ഐന്‍സ്റ്റീന്‍ ഞെട്ടിയത്..

ഉമേഷ്ജിയുടെ ബ്ലോഗിലെ ജ്യോതിഷ ചര്‍ച്ച വായിച്ചപ്പോള്‍ കുറച്ചുകാര്യങ്ങള്‍ പറയാനുണ്ടെന്നു തോന്നി..

ജ്യോതിഷവും അതിന്റെ തലതൊട്ടപ്പനായ വിധിയും മുന്നോട്ടു വയ്ക്കുന്ന വിധേയത്വത്തിന്റെ തത്വശാസ്ത്രം ഇന്നും നിലനിര്‍ത്തിപ്പോരേണ്ടതും ജാതിവ്യവസ്ഥ ന്യായീകരിക്കാനുള്ള ശ്രമങ്ങളും ചേര്‍ത്തു വായിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
മഹത്തായ ഭാരതീയ സംസ്കാരം എന്നു തിരുത്തി മഹത്തായ ഭാരതീയ സംസ്കാരമില്ലായ്മ എന്നു തിരുത്തിപ്പറയേണ്ടി വരുന്നു!.

ഇവിടെ തോല്‍ക്കുന്ന മനുഷ്യത്വത്തിന്റെ മറ്റൊരു മുഖമാണു കാണിക്കാനുദ്ദേശിച്ചിട്ടുള്ളത്..
കഥ പോലെഴുതുന്നതാണുചിതമെന്നു തോന്നി. കഥയല്ലെന്നുള്ള മുന്‍‌കൂര്‍ ജാമ്യത്തില്‍ നിന്നും സംഭരിച്ച ധൈര്യം!!

ഐന്‍സ്റ്റീന്‍ ഞെട്ടിയത്..

സ്വര്‍ഗ്ഗത്തെപ്പറ്റിയുള്ള തന്റെ മുന്‍‌ധാരണകളൊക്കെ അബദ്ധങ്ങളായിരുന്നുവെന്നു തിരിച്ചറിഞ്ഞപ്പോഴൊന്നും ഞെട്ടാതിരുന്ന ഐന്‍സ്റ്റീന്‍ പക്ഷെ ആദ്യമായി ഞെട്ടിയത് സാക്ഷാല്‍ ദൈവത്തിന്റെ തിരുരൂപം കണ്ടപ്പോഴാണു്. കൈയ്യും, കാലും , തലയും, ഉടലും ഒന്നുചേര്‍ന്ന് ഊതിവീര്‍പ്പിച്ച ബലൂണ്‍ പോലൊരു രൂപം.
‘ഓ മൈ ഗോഡ് ‘ വാക്കുകള്‍ അറിയാതെ പുറത്തുവന്നു.

ഐന്‍സ്റ്റീന്‍ രണ്ടാമത് ഞെട്ടിയത് ചിന്തായന്ത്രത്തെ പരിചയപ്പെട്ടപ്പോഴാണു്.
ഇതിലൂടെയാണു് മനുഷ്യമസ്തിഷ്കത്തിലേക്ക് ചിന്തകള്‍ കടത്തിവിടുന്നത് ‘ ദൈവം വിശദീകരിച്ചു.
ചിന്തായന്ത്രം? യൂ മീന്‍… ചോദിക്കാനൊരുങ്ങിയപ്പോഴേയ്ക്കും ഐന്‍സ്റ്റീന്റെ ശ്രദ്ധ വിധിയുടെ അലമാരയിലേക്കു ദൈവം തിരിച്ചുവിട്ടു.
ചിട്ടയായ് അടുക്കി വയ്ക്കപ്പെട്ട മൂന്നോ നാലോ ചെറിയ പുസ്തകങ്ങള്‍ അടങ്ങിയ ഒരു കൊച്ചലമാര.
ഭാവിയുടെ സ്ക്രിപ്റ്റ് മുഴുവന്‍ ആ കൊച്ചു അലമാരയിലെ വിരലിലെണ്ണാവുന്ന കൊച്ചുപുസ്തകങ്ങളില്‍? കൌതുകം കൂറി വന്നതൊരു ഞെട്ടലായി മാറുന്നതദ്ദേഹം തിരിച്ചറിഞ്ഞു.

റിലറ്റിവിറ്റി തിയറിയുള്‍പ്പടെ താന്‍ ചിന്തിച്ചുകൂട്ടിയെന്നു കരുതിയതൊക്കെ ഈ പുസ്തകങ്ങളില്‍ നിന്നും ചിന്തായന്ത്രത്തിലൂടെ തന്റെ മസ്തിഷ്കത്തിലേക്കു കടത്തിവിടപ്പെട്ടതാണെന്ന തിരിച്ചറിവ് അദ്ദേഹത്തെ വീണ്ടും വീണ്ടും ഞെട്ടിച്ചു.

താന്‍ സ്വന്തമായിട്ടൊന്നും ചിന്തിച്ചിട്ടില്ലെ?,

സ്വാതന്ത്ര്യം ?, ഇച്ഛാശക്തി? സര്‍ഗ്ഗശക്തി? എല്ലാം തോന്നല്‍ മാത്രമായിരുന്നോ? വെറും കബളിപ്പിക്കല്‍.

നേരത്തേ തീരുമാനിക്കപ്പെട്ട സാഹിത്യസൃഷ്ടി, നേരത്തേ തീരുമാനിക്കപ്പെട്ട വായന, ആസ്വാദനം, വിമര്‍ശനം അങ്ങനെയെല്ലാം നേരത്തേകൂട്ടി നിശ്ചയിക്കപ്പെട്ടിരിക്കുന്നു.

ബട്ട് വൈ?
ബലൂണ്‍ പോലത്തെ രൂപത്തിനൊരു കുലുക്കം. ദൈവം മന്ദഹസിച്ചുവൊ? അതോ ചിരിച്ചതാണൊ ?
സ്ക്രിപ്റ്റില്‍ നിന്നുള്ള നേരിയ വ്യതിചലനം പോലും മറ്റൊരു ഭാവിയിലായിരിക്കും എത്തിക്കുക, മറ്റൊരു വിധിയില്‍. അങ്ങനെവന്നാല്‍ സ്ക്രിപ്റ്റ് തകരാറിലാകും വിധി നടപ്പിലാക്കാന്‍ ഇതേ വഴിയുള്ളൂ.
ദൈവത്തിന്റെ എക്സ്‌പ്ലനേഷന്‍ അയാളെ തളര്‍ത്തി.
ദാറ്റ്സാള്‍ ഫോര്‍ നൌ. വി വില്‍ മീറ്റ് എഗൈന്‍. ദൈവം ഐന്‍സ്റ്റീനെ പിരിച്ചുവിട്ടു.

ഹൌ ഡിഡ് ഇറ്റ് ഗോ മിസ്റ്റര്‍ ഐന്‍സ്റ്റീന്‍?
ഒരുവിധപ്പെട്ട ഞെട്ടലെല്ലാം കഴിഞ്ഞുവെന്നു തീരുമാനിച്ച് തിരിഞ്ഞുനോക്കിയപ്പോള്‍ കണ്ടത് ഒരാപ്പിളും ചവച്ചു നില്‍ക്കുന്ന തന്നെപ്പോലത്തെയൊരു രൂപത്തെയാണു. എങ്ങോ കണ്ടുമറന്ന പരിചയമുള്ള മുഖഛായ.
ന്യൂട്ടണ്‍ !!! ഐസക് ന്യൂട്ടണ്‍!!‍. ഗുരുത്വാകര്‍ഷണ സിദ്ധാന്തത്തിന്റെ പിതാവ് ! ഐന്‍സ്റ്റീന്‍ ആശ്ചര്യം പൂണ്ടു.
ഗുരുത്വാകര്‍ഷണം..? ചവയ്ക്കല്‍ നിര്‍ത്താതെ ന്യൂട്ടണ്‍ പൊട്ടിച്ചിരിച്ചു. ദേര്‍ ഈസ് നത്തിംഗ് കാള്‍ഡ് ഗ്രാവിറ്റി മൈ ഫ്രണ്ട്!!.
ഐന്‍സ്റ്റീന്‍ വീണ്ടും ആശയക്കുഴപ്പത്തിലായി. ആപ്പിള്‍ തലയില്‍ വീണ കഥ വെറും കെട്ടുകഥയായിരുന്നോ?
നോ , …അത് …കെട്ടുകഥയൊന്നുമല്ലന്നേ. ….പക്ഷെ ….ഗുരുത്വാകര്‍ഷണം ……കൊണ്ടല്ലെന്നുമാത്രം, …..എന്റെ…… തലയില്‍ വീഴാനായിരുന്നു………….. ആപ്പിളിന്റെ വിധി. …..ഗുരുത്വാകര്‍ഷണം…. മൂലമെന്നു ………ചിന്തിക്കാനെന്റേയും. …………………..ആസ് സിം‌പിള്‍ ആസ് ദാറ്റ്.
പറഞ്ഞുനിര്‍ത്തിയപ്പോഴേക്കും ചവയ്ക്കലിന്റെ വേഗത അസാമാന്യമായി കൂടിയിരുന്നു.

_________________________________________________________________
കഥ പോലെഴുതുന്നതാണുചിതമെന്നു തോന്നി, എന്നാലും ചോദ്യങ്ങള്‍ ബാക്കി.

Advertisements

ആമുഖം nalanz
ആം ആദ്മി അല്ല

16 Responses to ഐന്‍സ്റ്റീന്‍ ഞെട്ടിയത്..

 1. Umesh says:

  കഥ തരക്കേടില്ല. എന്താണുദ്ദേശിച്ചതെന്നു മാത്രം മനസ്സിലായില്ല.

 2. പെരിങ്ങോടന്‍ says:

  സര്‍വ്വം മായ എന്നു പറഞ്ഞ ഭാരതത്തെ തള്ളിപ്പറഞ്ഞുകൊണ്ടുതന്നെ എഴുതിയതോ ഇതും?

 3. ഉമേഷ് ജി പറഞ്ഞത് പോലെ മുഴുവനും മനസ്സിലാവുന്നില്ലല്ലോ.സര്‍ഗശക്തി, ഭാവന തുടങ്ങിയവയും വിധിയും തമ്മില്‍ കണക്റ്റ് ചെയ്തത് മനസ്സിലായി. പക്ഷെ ജ്യോതിഷവും ജാതി വ്യവസ്ത്ഥയും? ങേ ഹേ

 4. നളന്‍::nalan says:

  പെരിങ്സേ,
  സര്‍വ്വതും മായയെന്നു പറയുന്നത് സ്റ്റാറ്റസ് ഖോ നിലനിര്‍ത്താന്‍ അല്ലെങ്കില്‍ കീഴാളനെ തളച്ചിടാനുള്ള തന്ത്രമായിട്ടേ കാണാന്‍ കഴിയുന്നുള്ള്.
  വിധേയത്വം അടിച്ചേല്‍പ്പിക്കുന്നത് തന്നെ.

  ഉമേഷ്ജി, ദില്‍ബാസുരന്‍,
  ഇതു തന്നെയാണ് വിധിയും അതിന്റെ സബ്‌സെറ്റായ ജ്യോതിഷവും മുന്നോട്ടു വയ്ക്കുന്നതും. ജാതി വ്യവസ്ഥയും ചെയ്യുന്നതുതന്നെയല്ലേ
  രണ്ടിടത്തും തോല്‍ക്കുന്നത് മനുഷ്യനും..

 5. ഞെട്ടിയത് ഐന്‍സ്റ്റീനോ അതോ ‘ഞാനോ’…

 6. പക്ഷെ ….ഗുരുത്വാകര്‍ഷണം ……കൊണ്ടല്ലെന്നുമാത്രം, …..എന്റെ…… തലയില്‍ വീഴാനായിരുന്നു………….. ആപ്പിളിന്റെ വിധി. …..ഗുരുത്വാകര്‍ഷണം…. മൂലമെന്നു ………ചിന്തിക്കാനെന്റേയും. ചുരുക്കം പറഞ്ഞാല്‍ എല്ലാം ഒരു അബദ്ധത്തിന്റെ പുറത്ത് സംഭവിച്ചതാണെന്നാണോ?

 7. അതില്‍ ഒരു ഒളിവാള്‍ മറഞ്ഞിരുപ്പുണ്ട്‌ കുറുമാനേ. ന്യൂട്ടന്റെ തലയില്‍ സത്യത്തില്‍ ആപ്പിളും വീണില്ല തേങ്ങായും വീണില്ല. ക്ലാസ്സ്‌ രസകരമാക്കാന്‍ ഏതോ സ്കൂള്‍ റ്റീച്ചര്‍ പറഞ്ഞുണ്ടാക്കിയ കഥ ഇന്നു ലോകം മുഴുവന്‍ ഒരന്ധവിശ്വാസം ആയതാണ്‌ ഗുരുത്വാകര്‍ഷണം ആപ്പിള്‍ വീണതിനാല്‍ ന്യൂട്ടണു വെളിവായതാണെന്നത്‌. അതിന്റെ പിഗ്ഗിബാക്ക്‌ ആയാണു നളന്‍ ഗുരുത്വാകര്‍ഷണത്തെയറിയെ മൊത്തത്തില്‍ അന്ധവിശ്വാസമാക്കിയതെന്നാ എനിക്കു തോന്നുന്നത്‌ (ഇതെന്നതാ നളാ ദുരൂഹതാപ്പാരയോ?)

 8. ഞാനും ചിന്തിക്കട്ടെ- ഐന്‍സ്റ്റീന്റെ തലയില്‍ ചീഞ്ഞ ആപ്പിളാണു വീണതെങ്കില്‍!!!!! ക്ലിയോപാറ്റ്രയുടെ മൂക്കു ചളുങ്ങി നോസായിരുന്നെങ്കില്‍!!!!!! ഗന്ധര്‍വനു കഷണ്ടി ഉണ്ടായിരുന്നില്ലെങ്കില്‍!!!!!!! എല്ലാം വിധിയനുസരിച്ചു നടക്കുന്നു. കൊഴിയുന്ന മുടിയോടു അനുസരണയില്ലാത്ത ആദാമിന്റെ പിന്മുറക്കാരെ ദൈവം ശപിച്ചതുപോലെ ഗന്ധറവന്‍ പറയുന്നു. പോയ്‌ തുലയട ശ്മസ്രുക്കളെ (അവലംഭം എന്‍സൈക്ലോപീഡിയ ദേവാനിക്ക)

 9. നല്ല കഥ. ഇപ്പം അത്രയേ പറയാന്‍ പറ്റുന്നുള്ളൂ.. അതിന്റെ അപ്രത്തേക്ക് അല്പം ഇരുട്ടാണ്.. അതിപ്പം എന്റെ കണ്ണിന്റെ കാഴ്ച കുറഞ്ഞതാണോ അതോ കഥാകാരന്റെ സൃഷ്ടിയുടെ ദുരൂഹതയാണോ.. ഒന്നും പറയാന്‍ പറ്റുന്നില്ല.

 10. ഒരു പിടിയും കിട്ടുന്നില്ലല്ലോ… പിന്നെ ഇപ്പോഴും ആപ്പിള്‍ ഒരു തീരുമാനമാവാതെ വിലസുന്നു…എല്ലാം മായ…

 11. ഉമേഷ്::Umesh says:

  ദേവന്‍ പറഞ്ഞതു് ആദ്യത്തെ കമന്റില്‍ത്തന്നെ പറയണമെന്നുണ്ടായിരുന്നു. ഓഫ്‌ടോപിക്കാക്കേണ്ടെന്നു കരുതി. ന്യൂട്ടന്റെയും ആപ്പിളിന്റെയും കെട്ടുകഥയെപ്പറ്റി. ഇത്ര മഹത്തായ ഒരു തിയറി ഉണ്ടാക്കാന്‍ ആ പ്രതിഭാശാലിക്കു് ആപ്പിള്‍ തലയില്‍ വീഴേണ്ടാ എന്നു വ്യക്തമാണു്.ന്യൂട്ടന്റെ മൊട്ടത്തലയില്‍ വീണു എന്നും കേട്ടിട്ടുണ്ടു്. ഞാന്‍ കണ്ടിട്ടുള്ള ഒരു പടത്തിലും ന്യൂട്ടനു കഷണ്ടിയില്ല.

 12. ഉമേഷേട്ടാ‍.. ഒന്നും പറയാന്‍ പറ്റില്ല. മനുഷ്യന്റെ കാര്യമല്ലേ..ഈ കഥയെ പറ്റി പല വല്യ വല്യ ആള്‍ക്കാരും കമന്റ് പറഞ്ഞതായി എവിടെയോ വായിച്ച് കേട്ടിട്ടുണ്ട്.വീഴാനും വീഴാതിരിക്കാനും സാധ്യത ഉണ്ട് എന്നാണെല്ലാവരും പറഞ്ഞത്.. ന്യൂട്ടണ്‍ ജീവിച്ചിരുന്ന കാലത്ത് ഈ കഥ പറയാന്‍ ആരും മെനക്കെട്ടിട്ടില്ലാത്തതു കാരണം അതു ശരിവെക്കാനോ തിരുത്താനോ അങ്ങേര്‍ക്ക് പറ്റാതെ പോയി..1738 ലോ മറ്റോ ആണ് ഈ കഥ (അതോ സംഭവമോ) വെളിച്ചം കണ്ടത്. ആ പുസ്തകത്തില്‍ ഈ കഥയുടെ source ആയി പറ്ഞ്ഞിരിക്കുന്നത് ന്യൂട്ടന്റെ മരുമോളെ ആയിരുന്നു!

 13. ജീനുകള്‍ കൈമാറുന്നതിനേക്കാള്‍ സത്യസന്ധതയും, നിഷ്കര്‍ഷതയും പുലര്‍ത്തിയാണു ഭാരതീയര്‍ അന്ധവിശ്വാസങ്ങളെ തലമുറകളായി കൈമാറ്റം ചെയ്തു പോകുന്നത്!
  ഒരു കുഞ്ഞു ജനിക്കുമ്പോള്‍ തുടങ്ങി, അവനു തിരിച്ചറിവിലേക്കെത്തുമ്പോഴേക്കും അന്ധവിശ്വാസങ്ങളുടെ ഒരു കൂമ്പാരം തലച്ചോറിന്റെ നല്ലൊരുഭാഗം കൈയ്യടക്കിക്കഴിഞ്ഞിരിക്കും. അവന്‍ പോലും അറിയാതെ, അവനോടനുവാദം ചോദിക്കാതെ, അവന്റെ ചിന്താസ്വാതന്ത്ര്യം കണക്കിലെടുക്കാതെ. അവിടുന്നങ്ങോട്ടുള്ള അവന്റെ ജീവിതം തലച്ചോറില്‍ ശേഖരിക്കപ്പെട്ട ഈ വിവരങ്ങളുടെ നിയന്ത്രണത്തിലായിരിക്കും. ഇതില്‍ നിന്നും രക്ഷപെടുക എന്നത് ഒരു ഭഗീരഥപ്രയത്നത്തിലൂടെ മാത്രമേ സാധിക്കൂ. എന്നിരുന്നാലും പൂര്‍ണമായ രക്ഷപെടല്‍ അസാദ്ധ്യമെന്ന് പറയാം. രക്ഷപെട്ടിട്ട് എന്തുചെയ്യാന്‍ എന്നതാണു പുതിയ ചോദ്യം!സമൂഹ്യപരിവര്‍ത്തനങ്ങള്‍ക്കൊന്നിനും തിരുത്താനാവാതെ അന്ധവിശ്വാസങ്ങളുടെ കെട്ടുമാറാപ്പുകള്‍ തലമുറയില്‍ നിന്നും തലമുറയിലേക്ക് കൈമാറുമ്പോള്‍അതും വിധിയെന്ന് എഴുതി തള്ളുന്നു.

  വിധിയൊരുക്കുന്ന നാടകത്തില്‍ തന്റെ ഭാഗം അഭിനയിക്കുക മാത്രം മനുഷ്യധര്‍മ്മം എന്ന് മായക്കാരന്‍ പറഞ്ഞുവെച്ചിട്ടുണ്ടല്ലോ! ഈ വിധം കാലമൊഴുകുമ്പോള്‍, ഒരു സുപ്രഭാതത്തില്‍ വിധി നിര്‍ണയത്തിന്റെ അധികാരമന്ത്രം ദൈവം ഒരു പ്രത്യേക (തിരഞ്ഞെടുക്കപ്പെട്ട, ദൈവത്തിന്റെ ഭാഷ സംസാരിക്കുന്ന) വര്‍ഗത്തിനായി ചീട്ടെഴുതിക്കൊടുക്കുന്നു. അഥവാ അവര്‍ നിര്‍ബന്ധിച്ച് എഴുതിവാങ്ങിക്കുന്നു!വിധി നിര്‍ണയിക്കുന്നവന്‍ ഉടമയും, വിധിയനുസരിക്കുന്നവന്‍ അടിമയും!അവിടുന്നങ്ങോട്ട് ചരിത്രം ഉടമകളുടേതു മാത്രമാകുന്നു.അന്ധവിശ്വാസം ചരിത്രത്തില്‍ നിന്നും ശാസ്ത്രത്തിലേക്ക് പകര്‍ന്നാട്ടം നടത്തുമ്പോള്‍ അന്ധവിശ്വാസം ജയിക്കുന്നു,
  മനുഷ്യന്‍ തോല്‍ക്കുന്നു!
  സര്‍വ്വം മായം,സര്‍വ്വം മാ‍യ!

  നളാ ഇതുപോലത്തെ കാറ്റ് ഇനിയും വീശട്ടെ!!

 14. നളന്‍ :: nalan says:

  ജീവിതത്തെ ഒരു കാപട്യമായിക്കാ‍ണാന്‍ കഴിഞ്ഞില്ല, അതാ ഈ അവിവേകം കാട്ടിയത് മൊഴിയേ!കുഞ്ഞുമുഖത്തെ നിഷ്കളങ്കമായ ചിരിയില്‍ കാപട്യം കാണുവാന്‍ വയ്യാത്തതെന്റെ സ്വാര്‍ത്ഥതയായിക്കൂട്ടിക്കോളൂ.

 15. Inji Pennu says:

  ഇതെനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു. ഹൊ! ഇങ്ങിനെ എതിര്‍ ദിശയില്‍ ചിന്തിച്ചു അത് ഒരു കഥയായി എഴുതാന്‍ നല്ല ടാലന്റ് വേണം.
  ഇതു വരേയും ഞാന്‍ ബൂലോഗത്തില്‍ വായിച്ച കഥകളില്‍ നിന്ന് വളരെ വളരെ വത്യസ്തം.

 16. നളന്‍::nalan says:

  അഭിപ്രായങ്ങള്‍ പറഞ്ഞ എല്ലാവര്‍ക്കും നന്ദി.

  ഗുരുത്വാകര്‍ഷണത്തെക്കുറിച്ച്, താഴേക്കു വീഴാനാണാപ്പിളിന്റെ വിധിയെങ്കില്‍ പിന്നെ ഗുരുത്വാകര്‍ഷണത്തിന്റെ ആവശ്യമില്ലല്ലോ! അത്രേയുള്ളൂ

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: