിവിടെ.

ഇതിനു വെല്‍ഷിന്റെ പുച്ഛിച്ചുകൊണ്ടുള്ള പ്രതികരണം ശ്രദ്ധേയമാണു.
“In this world a man himself is nothing, and there is no world but this one”.
തന്റെ സാങ്കല്പ്പിക ലോകം യാഥാര്‍ഥ്യമാകേണ്ടതേതാത്മീയവാദിയുടേയും അവകാശമാണു്. ഇവിടെ ആ ലോകത്തെപ്പറ്റിയുള്ള വെല്‍ഷിന്റെ അജ്ഞതയ്ക്കുമേലാണു വിറ്റിന്റെ വിജയം

“You are wrong there Top, I have seen another world. Sometimes I think it was just my imagination.”

ഇതിനു വെല്‍ഷിന്റെ മറുപടി ആ ലോകത്തെത്തന്നെ നിരാകരിച്ചുകൊണ്ടാണു.
“then you are seeing things that I never will”. പഴുതുകളില്ലാതെ വിറ്റിനുമേലുള്ള തന്റെ മികവിനെ സ്ഥാപിച്ചെടുക്കുന്നു.

——————-
-പിന്മൊഴി-
——————

പേരെന്താ ?

മുഴുവന്‍ പേരോ‍ ?

——————-

ജോലി?

മാനേജരാണോ?

Advertisements

ആമുഖം nalanz
ആം ആദ്മി അല്ല

9 Responses to സംഭാഷണങ്ങളിലെ സംഘര്‍ഷങ്ങള്‍

 1. നളന്‍::nalan says:

  (ശമ്പളത്തിന്റെ കാര്യം എപ്പോഴും നേരിട്ട് ചോദിക്കാറില്ല. പകരം സ്വന്തം ശമ്പളത്തെപ്പറ്റി ഇന്‍‌ഡയറക്റ്റായിട്ട്റ്റൊരു സൂചന ഇട്ടു കൊടുക്കും,അല്ലെങ്കില്‍ സംഭാഷണമെങ്ങനെയങ്കിലും വളച്ചുതിരിച്ചു ഈ വിഷയത്തിലോട്ടടുപ്പിക്കും)

 2. ഇഞ്ചിപ്പെണ്ണ്::Inji Pennu says:

  മറുമൊഴി:ഇഞ്ചിഇഞ്ചിപ്പെണ്ണ്അടുക്കളഅടുക്കളയില്‍ സെക്രട്ടറിയാണ്വളരെ നല്ല ലേഖനം. വളരെ നല്ല ചിന്തകള്‍.ഞാനെപ്പോഴും അതാലോചിച്ചിട്ടുണ്ട്,പ്രത്യേകിച്ച് നമ്മളോടൊപ്പമുള്ളവരെ കാണുമ്പൊള്‍.ഒരു സായിപ്പിനെ കാണുമ്പൊള്‍ നമ്മള്‍ ഇതൊന്നും ചോദിച്ചെന്നു വരില്ല. അവിടെ ഗോമ്പറ്റീഷന്‍ വേണ്ടല്ലൊ:)ഇവിടുന്ന അവധിക്ക് നാട്ടില്‍ പോവുമ്പോള്‍ എപ്പോഴും കേള്‍ക്കാറുള്ളതാണ് ഇത് പ്രത്യേകിച്ച് വലിയ പെട്ടികള്‍ കാണുമ്പോള്‍. അവരുടെ ചോദ്യം ഗള്‍ഫിലാണൊ എന്നല്ല, മറിച്ച ഗള്‍ഫില്‍ എവിടെ എന്നാണ്. ഞങ്ങള്‍ ഉത്തരം പറയും, ഏയ്, ഞങ്ങള്‍ മുമ്പായിലാണ്. ഗള്‍ഫിലൊന്നുമല്ലായെന്ന്. അവര്‍ക്കതൊരു സമാധാനവും. അങ്ങിനെ ഒരിക്കല്‍ ഒരാള്‍, ഗള്‍ഫിലേക്കുള്ള വിസാ വരെ അറേഞ്ച് ചെയ്യാമെന്ന് പറഞ്ഞുതന്നു…നാട്ടില്‍ കിടന്ന് കഷ്ടപ്പെടരുതെന്നു ഉപദേശവും :)പക്ഷെ, ഇതിന്റെ നേരെ വിപരീതമായിട്ട് നമ്മളെപ്പോലൊരാളെ കാണുമ്പോള്‍, അയാള്‍ അമേരിക്കയിലാണെന്ന് പറയുമ്പോള്‍ അതേ പോലെ തന്നെ നമ്മളും ചോദിച്ച് പോവും, ജോലി?

