അസ്തിത്വം

അസ്തിത്വത്തിന്റെ അപ്രസക്തി.

എന്താണെന്റെ പ്രസക്തി ? അല്ലേല്‍ വക്കാരി പറഞ്ഞ പോലെ ഞാനാരുവേ.. പോട്ടെ എന്താണു മനുഷ്യവര്‍ഗ്ഗത്തിന്റെ പ്രസക്തി. ഇതെഴുതിക്കൊണ്ടിരുന്നപ്പോള്‍ ഗൌരിക്കുട്ടി അടുത്തു വന്നു കൌതുകത്തോടെ നില്‍ക്കുന്നു. ഞാനവളോടു് ചോദിച്ചു ‘എന്താടീ മനുഷ്യന്റെ പ്രസക്തി?’ അവള്‍ ചിരിച്ചു കാണിച്ചു. ഇതിലും മനോഹരമായുത്തരം തരാനാര്‍ക്കു കഴിയും. ‘child is the father of man’ എന്നു പണ്ടാരോ പറഞ്ഞതെത്ര സത്യം.

ഭൂമിയില്‍ ജീവനുടലെടുത്തില്ലായിരുന്നില്ലെങ്കിലോ ?
ഒരു ചുക്കും സംഭവിക്കില്ലായിരിക്കാം. ഭൂമി പിന്നേയും കറങ്ങും. സ്വന്തം അച്ചുതണ്ടിലും, സൂര്യനു ചുറ്റും, ഒന്നുമറിയാത്തവളെപ്പോലെ, മനുഷ്യവര്‍ഗ്ഗത്തിന്റെ ഭാരം താങ്ങുവാനില്ലാതെ.
ഏതോ ഒരു ഡെല്‍റ്റാ റ്റീയിലെ അബദ്ധം!
ആ അബദ്ധം തന്നെയാണു മനുഷ്യന്റെ പ്രസക്തിയും
അബദ്ധങ്ങളുടെ പ്രസക്തിയും
ഈ പോസ്റ്റിന്റേയും

Advertisements

ആമുഖം nalanz
ആം ആദ്മി അല്ല

17 Responses to അസ്തിത്വം

 1. കണ്ണൂസ് says:

  ബുദ്ധി കൂടുതല്‍ ഉള്ള മൃഗമാണെന്നതാണെന്ന് തോന്നുന്നു മനുഷ്യന്റെ പ്രസക്തി.നളന്റെ പ്രസക്തി ഗൌരി. എന്റെ പ്രസക്തി അഞ്ജു. കുമാര്‍ഭായിയുടെ കല്ല്യാണി. അതുല്ല്യ ചേച്ചിയുടെ അപ്പു.. അങ്ങിനെ അങ്ങിനെ..അസ്തിത്വം…. അതിന്റെ പ്രസക്തി ബോബനും മോളിയും വായിക്കുമ്പോള്‍ അറിയാം. 🙂

 2. Sherlock says:

  അബദ്ധമാണ് ജീവന്‍ എന്നെഴുതിയത് എന്നെ ആകര്‍ഷിച്ചു.

  പ്രപഞ്ചം എന്ന സിസ്റ്റത്തിന് സംഭവിച്ച പാകപ്പിഴയാണ് ജീവന്‍. പ്രപഞ്ചമെന്ന സിസ്റ്റത്തിനുള്ളില്‍ (അബദ്ധമായിട്ടാണെങ്കിലും) ഉടലെടുത്ത ജീവനും ഒരു സിസ്റ്റമാണെന്ന് മറക്കരുത്. ഏതൊരു സിസ്റ്റത്തെയും പോലെ സ്വന്തം നിലനില്‍പ്പാണ് ജീവനും പ്രധാനം. ചില്ലറ ജൈവികപരിണാമങ്ങള്‍ ജീവന് സ്വയം അറിയാനുള്ള മനസ്സും സമ്മാനിച്ചു. ഇപ്പോള്‍ ജീവന്റെ കളി, സിസ്റ്റങ്ങളില്‍ വലിയ സിസ്റ്റമായ പ്രപഞ്ചത്തോടാണ്, സ്വന്തം നിലനില്‍പ്പിന്.

  അസ്തിത്വത്തിന്റെ പ്രസക്തിയെപ്പറ്റി എന്നെ വീണ്ടും വീണ്ടും ബോധവാനാക്കുന്നത് മേല്‍പ്പറഞ്ഞ എന്റെ നിരീക്ഷണമാണ്. ‍

 3. kumar © says:

  എന്റെ അസ്തി തരിക്കുന്നു, നളാ.

 4. ഒന്നുകൂടീ വിഫുലമായ കാഴ്ച്ചപ്പാടീല്‍ ജീവന്‍ എന്ന ഒന്നുണ്ടോ?. അല്ലെങ്കില്‍ എല്ലാറ്റിലും ഉള്ളതല്ലെ ജീവന്‍. ഊറ്‍ജ്ജത്തിന്റെ രുപാന്തരീകരണം മാത്റമാണു പ്റപഞ്ചം. ജീവന്‍ എന്നതു നമ്മുടെ മായ്യാസങ്കല്‍പ്പം. ചലനം- അഥവാ വികസിക്കുക അല്ലെങ്കില്‍ ചുങ്ങുക എന്ന രണ്ടു പ്റക്രിയ കളിലൂടെ ഈ പ്റപഞ്ചം നിലനില്‍ക്കുന്നു. ഒരു പാടു പറയാനുണ്ടു. വളരെ താത്പര്യമുള്ള വിഷയം. ബ്ളോഗ്‌ ഗുര്‍ക്കന്‍മാറ്‍ പറയട്ടെ. നേരം പോയ നേരം എന്റെ………

 5. swapnam says:

  ഞാന്‍ പറഞ്ഞില്ലെ, ‘നളാ‘ ഒരു ചിരി, അതിലെല്ലാം അടങ്ങിയിരിക്കുന്നു, ഇവിടെ ഗൌരിയുടെ ചിരി.നന്നായിരിക്കുന്നു.

 6. സൂ | su says:

  എനിക്കിപ്പോ പ്രസക്തമായിട്ട് തോന്നുന്നത്, ഇവിടെ ഒന്നും പറയാതിരിക്കുക എന്നതാണ്.“ഭൂമിയില്‍ ജീവനുടലെടുത്തില്ലായിരുന്നില്ലെങ്കിലോ?”എന്ന് ചോദിക്കുന്നത് സൂര്യഗായത്രി എന്ന ബ്ലോഗില്ലായിരുന്നെങ്കിലോ എന്ന് ചോദിക്കുന്ന പോലെയാണ്. കാരണം രണ്ടിന്റേം ഉത്തരം ഒന്നായത് കൊണ്ട് . ഒരു ചുക്കും സംഭവിക്കില്ല. അത്ര തന്നെ .

 7. ബെന്നി::benny says:

  ഉമേഷ് മാഷേ, ജീവന്‍ എന്ന പദത്തിന്റെ ശരിക്കുമുള്ള അര്‍ത്ഥമെന്താണ്? എന്താണീ പദത്തിന്റെ ബേസ് ഫോം?ഗന്ധര്‍വ്വോ, ‘മായ, മായ എല്ലാ ഛായ ഛായ’ എന്ന് ‘ബാബ’യില്‍ രജനീകാന്ത് പാടുന്നുണ്ട്. ദാസന്റെ ഫേവറൈറ്റായ ചരസ്സ്, കഞ്ചാവ്, പയ്യന്‍ വിദേശയാത്ര നടത്തുമ്പോള്‍ പൂശിയിരുന്ന വിലകൂടിയ മദ്യം, മൊകളന്മാര്‍ വിലിച്ചിരുന്ന ഹൂക്ക, നൃത്തം പഠിച്ച് അംഗോപാംഗങ്ങള്‍ ശില്‍പ്പസദൃശമാക്കി സൂക്ഷിക്കുന്ന പെണ്ണുങ്ങള്‍, എയ്റ്റ് കോഴ്സ് മൃഷ്ടാന്നഭോജനം എന്നിവയൊക്കെ തരാക്കിയാല്‍ ‘മായ മായ’ എന്ന് ഈ ഞാനും ഒന്നു പാടിനോക്കാം.അരി വാങ്ങാന്‍ കാശില്ലാതിരിക്കുമ്പോള്‍ ‘വിപ്ലവം വിപ്ലവം’ എന്നേ എന്റെ വായില്‍ വരൂ. (ഇത് വല്ല രോഗവുമാണോ?) മായാ-യാഥാര്‍ത്ഥ്യ സംവാദം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ‘അരേ ശങ്കര്‍, യേ സബ് ഏകീ ഹെ?’ എന്ന് ചോദിച്ചപ്പോള്‍ ‘രണ്ടല്ല’ എന്ന ഉത്തരം ആചാര്യന്റെ കുതര്‍ക്കമല്ലേ?

 8. നളാ,ജീവന്‍ എന്നത്‌ കെടുത്തിയാല്‍ കൊളുത്താനാവാത്ത ഒരു തരം അഗ്നി. അതിനിപ്പോ എന്താ? കെടുത്താല്‍ പോലും പറ്റാത്ത അഗ്നികള്‍ എവിടെയെല്ലാം എന്തിലെല്ലാം ഈ ലോകത്ത്‌.മാംസം മജ്ജ കൊഴുപ്പ്‌ അസ്ഥി കുറേ തരം ഓര്‍ഗാനിക്ക്‌ കോമ്പൌണ്ടുകള്‍ ഉണ്ടാകുന്നു നശിക്കുന്നു. വീണ്ടുമുണ്ടാവുന്നു. ഈ അഗ്നി തന്നെ പ്രപഞ്ചമൂലശക്തി വിഘടിച്ചും കൂട്ടിയോജിച്ചും സൂര്യനില്‍ നിന്നുണ്ടാവുന്നത്‌. സൂര്യനോ ന്യൂക്ലിയര്‍ ഫ്യൂഷന്‍ വഴി ഊര്‍ജ്ജമുണ്ടാക്കുന്നു. ഞാന്‍, നളന്‍, ലോ ലവന്‍, പട്ടി പൂച്ച, ആഞ്ഞിലി മരം എല്ലാം കാര്‍ബണ്‍ സൈക്കീല്‍ ചവിട്ടുന്നു, ഹിമാലയം, അറബിക്കടല്‍ ഒക്കെ സാന്‍ഡ്‌ സൈക്കില്‍ ചവിട്ടുന്നു . എന്താപ്പോ വത്യാസം. മഡോണ തന്നെ സെഡോണ. എലിയെയും മലയെയും വെട്ടിയാല്‍ ഒരു ലെവല്‍ കഴിഞ്ഞാല്‍ മൊളിക്യൂള്‍, ആറ്റം, പ്രോട്ടോണാദി, ക്വാര്‍ക്ക്‌ എന്നിങ്ങനെ കീഴോട്ടു എവിടെയോ വത്യാസമില്ലാതാകും. കണ്‍സോളിഡേഷന്‍ നടത്തിയാല്‍ ഭൂമി, സൌരയൂധം, നക്ഷത്രസമൂഹം അങ്ങനെ എവിടെ വരെയോ പോകുന്ന്ന പോക്കിലും വത്യാസമില്ലല്ലോ. എന്തരു ഞാന്‍? എനിക്കു മാത്രമായി എതു ജീവന്‍? രൂപം രൂപം പ്രതിരൂപോ ഭുവ:, തദ്‌ അസ്യ രൂപം പ്രതീകാസനായ (ബൃഹദ്‌ ആര്യണകോപനിഷത്ത്‌)(എല്ലാ രൂപത്തിലും പ്രതിരൂപമായി ഭവിക്കുന്നതും അതിനാല്‍ എല്ലാ രൂപങ്ങളുടെയും പ്രതീകമായി നമ്മള്‍ കാണുന്നതും . മച്ചാനെ തന്നെന്ന്)ഈ “ഞാന്‍” എതാണ്ട്‌ വലിയ കുണാണ്ടര്‍ ആണെന്ന നമ്മുടെ വിശ്വാസം കൊണ്ടാണു ഈ വളരുന്നതും കാലില്‍ നടക്കുന്നതും മഹാ കേമത്തമായി വിചാരിക്കുന്നത്‌. സത്യത്തില്‍ കാര്‍ബണ്‍ സൈക്കിള്‍ എന്നത്‌ കോസ്മിക്ക്‌ നൃത്തത്തിലെ നിസ്സാരമായ ഒരു വേഷം മാത്രം. നമ്മളോ ആ എക്സ്റ്റ്രാ നടിയുടെ ഒരു മുടിച്ചുരുള്‍ പോലെ..ജീവന്‍ ഉണ്ടായാലെന്തര്‌? ഒണ്ടായില്ലേലെന്തര്‌ എന്നാലോചിക്കുമ്പോ . ചീളു കേസുകള്‍ നമ്മളെ ഏതു പയലിനു വേണം എന്നാലോയിച്ച്‌ പോണ്‌. പോക്കണക്കേട്‌, അയ്യം.

 9. അബദ്ധമാണോ അപകടമാണോ? നാം ഇന്നു തിരിച്ചറിയുന്ന ജീവന്‍ സാദ്ധ്യമാകുന്നതിനുവേണ്ട എല്ലാ യോഗ്യതകളും ഒരുക്കൂ‍ട്ടിയാലും ജീവന്‍ സൃഷ്ടിക്കുവാന്‍ സാധ്യമല്ല. യഥാര്‍ത്ഥത്തില്‍ നിര്‍ജ്ജീവമായിരിക്കുന്ന അവസ്ഥയില്‍ നിന്നു`ജീവന്‍ എന്ന അവസ്ഥയിലേയ്ക്കു പദാര്‍ത്ഥങ്ങളെ കൊണ്ടുചെന്നെത്തിക്കുന്നതു് ഒരു അപകടമാണു്. Accident & Incident എന്നിവയിലെ പ്രോബബിളിറ്റികളാണു് ജീവന്‍ പുനര്‍സൃഷ്ടിക്കുന്നതില്‍ നിന്നും നമ്മെ അകറ്റി നിര്‍ത്തുന്നതു്. നളാ ഒരു ഡെല്‍റ്റാ റ്റീയില്‍ സംഭവിച്ചുപോകുന്ന അപകടമാണു നമ്മുടെ അസ്തിത്വം. ആ അപകടം ഒരു അബദ്ധമാണോ എന്നു ചോദിച്ചാല്‍ എനിക്കുത്തരമില്ല; അബദ്ധമായിരുന്നില്ല പിന്നിലേതോ ചാലകശക്തിയുണ്ടെന്നു വിശ്വസിക്കുവാനാണു് എനിക്കിഷ്ടം.

 10. ദേവഗുരു എഴുതിയ കാര്യങ്ങള്‍ ഗന്ധറ്‍വന്‍ ഒരു പക്ഷേ അഞ്ചു പായയില്‍ എഴുതിയാലും തീരാത്തതാണു. പരയേണ്ടതൊന്നും വിട്ടുപോകാതേയും. ഒരുപാടു കൊല്ലം മനസ്സിനെ അലട്ടിയ ചിന്തയില്‍ നിന്നും ഉരുത്തിരിഞ്ഞ ഈ ഗന്ധറ്‍വ വിശ്വാസം മറ്റൊരാള്‍ുടെ മുഖത്തു നിന്നു കേള്‍ക്കുമ്പോളുണ്ടാകുന്ന അനിര്‍വചനീയമായ ആനന്ദാനുഭൂതി അനുഭവിക്കുന്നു ഞാന്‍. വായനയിലും , അറിവിലും മറ്റൊരു ദേവനാഗരി ലിപിയിലും ഈ വിഷയത്തെകുറിച്ചു ഇത്റ ചുരുക്കി ഇത്റ നന്നായി പറയാന്‍ കഴിവുള്ളവ്രില്ലെന്നു സത്യമായിട്ടും ഞാന്‍ നിങ്ങളോടു പറയട്ടെ… Benny ,Suffice to say that it is better for ordinary people like us to delink from this mind boggling and maya for the sake of pracical life.An attempt or a thought for the betterment of human kind is our duty , and our nishkama karma. I do beleive it.

 11. Anonymous says:

  “If we have chosen the position in life in which we can most of all work for mankind, no burdens can bow us down, because they are sacrifices for the benefit of all; then we shall experience no petty, limited, selfish joy, but our happiness will belong to millions, our deeds will live on quietly but perpetually at work, and over our ashes will be shed the hot tears of noble people”
  karl Marx
  http://www.marxists.org

 12. അപ്പോ ഗന്ധര്‍വന്‍ ദേവനു സെര്‍ട്ടിഫിക്കറ്റും കൊടുത്തോ? വേറെ ഒരാളും ഇല്ലാന്ന് ഇത്‌ പറയാന്‍? ഞാനെഴുതിയത്‌ ഗന്ധര്‍വന്‍ വായിച്ചില്ലാന്നുണ്ടോ?.

 13. ബെന്നി::benny says:

  അനോണിമസ് ഇപ്പോള്‍ എഴുതിയ കാര്യവും മായയും സത്യത്തില്‍ ഒന്നാണ്. രണ്ടിലും കഷ്ടപ്പെടുന്നവര്‍ കഷ്ടപ്പെട്ടോട്ടെ എന്ന തത്വശാസ്ത്രം മാത്രം. ആദ്യത്തേതില്‍ കഷ്ടപ്പെടുന്നവരോട് എല്ലാം മായയാണ് എന്നു പറഞ്ഞാല്‍ മതി. രണ്ടാമത്തേതില്‍ വരാന്‍ പോവുന്ന ജനതയ്ക്കാണ് കഷ്ടപ്പെടുന്നത് എന്നു പറഞ്ഞാല്‍ മതി. ഇതുരണ്ടും മതിയായ കാരണങ്ങളായി എണ്ണില്ല എന്ന് പ്രഖ്യാപിക്കാനുള്ള സ്വാതന്ത്ര്യം എന്തായാലും ജീവന്‍ മനുഷ്യന് നല്‍കിയിട്ടുണ്ട്.

 14. (ദേവന്റെയും, ഉമേഷിന്റെയും കമന്റുകളാണ് എന്റെ വയോജനവിദ്യാഭ്യാസത്തിന്റെ സ്റ്റഡി മെറ്റീരിയല്‍ [മുകളിലുള്ള കമന്റ് ഒരു നല്ല ഉദാഹരണം]. അവ വായിയ്ക്കാനാണ് ഞാന്‍ പ്രധാനമായും ഇവിടെയൊക്കെ വരുന്നത്.)

 15. നളന്‍::nalan says:

  വ്യത്യസ്തമായ അഭിപ്രായങ്ങള്‍, നിരീക്ഷണങ്ങള്‍..

  അതെ, അതു തന്നെഅതെ കണ്ണൂസെ, ബോബനും മോളിയും തന്നെ..

  ഷെര്‍ലോക്ക്: അബദ്ധം തന്നെയായിരിക്കണം..

  കുമാര്‍ജി, സ്വപ്നാജി, സൂജി, അതുല്യാജി .. 🙂

  ഗന്ധര്‍വ്വജി, മായാസ്ങ്കല്പം കൊള്ളാം..

  പെരിങ്ങോടാ..എനിക്കും അറിയില്ലാ..

  ദേവോ..ഇതെനിക്കും സ്റ്റഡി മെറ്റീരിയലു തന്നെ.

  പാപ്പാനെ..മുകളില്‍ പറഞ്ഞത് 🙂

  ബെന്നിയേ..മായാസങ്കല്പം ഒരറ്റമ്പ്റ്റായി കണ്ടാല്‍ മതി. വിശ്വാസങ്ങള്‍ പിറക്കുന്നത് ചിന്തയുടെ ഫുള്‍സ്റ്റോപ്പെന്ന ബീജത്തില്‍ നിന്നല്ലേ.. സങ്കല്‍പ്പങ്ങള്‍ക്കു ശരിതെറ്റുകള്‍ വേണ്ടെന്നാണെന്റ പക്ഷംഅനോണി പറഞ്ഞതും മായയും ഒന്നാവുന്നതെങ്ങനെ? നിഷ്ക്രീയത്വമല്ലല്ലോ അതു മുന്നോട്ടു വയ്ക്കുന്നത്.

 16. ദേവരാഗം says:

  നളോ? കൂയ്‌പുതിയ സ്ഥലത്ത്‌ സെറ്റില്‍ ആയില്ലേ? ബൂലൊഗം അനുവദിച്ച ജോയിനിംഗ്‌ റ്റൈം തീര്‍ന്നു വരുന്നു. തിരിച്ചു വാ. ഇറങ്ങി വാ മാലൂ, രാമഭദ്രനാ വിളിക്കുന്നത്‌..

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: