സൌഹൃദത്തില്‍

സൌഹൃദത്തില്‍..
നിനക്കു തരുവാനായി സ്നേഹമൊന്നുമിനി ബാക്കിയില്ല,
അല്ല ആത്മാര്‍ത്ഥതയായിരുന്നോ നിനക്കുവേണ്ടിയിരുന്നതു്
ആത്മാവ് നഷ്ടപ്പെട്ട ആത്മാര്‍ത്ഥത നിനക്കു വേണമെന്നുണ്ടോ ?
അതൊ എന്റെ വിശ്വാസമായിരുന്നോ നിനക്കു വേണ്ടിയിരുന്നതു്
അതെന്നേയെനിക്കു നഷ്ടപ്പെട്ടു, എന്നെത്തന്നെയെനിക്കു വിശ്വാസമില്ല!
സത്യസന്ധതയാണു നീ പ്രതീക്ഷിച്ചതെങ്കിലതുമില്ലെന്റെപക്കല്‍
എന്നോടെങ്കിലുമെനിക്കതുണ്ടായിരുന്നെങ്കില്‍

പക്ഷെ ഒന്നുണ്ടിന്നു തരുവാന്‍ നിനക്കായി
എന്റെ സാന്നിദ്ധ്യം
എന്റെ സൌഹൃദം
ഒന്നുമില്ലാത്ത വെറും എന്നെ..

(കെട്ടിയോള്‍ക്കു് സമര്‍പ്പണം)

എന്റെ പിറന്നാളെനിക്കാഘോഷിക്കാനിഷ്ടമില്ല.
നഷ്ടപ്പെട്ട ഒരു വര്‍ഷത്തെ എങ്ങനെയാഘോഷിക്കും
നിന്റെ പിറന്നാളെനിക്കാഘോഷിക്കാനിഷ്ടമാണു
നീയെനിക്കു തന്ന എല്ലാത്തിനേയും ഓര്‍ക്കുവാന്‍.

തിരിഞ്ഞുനോക്കിച്ചിരിക്കുവാന്‍..

അബദ്ധങ്ങള്‍ വിളിച്ചുകൂവാനുള്ള തൊലിക്കട്ടി എന്നെത്തന്നെ അതിശയിപ്പിക്കാറുണ്ട്. ഇന്നത്തെ ചിന്തകളൊക്കെ നാളെ തിരിഞ്ഞു നോക്കുമ്പോള്‍ അബദ്ധങ്ങളായിരുന്നുവെന്നു മനസ്സിലാകുന്ന സ്ഥിരം കാഴ്ച. ചമ്മലുമാറ്റാന്‍ ഒരു വഴിയേയുള്ളൂ. ഉടഞ്ഞ വിഗ്രഹങ്ങളെനോക്കിച്ചിരിക്കുക. അങ്ങനെ അവസാനത്തെ ചിരിയും സ്വന്തമാക്കുക.
അബദ്ധങ്ങളുടെ പ്രസക്തി !
തെറ്റു തിരുത്തിയതിന്റെ അഹങ്കാരം !

Follow

Get every new post delivered to your Inbox.