 3. Reshma says:

  സിനിമ കണ്ടിട്ടില്ല. എനിക്ക് പേടിയെന്നെ തന്നെയാ, സുഹൃത്തുക്കളുടെ വീടുകളില്‍ എനിക്ക് അഭംഗിയായി തോന്നുന്ന അലങ്കാരങ്ങള്‍, കൂട്ടുകാരിയുടെ ചിന്തയില്‍ എനിക്ക് കാണാവുന്ന പൊള്ളത്തരം,സൂപ്പര്‍മാര്‍കറ്റ് ചെക്കൌട്ടില്‍ മുന്നിലുള്ള കാര്‍ട്ടിലേക്കുള്ള എത്തിനോട്ടവും-സ്വയം ഭലേ രേഷ് എന്ന് അഭിനന്ദിക്കുന്ന ശീലം മാറ്റാന്‍…ബോധമനസ്സിന് തടുക്കാനാവുന്നതിനും മുന്‍പേ മത്സരചിന്ത മനസ്സിലേക്ക് പൊങ്ങിവരാറുണ്ടെന്ന് തോന്നാറുണ്ട്.qw_er_ty

 4. നളന്‍::nalan says:

  ഇഞ്ചീ, അടുപ്പമുള്ളവരുടെ നിഷ്കളങ്കമായ കുശലാന്വേഷണങ്ങളും പൊങ്ങച്ച സദസ്സുകളിലെ പരിചയപ്പെടലും തമ്മില്‍ നല്ല വ്യത്യാസമുണ്ടെന്നു തോന്നുന്നു.പലതിനേയും വേര്‍തിരിക്കുന്നത് ഒരു നേര്‍ത്ത രെഖയാണു (തിന്‍ റെഡ് ലൈന്‍), വരയെവിടെ വരയ്ക്കണമെന്നത് വളരെ ബുദ്ധിമുട്ടുള്ളതാണു താനും.രേഷ് , തോറ്റു കൊടുക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണു്. ചിലയവസരങ്ങളില്‍ തോല്‌വിക്കാണു കൂടുതല്‍ സുഖം. പക്ഷെ നിലനില്പിനാണു പ്രധാന്യം. വീണ്ടു വരയെവിടെ വരയ്ക്കണമെന്നതാണു വിഷമം പിടിച്ച കാര്യം

 5. സു | Su says:

  മറ്റുള്ളവരെക്കുറിച്ച് അറിയുന്നത് തെറ്റല്ല. പക്ഷെ അവരുടെ സ്വകാര്യതകളിലേക്ക് കടന്നാക്രമണം നടത്തുമ്പോള്‍ ഉള്‍‌വലിയുന്ന സ്വഭാവം എല്ലാവര്‍ക്കും ഉണ്ടാകാം. ഞാന്‍ എന്റെ ജിജ്ഞാസ ഒളിപ്പിച്ച് വെക്കാറില്ല പലപ്പോഴും. ചിലര്‍ തെറ്റിദ്ധരിക്കാറുണ്ടാവും. മറ്റുള്ളവരുടെ കണ്ണില്‍ സോപ്പ് പതപ്പിച്ചിട്ട് കാഴ്ച മറച്ച് തേന്‍ കിനിയുന്ന കത്തി വായിലേക്കിട്ടു കൊടുക്കുന്നത് എങ്ങനെയാണെന്ന് പഠിക്കേണ്ടിയിരുന്നു എന്ന് തോന്നാറുണ്ട്. ഈ ബൂലോഗത്ത് വന്നതിനുശേഷം.നന്നായി എഴുതി. സിനിമ കണ്ടില്ല. അപ്പോ നളന് ജോലി എന്താണെന്നാ പറഞ്ഞത്? 😉

 6. നളന്‍::nalan says:

  സൂ, തെറ്റിദ്ധരിപ്പിച്ചത് എന്റെ കുഴപ്പം തന്നെ. വ്യക്തമായെഴുതാത്തതിന്റെ പ്രശ്നമാണെന്നു തൊന്നുന്നു.പേരറിയാനുള്ള ജിജ്ഞാസയും പേരിനോടു ചേര്‍ന്ന ജാതിപ്പേരറിയാനുള്ള ജിജ്ഞാസയും ഒന്നല്ല. വ്യക്തിപരമായ കാര്യങ്ങള്‍ക്കപ്പുറം സമൂഹത്തില്‍ നിലനില്‍ക്കുന്ന ചില സ്റ്റാറ്റസ് സങ്കല്പങ്ങളുമായുള്ള തുലനം നടത്തുന്ന ജിജ്ഞാസകളെയാണുദ്ദേശിച്ചത്.ബ്ലാക്ക് ആന്റ് വൈറ്റ് പോലെ പറയാന്‍ പറ്റുന്ന ഒന്നല്ല. അതിരിന്റെ ആ നേര്‍ രേഖ എവിടെ വരയ്ക്കണമെന്നു പറയാന്‍ ബുദ്ധിമുട്ടാണു്.പലപ്പോഴും ചോദ്യങ്ങളെക്കാള്‍ സ്വയം വെളിപ്പെടുത്തലുകളാണു കൂടുതല്‍ കണ്ടിട്ടുള്ളത്.അടുത്ത കാലത്ത് ഒരു സുഹൃത്ത് തന്റെ ഉയര്‍ന്ന ശമ്പളത്തെപ്പറ്റി ചോദ്യങ്ങളില്ലാതെ തന്നെ സംഭാഷണം (സംഭാഷണമെന്നു പറയാന്‍ പറ്റില്ല പ്രഭാഷണമായിരുന്നു) അങ്ങോട്ടു തിരിച്ചുവിട്ട് എന്നെ ബോധിപ്പിക്കുകയുണ്ടായി.അതുപോലെ ചില ഭക്ഷണങ്ങള്‍ കഴിക്കില്ലെന്ന് അനവസരങ്ങളിലെ വെളിപ്പെടുത്തലുകളിലും കണ്ടിട്ടുണ്ട്.

 7. നളന്‍,അഭിനന്ദനങ്ങള്‍,സൂക്ഷ്മമായ ഇത്തരം നിരീക്ഷണങ്ങളാണ് ബ്ലൊഗില്‍ പലപ്പോഴും എനിക്ക് കിട്ടാതെ പോവാറ്, സിനിമയിലെ സംഭാഷണങ്ങളുടെ വരികളും നന്നായി, ഇനിയും പ്രതീക്ഷിക്കുന്നു, ഇത്തരം എഴുത്തുകള്‍.

 8. മാഷെ, ഈ വായന കൊള്ളാമല്ലോ..!!!സിനിമ കുറെ തവണ കണ്ടിട്ടും ഇത് തിരിച്ചറിഞ്ഞില്ല. മാലിക്കിന്റെ ചിന്ത പോയ വഴികളേ…എത്ര സാധാരണമായ ഒരു രംഗത്തിലൂടെയാണ്‌ നമ്മിലൊക്കെയുള്ള ചില ദൌര്‍ബ്ബല്യങ്ങളെ പുറത്ത് കൊണ്ടുവരുന്നത്‌…

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: